Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അടിച്ചു പൂസായ ബുർഖ അണിഞ്ഞ സ്ത്രീ സൗദി തെരുവിൽ കിടക്കുന്നത് ചിന്തിക്കാൻ പറ്റുമോ...? ലോകത്തെ അത്ഭുതപ്പെടുത്തുന്ന ചിത്രങ്ങൾ പുറത്ത്

അടിച്ചു പൂസായ ബുർഖ അണിഞ്ഞ സ്ത്രീ സൗദി തെരുവിൽ കിടക്കുന്നത് ചിന്തിക്കാൻ പറ്റുമോ...? ലോകത്തെ അത്ഭുതപ്പെടുത്തുന്ന ചിത്രങ്ങൾ പുറത്ത്

സൗദിയിൽ മദ്യം എന്ന വാക്ക് ഉച്ചത്തിൽ ഉച്ചരിക്കാൻ പോലും പാടില്ലെന്നും മദ്യം കഴിക്കുന്നവരെയും ഉണ്ടാക്കുന്നവരെയും കർശനമായ ശിക്ഷയ്ക്ക് വിധേയമാക്കുമെന്നൊക്കെയാണ് നാം കാലാകാലങ്ങളായി കേട്ട് കൊണ്ടിരിക്കുന്ന കഥകൾ. എന്നാൽ ഇപ്പോൾ ഇക്കാര്യത്തിൽ അവിടുത്തെ സ്ഥിതിഗതികൾ മാറി മാറി വരുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. അടിച്ചു പൂസായ ബുർഖ അണിഞ്ഞ സ്ത്രീ സൗദി തെരുവിൽ കിടക്കുന്നത് ചിന്തിക്കാൻ പറ്റുമോ...? എന്നാൽ മാറി വരുന്ന ഇവിടുത്ത സാഹചര്യത്തിൽ ഇതും ഇതിലപ്പുറവും കാണാമെന്നാണ് ഇപ്പോൾ പുറത്ത് വന്ന സ്ത്രീയുടെ ചിത്രങ്ങൾ തെളിയിക്കുന്നത്.

സൗദിയുടെ തലസ്ഥാനമായ റിയാദിലെ റോഡിലാണ് അടിച്ചു പൂസായ ഈ ബുർഖധാരിണി കിടന്നിരുന്നത്. ലോകത്തെ അത്ഭുതപ്പെടുത്തുന്ന ചിത്രങ്ങളാണിവ. മദ്യവും മയക്കുമരുന്നുമുപയോഗിച്ചാൽ പൊതുസ്ഥലത്ത് വച്ച് ചാട്ടവാറടി വരെ വിധിക്കാൻ വകുപ്പുള്ള മുസ്ലിംരാജ്യത്ത് അധികൃതരുടെ മൂക്കിന് കീഴെയാണീ സ്ത്രീ മദ്യപിച്ച് മദോന്മത്തയായി കിടന്നിരുന്നതെന്നത് തികച്ചും അവിശ്വസനീയമായി തോന്നാം. എന്നാൽ സംഗതി പകൽ പോലെ സത്യമാണെന്ന് ഇപ്പോൾ പുറത്ത് വന്ന ചിത്രങ്ങൾ വെളിപ്പെടുത്തുന്നു.

അവിഹിത ബന്ധങ്ങൾക്കായി സംഗമിക്കുമ്പോൾ സൗദിയിലെ ഇപ്പോഴത്തെ യുവജനങ്ങൾ മദ്യവും മയക്കുമരുന്നും ഉപയോഗിക്കാറുണ്ടെന്നാണ് ഇവിടെ ജോലി ചെയ്യുന്ന പ്രവാസികൾ സാക്ഷ്യപ്പെടുത്തുന്നത്.ഇവിടെയെത്തുന്ന പാശ്ചാത്യർ തങ്ങളുടെ കോമ്പൗണ്ടുകളിൽ അധികൃതരുടെ അറിവോടെയോ അറിവില്ലാതെയോ വമ്പൻ പാർട്ടികൾ നടത്താറുണ്ട്. സൗദി സ്വദേശികളായ തങ്ങളുടെ അയൽക്കാരുടെ ഇക്കാര്യത്തിലുള്ള മുഖം മൂടികൾ അഴിച്ചു മാറ്റാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് പാശ്ചാത്യർ പറയുന്നത്.

ഇവയ്‌ക്കെല്ലാം നേരെ അധികൃതർ കണ്ണടയ്ക്കുകയാണെന്നും റിപ്പോർട്ടുണ്ട്. ഈ ഒരു സാഹചര്യത്തിൽ സ്വന്തം ആവശ്യത്തിന് വേണ്ടി വീട്ടിൽ അൽപം വൈൻ ഉണ്ടാക്കിയ ബ്രിട്ടീഷുകാരനായ കാൾ ആൻഡ്രിയെ പിടികൂടി ജയിലിലടയ്ക്കുകയും 350 ചാട്ടവാറടി പരസ്യമായി നൽകാൻ വിധിക്കുകയും ചെയ്ത അധികൃതരുടെ നടപടി ഒരു ചോദ്യചിഹ്നമാവുകയാണ്.

യഥാർത്ഥത്തിൽ സൗദിയിൽ ആൽക്കഹോൾ നിരോധിച്ച വസ്തുവാണ്. ഇതുമായി പിടിയിലാകുന്നയാളെ വധശിക്ഷയ്ക്ക് വിധിക്കാനുള്ള വകുപ്പും ഇവിടെയുണ്ട്. എന്നാൽ മിക്കവരെയും തടവിലുടുകയും ചാട്ടവാറടിക്ക് വിധേയമാക്കുകയുമാണ് ചെയ്യുന്നത്. ആൻഡ്രിയുടെകാര്യത്തിലും അതാണുണ്ടായിരിക്കുന്നത്. എന്നാൽ ഇത്തരം കർക്കശമായ ശിക്ഷാവിധികൾ നിലനിൽക്കുമ്പോഴും പല സന്ദർഭങ്ങളിലും ഇവിടുത്തെയാളുകൾ മദ്യം ഉണ്ടാക്കുന്നതും വാങ്ങുന്നതും കഴിക്കുന്നതും തടയാൻ അധികൃതർക്ക് സാധിക്കുന്നില്ലെന്നതാണ് വാസ്തവം.

പ്രത്യേകിച്ചും പാശ്ചാത്യർ താമസിക്കുന്ന മതിൽകെട്ടിത്തിരിച്ച വസതികളിലെ മദ്യ ഉപയോഗം തടയാൻ അധികൃതർക്ക് സാധിക്കുന്നില്ല. തങ്ങളുടെ സ്റ്റാൻഡേർഡിനനുസരിച്ചുള്ള പാർട്ടികളാണ് ഇത്തരം മതിൽ കെട്ടിയ കോമ്പൗണ്ടുകളിൽ പാശ്ചാത്യർ നടത്തുന്നതെന്നാണ് പ്രവാസികൾ സൺഡേ മിററിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. ഇത്തരം കോമ്പൗണ്ടുകൾ ഹോളിഡേ ക്യാമ്പുകൾക്ക് സമാനമാണെന്നാണ് മറ്റൊരു പ്രവാസി ബിബിസിയോട് വെളിപ്പെടുത്തുന്നത്. ഇപ്പോൾ ഇവിടുത്തെ യുവജനങ്ങളുടെ പക്കൽ ജാക്ക് ഡാനിയേൽസ് പോലുള്ള മദ്യം സ്‌റ്റോക്കുണ്ടാകാറുണ്ടെന്നും പ്രവാസികളിൽ നിന്ന് ഇവർ മയക്കുമരുന്നും വാങ്ങാറുണ്ടെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.ഉരുളക്കിഴങ്ങിൽ നിന്നും മൂൻഷൈൻ എന്ന ലഹരി വസ്തു ഉണ്ടാക്കാൻ സൗദിക്കാർക്ക് നന്നായറിയാമെന്നും വെളിപ്പെട്ടിട്ടുണ്ട്.

സൗദിയിലെ പാർട്ടിസംസ്‌കാരം അത്ര പുതിയ കാര്യമൊന്നുമല്ല. സൗദി രാജകുമാരൻ നടത്തുന്ന പാർട്ടികളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുമായി അഞ്ച് വർഷം മുമ്പ് വിക്കിലീക്‌സ് രംഗത്തെത്തിയിരുന്നു. ഇതിൽ മദ്യം സുലഭമായി ഒഴുകിയിരുന്നുവെന്നും വേശ്യകൾ സമ്പന്നരുമായി ഇവിടെ വച്ച് നന്നായി ഇടപഴകിയിരുന്നുവെന്നും വിക്കിലീക്‌സ് വെളിപ്പെടുത്തിയിരുന്നു. ഇത്തരം പാർട്ടികളിൽ പങ്കെടുക്കുന്ന ഉന്നതരെ അധികൃതർ സംരക്ഷിക്കുകയും ചെയ്യാറുണ്ടെന്നാണ് ഒരു അമേരിക്കൻ നയതന്ത്രവിദഗ്ധൻ പറയുന്നത്. ഇവിടെ സ്മർനോഫ് വോഡ്കയ്ക്ക് 1500 റിയാൽ അഥവാ 250 പൗണ്ടും അതിന്റെപ്രാദേശിക പതിപ്പിന് 100 റിയാലുമാണെന്ന് വെളിപ്പെടുത്തലുകളുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP