Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൗദിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഭാര്യയും ആറു മക്കളും നഷ്ടപ്പെട്ടു; ഭാര്യയെയും മക്കളെയും ചൊല്ലിയുള്ള മധ്യ വയസ്‌കന്റെ നിലവിളി സൗദി രാജാവിന്റെ കരളലിയിച്ചു: ഉറ്റവരെ നഷ്ടമായ സമിക്ക് സഹായവുമായി സൗദി രാജാവ്

സൗദിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഭാര്യയും ആറു മക്കളും നഷ്ടപ്പെട്ടു; ഭാര്യയെയും മക്കളെയും ചൊല്ലിയുള്ള മധ്യ വയസ്‌കന്റെ നിലവിളി സൗദി രാജാവിന്റെ കരളലിയിച്ചു: ഉറ്റവരെ നഷ്ടമായ സമിക്ക് സഹായവുമായി സൗദി രാജാവ്

ജിസാൻ: സൗദിയിൽ ഉണ്ടായ അതിദാരുണമായ വാഹനാപകടത്തിൽ ഭാര്യയും ആറുമക്കളും നഷ്ടമായ മധ്യവയസ്‌ക്കന് സഹായവുമായി സൗദി രാജാവ് ബിൻ അബ്ദുൽ അസീസ് അൽ സൗദ് സൽമാൻ. വാഹനാപകടത്തിൽ മരണപ്പെട്ട ഭാര്യയുടെയും മക്കളുടെയും മൃതദേഹത്തിനു മുന്നിലിരുന്ന് സമി അൾന നവമി വിതുമ്പുന്ന ചിത്രം ഹൃദയത്തിൽ തൊട്ടതോടെയാണ് സഹായവുമായി രാജാവ് എത്തിയത്.

പ്രിയപ്പെട്ടവരെ നഷ്ടമായ സമിക്ക് ജീവിത്തിലേക്കു തിരിച്ചു വരാൻ പുതിയ വീടും കാറും അനുവദിക്കാനാണ് രാജാവിന്റെ നിർദ്ദേശമെന്ന് സൗദ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ജിസാൻ പ്രവിശ്യയിൽ ഹറൂബ് - അൽക്കദമി റോഡിൽ ഉണ്ടായ അതിദാരുണമായ റോഡപകടത്തിൽ സമിക്ക് പ്രിയപ്പെട്ട ഏഴുപേർ ഒറ്റയടിക്ക് ഇല്ലാതായത്. ഭാര്യയും ആൺകുട്ടികളും പെൺകുട്ടികളുമായ ആറ് മക്കളും ഇനി സമിക്ക് കരളിൽ കുത്തുന്ന കദനകാര്യം.

ഹറൂബിൽ വിനോദത്തിന് പോകവെയാണ് സമിയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അഫകടത്തിൽ പെട്ടത്. ഭാര്യയും ആറു മക്കളും മരണത്തെ പുൽകിയപ്പോൾ സമി ആ അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു.

കുടുംബാംഗങ്ങളെന്നു പറയാൻ ഇനി സമിക്കു രണ്ടേ രണ്ടു പേർ മാത്രം- മറ്റൊരു വീട്ടിലായിരുന്നതിനാൽ ഒരു മകൻ സംഘത്തിൽ ചേർന്നിരുന്നില്ല, അതുപോലെ രണ്ടാനമ്മയും. രക്ഷപ്പെട്ട മകനാകട്ടെ തന്റെ ആറ് സഹോദരങ്ങളും ഉമ്മയും മരണപ്പെട്ട വിവരമറിഞ്ഞതോടെ സംസാരശേഷി പോലുമില്ലാത്ത അവസ്ഥയിലായി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP