Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീടിനകത്ത് അടച്ചു പൂട്ടിക്കെട്ടി ഇരിക്കാൻ തയാറല്ല; സൗദി സ്ത്രീകൾക്കും വാഹനങ്ങൾ ഓടിക്കാൻ സാധിക്കണം; ഹിജാബും ബുർഖയും ഉപേക്ഷിച്ചു സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന് മുന്നിട്ടിറങ്ങി സൗദി രാജകുമാരി

വീടിനകത്ത് അടച്ചു പൂട്ടിക്കെട്ടി ഇരിക്കാൻ തയാറല്ല; സൗദി സ്ത്രീകൾക്കും വാഹനങ്ങൾ ഓടിക്കാൻ സാധിക്കണം; ഹിജാബും ബുർഖയും ഉപേക്ഷിച്ചു സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന് മുന്നിട്ടിറങ്ങി സൗദി രാജകുമാരി

റിയാദ്: മുസ്ലിം, സ്ത്രീകളുടെ അവകാശം സംരക്ഷിക്കാൻ ഹിജാബും ബുർഖയും ഉപേക്ഷിച്ചു സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന് പുത്തൻ വഴി തുറന്നിരിക്കുകയാണ് സൗദി രാജകുമാരി. അമീറാ അൽ തവീലാണു ഹിജാബും ബുർഖയും ഉപേക്ഷിച്ചു പൊതുവേദികളിൽ പ്രത്യേക്ഷപ്പെടുന്നത്. മാത്രമല്ല സൗദിയിലെ സ്ത്രീകൾ നേരിടുന്ന അവകാശലംഘനങ്ങളും അമീറ നിരവധി തവണ ചോദ്യം ചെയ്തിരുന്നു.

അഭ്യന്തരയുദ്ധമൂലം പലായനം ചെയ്ത സിറിയൻ അഭയാർത്ഥികൾക്കും സൊമാലിയയിലെ കുട്ടികൾക്കും സഹായമെത്തിക്കാൻ അമീറ രാജകുമാരി നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. പൊതുചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ ഹിജാബും ബുർഖയും ധരിക്കാൻ വിസമ്മതിച്ചിരുന്ന ഇവർ വീട്ടിലെ അകത്തളങ്ങളിൽ ഇരിക്കാനും വിസമ്മതിച്ചു. സൗദി സ്ത്രീകൾക്കു വാഹനം ഓടിക്കാനുള്ള വിലക്കിനേയും ചോദ്യം ചെയ്തിരുന്നു. മുസ്ലിം സ്ത്രീകൾക്ക് ഇടയിലെ പുത്തൻ പ്രതീക്ഷയാകുകയാണ് ഈ രാജകുമാരി

സൗദിയിൽ സ്ത്രീകൾ നേരിടുന്ന അവകാശ ലംഘനങ്ങളെ ചോദ്യം ചെയ്ത് അമീറ ഇതിനു മുമ്പും രംഗത്തെത്തിയിരുന്നു. കൂടാതെ പൊതുഇടങ്ങൾ സ്ത്രീകൾക്ക് നിരസിക്കപ്പെടുന്നതിനെതിരായ പ്രതിഷേധവുമായി വീടിന്റെ അകത്തളങ്ങളിൽ ചെലവഴിക്കാനും വിസമ്മതിച്ചു. 2001-ൽ 18-ാം വയസിലായിരുന്നു അമീറ രാജകുമാരിയുടെ വിവാഹം. ലോകത്തിലെ സമ്പന്നരായ 30 വ്യവസായികളിൽ ഒരാളായ അൽ വലീദ് ബിൻ തലാലിയാണു വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് ഉടൻ തന്നെ ബിൽ തലാലൽ ഫൗണ്ടേഷന്റെ വൈസ് ചെയർപേഴ്സണായി നിയമിക്കപ്പെട്ടിരുന്നു. എന്നാൽ 2013 ൽ ഇരുവരും വിവാഹമോചിതരായി.

12 വർഷം മാത്രമാണ് ദാമ്പത്യബന്ധം നിലനിന്നത്. വിവാഹമോചനം നേടിയ അമീറ പിന്നീട് സ്ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ സജീവമാവുകയായിരുന്നു. സ്ത്രീകൾക്കു മേൽ കടുത്ത നിയന്ത്രണവും വിലക്കുകളുമുള്ള സൗദി അറേബ്യയിൽ സ്ത്രീകൾ നേരിടുന്ന അവകാശ ലംഘനങ്ങളെ ചോദ്യം ചെയ്താണ് അമീറ അവകാശ പോരാട്ടങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് ഹിജാബും ബുർഖയും ഉപേക്ഷിക്കാൻ ഇവർ തയ്യാറായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP