Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യെമനിൽ സൗദി അറേബ്യയും സഖ്യരാജ്യങ്ങളും വ്യോമാക്രമണം തുടങ്ങി; യുദ്ധമേഖലയിൽ കുടുങ്ങി കഴിയുന്നത് മൂവായിരത്തോളം മലയാളികൾ; ഏഴ് വിമാനത്താവളങ്ങൾ അടച്ചതോടെ സൗദി മലയാളികളും ദുരിതത്തിൽ

യെമനിൽ സൗദി അറേബ്യയും സഖ്യരാജ്യങ്ങളും വ്യോമാക്രമണം തുടങ്ങി; യുദ്ധമേഖലയിൽ കുടുങ്ങി കഴിയുന്നത് മൂവായിരത്തോളം മലയാളികൾ; ഏഴ് വിമാനത്താവളങ്ങൾ അടച്ചതോടെ സൗദി മലയാളികളും ദുരിതത്തിൽ

സന: യമനിൽ സൗദി അറേബ്യയും സഖ്യരാജ്യങ്ങളും വ്യോമാക്രമണം ശക്തമാക്കിയതോടെ പ്രാണഭയത്തിൽ നിരവധി മലയാളികളും അവിടെ കുടുങ്ങി. മൂവായിരത്തോളം മലയാളികളാണ് യെമൻ തലസ്ഥാനമായ സനയിൽ കുടങ്ങിക്കിടകക്കുന്നത്. ഏദൻ നഗരം പിടിക്കാൻ ശ്രമിക്കുന്ന ഹൂതി വിമതർക്കെതിരെയാണ് സൗദിയുടെ വ്യോമാക്രമണം. അമേരിക്കയുമായുള്ള ചർച്ചകൾക്ക് ശേഷമാണ് സൗദി അറേബ്യയും സഖ്യരാജ്യങ്ങളും യമനിൽ വ്യോമാക്രമണം തുടങ്ങിയത്.

തലസ്ഥാന നഗരമായ സനയിലാണ് മലയാളികൾ ഏറെ പേരും കുടുങ്ങിക്കിടക്കുന്നത്. പുലർച്ചെ ഒരു മണിയോടെയാണ് ആക്രമണം രൂക്ഷമായത്. എംബസിയോട് സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. ആക്രമണത്തെ തുടർന്ന് വിമാനത്താവളങ്ങൾ എല്ലാം അടച്ചതിനാൽ തന്നെ യാത്ര ദു:സഹമാണെന്നും സനയിൽ കുടുങ്ങിയ മലയാളികളിൽ ഒരാളായ ഹരി പറഞ്ഞു. പതിനായിരത്തോളം ഇന്ത്യാക്കാരാണ് ആകെ യെമനിലുള്ളത്. യെമനിലെ വിവിധ ആശുപത്രികളിലും ഓഫീസുകളിലും ജോലി ചെയ്യുന്നവരാണ് മലയാളികളിൽ പലരും. അതേസമയം യമനിൽ സ്ഥിതിഗതികൾ അതീവ രൂക്ഷമാണെന്നും സംഭവത്തിൽ വിദേശകാര്യമന്ത്രാലയം അടിയന്തിരമായി ഇടപെട്ടിട്ടുണ്ടെന്നും പ്രവാസികാര്യ മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. തിരുവനന്തപുരത്ത് നോർക്ക അടിയന്തിര സെൽ തുറന്നതായും ജോസഫ് അറിയിച്ചു

യമൻ പ്രസിഡന്റ് അബ്ദുറബ് മൻസൂർ ഹാദിയുടെ അഭ്യർത്ഥനപ്രകാരമാണ് ജിസിസി രാജ്യങ്ങൾ വിമതർക്ക് നേരെ വ്യോമാക്രമണം ശക്തമാക്കിയത്. കുവൈറ്റ്, ഖത്തർ, ബഹ്‌റൈൻ, യുഎഇ, എന്നിവരാണ് സൗദിഅറേബ്യക്കൊപ്പം ആക്രമണത്തിൽ പങ്കെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്ന് അമേരിക്കയിലെ സൗദി അംബാസിഡർ വ്യക്തമാക്കി. അതേസമയം, സൗദി അറേബ്യയുടെ നീക്കം മേഖലയിൽ ശക്തമായ യുദ്ധത്തിലേക്ക് നയിക്കുമെന്ന് വിമത നേതാക്കൾ മുന്നറിയിപ്പ് നൽകി.

ജനുവരിയിൽ യമൻ തലസ്ഥാനമായ സന പിടിച്ചടെുത്ത ഹൂതി വിമതർ നിലവിൽ ഔദ്യോഗിക ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ദക്ഷിണ യമനിലെ ഏദൻ നഗരത്തിലേക്ക് ബുധനാഴ്ചയാണ് പ്രവേശിച്ചത്. ഇതോടെ ഇവിടെ അഭയം തേടിയിരുന്ന പ്രസിഡന്റ് അബ്ദുർറബ്ബ് മൻസൂർ ഹാദി ഏദനിൽനിന്ന് രക്ഷപ്പെട്ടതായി റിപ്പോർട്ടുണ്ട്. അദ്ദഹേത്തോടൊപ്പം പ്രതിരോധമന്ത്രി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമുണ്ട്. സനയിൽ വീട്ടുതടങ്കലിൽ കഴിഞ്ഞിരുന്ന മൻസൂർ ഹാദി കഴിഞ്ഞ മാസമാണ് അവിടെനിന്ന് രക്ഷപ്പെട്ട് ഏദനിലത്തെിയത്. ഇവിടെനിന്ന് അദ്ദഹേം അമേരിക്കയിലേക്കോ സൗദിയിലേക്കോ കടക്കുമെന്ന് അന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, മൻസൂർ ഹാദി ഏദൻ വിട്ടുവെന്ന റിപ്പോർട്ട് അധികൃതർ നിഷേധിച്ചു. ഏദനിലെ കൊട്ടാരത്തിൽ അദ്ദഹേം ഇപ്പോഴുമുണ്ടെന്ന് സൈനിക ജനറൽ അലി അൽഅഹ്മദി റോയിട്ടേഴ്‌സിനോട് പറഞ്ഞു.

ബുധനാഴ്ച ലാഹിജ് നഗരത്തിലെ അൽഅനദ് സൈനിക വ്യോമ നിലയം പിടിച്ചടെുത്തതിനുശേഷമാണ് 60 കിലോമീറ്റർ അകലെയുള്ള ഹൂതികൾ ഏദനിലത്തെിയത്. രാജ്യത്ത് വിമതരുടെ സൈനികനീക്കം അവസാനിപ്പിക്കാൻ യു.എൻ ഇടപെടണമെന്ന ഹാദിയുടെ പ്രസ്താവന പുറത്തുവന്ന ഉടനെയാണ് ഹൂതികൾ ഏദനിലേക്ക് കടന്നത്.

അതിനിടെ ഹൂതികൾ തിരിച്ചടിക്കുമെന്ന ഭീതിയിൽ സൗദിയിലെ വിമാനത്താവളങ്ങൾ അടച്ചത് സൗദി മലയാളികളെയും ദുരിതത്തിലാഴ്‌ത്തിയിട്ടുണ്ട്. ജീസാൻ, അബ്ഹ, വാദി ദവാസിർ, ബീഷ, ഷാറൂറ, നജ്‌റാൻ, അൽബാഹ വിമാനത്താവളങ്ങളിൽ നിന്നുള്ള വിമാന സർവീസുകളാണ് നിർത്തലാക്കിയത്. ഇക്കാര്യം സൗദി സിവിൽ എവിയേഷൻ അഥോറിറ്റി അറിയിച്ചു. അന്താരാഷ്ട്ര, ആഭ്യന്തര സർവീസുകളിലേക്കുള്ള ബുക്കിങുകൾ റദ്ദ് ചെയ്തിട്ടുണ്ട്. ഇന്ന് കാലത്തുമുതലാണ് സർവീസുകൾ നിർത്തലാക്കിയത്. അടുത്ത അറിയിപ്പുണ്ടാകുന്നത്വരെ സ്ഥിതി തുടരും. ബുക്കിങ് സംബന്ധമായ വിവരങ്ങൾ യാത്രക്കാരുമായി സിവിൽ എവിയേഷൻ അഥോരിറ്റി എസ്എംഎസ് മുഖേന നേരിട്ട് ബന്ധപ്പെടുമെന്നും അറിയിപ്പിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP