Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാൻസർ ബാധിച്ച കുഞ്ഞ്; എഴുന്നേറ്റ് നിൽക്കാൻ വയ്യാത്ത ഗർഭിണി; രോഗിയായ വയോധിക; മോർച്ചറിയിലെ മൃതദേഹം: 24 വർഷം ആശുപത്രികളിൽ നടന്ന് സംഗീതജ്ഞൻ ജിമ്മി സാവിൽ ബലാൽസംഗം ചെയ്തു കൂട്ടിയത് അനേകരെ

കാൻസർ ബാധിച്ച കുഞ്ഞ്; എഴുന്നേറ്റ് നിൽക്കാൻ വയ്യാത്ത ഗർഭിണി; രോഗിയായ വയോധിക; മോർച്ചറിയിലെ മൃതദേഹം: 24 വർഷം ആശുപത്രികളിൽ നടന്ന് സംഗീതജ്ഞൻ ജിമ്മി സാവിൽ ബലാൽസംഗം ചെയ്തു കൂട്ടിയത് അനേകരെ

ലണ്ടൻ: പ്രമുഖ ബ്രിട്ടീഷ് സംഗീതജ്ഞനായിരുന്ന ജിമ്മി സാവിൽ ബ്രിട്ടനിലെ 41 ആശുപത്രികളിലായി നടത്തിയ ലൈംഗിക അതിക്രമങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. 41 എൻ എച്ച് ആശുപത്രികളിലായി അഞ്ചിനും 75-നും പ്രായമുള്ള 177 പേരെ ബലാൽസംഗത്തിനിരയാക്കിയെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളടങ്ങുന്ന റിപ്പോർട്ടാണ് പുറത്തുവന്നത്. 24 വർഷം നീണ്ട ഈ പീഡന പർവ്വത്തിന് എൻ എച്ച് എസ് ഒത്താശ ചെയ്‌തെന്നാണ് റിപ്പോർട്ടിലുള്ളത്. പത്ത് പീഡന ശ്രമങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടെങ്കിലും തടയാൻ ഒന്നും ചെയ്തില്ലെന്നും കുറ്റക്കാരെ പിടികൂടിയില്ലെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ജിമ്മിക്ക് സ്വന്തമായി സ്വകാര്യ മുറിയും എല്ലാ വാർഡുകളിലേക്കും എപ്പോൾ വേണമെങ്കിലും പോകനുള്ള അനുവാദവും നൽകിയിരുന്ന സ്റ്റോക് മൻഡെവിൽ ഹോസ്പിറ്റലിൽ മാത്രം 60 രോഗികളെയാണ് ഇദ്ദോഹം തന്റെ ക്രൂരകേളികൾക്കിരയാക്കിയത്.

കുടുതൽ അറപ്പുളവാക്കുന്ന വിവരങ്ങളടങ്ങിയതാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന റിപ്പോർട്ട്. ലീഡ്‌സ് ജനറൽ ഇൻഫേമറിയിലെ മോർച്ചറിയിൽ വർഷങ്ങളോളം ഇദ്ദേഹം മൃതദേഹങ്ങളെ ലൈംഗികമായി ഉപയോഗപ്പെടുത്തിയിരുന്നെന്നും മൃതദേഹങ്ങളിൽ നിന്ന് കൃത്രിമ കണ്ണുകൾ മോഷ്ടിച്ച് മെഡലുകളും വളകളും ഉണ്ടാക്കിയിരുന്നതായും പറയപ്പെടുന്നു. 44 അന്വേഷണ റിപ്പോർട്ടുകളാണ് ജിമ്മിയുടെ ക്രൂരകൃത്യങ്ങൾ വെളിപ്പെടുത്തി കൊണ്ട് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. എൻ എച്ച് എസ് ആശുപത്രികളിലൂടനീളം ഇയാൾ നടത്തിയ കാമകേളികൾ ഇദ്ദേഹത്തിന്റെ പ്രശസ്തിയും നേടിത്തരുന്ന സംഭാവനത്തുകകളേയും ഓർത്ത് എൻ എച്ച് എസ് അധികൃതർ കണ്ടില്ലെന്ന് നടിച്ചെന്നും റിപ്പോർട്ട് പറയുന്നുണ്ട്.

1977-ൽ ഇത്തരത്തിലുള്ള പത്തോളം പീഡന ശ്രമങ്ങൾ എൻ എച്ച് എസ് ഉന്നത അധികാരികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ ഇതു തടയാനുള്ള ഒരു ശ്രമം അവർ പാഴാക്കുകയായിരുന്നു. സ്റ്റോക് മൻഡെവിൽ ഹോസ്പിറ്റലിൽ ഒരു സംഭവത്തെക്കുറിച്ച് പരാതിപ്പെട്ട ഒരു ജീവനക്കാരനെ അധികൃതർ ശാസിച്ചെന്നും പറയപ്പെടുന്നു. വലിയ പണം നേടിത്തരുന്നതിനാൽ അദ്ദേഹവുമായി ഒത്തു പോകാൻ തങ്ങൾ നിർബന്ധിതരായിരുന്നെന്ന് മറ്റൊരു ജീവനക്കാരൻ പറയുന്നു.

ജിമ്മിയെ പോലുള്ള പീഡകരുടെ ഭീഷണി ഇപ്പോഴും എൻ എച്ച് എസിലെ രോഗികൾക്ക് ഇപ്പോഴും ആശങ്കയാണെന്ന് എൻ എച്ച് എസ് അധികൃതർ പ്രതികരിച്ചു. സെലിബ്രിറ്റികളുമായി ബന്ധമുണ്ടാക്കുന്ന ആശുപത്രികൾക്ക് അത് മുന്നോട്ടു കൊണ്ടു പോകുന്നതിന് വ്യക്തവും മികച്ചതുമായി ചട്ടങ്ങളില്ലെന്നതാണ് കാരണം. ഇവർ ആശുപത്രികൾക്കു വേണ്ടി വലിയ പണം ചാരിറ്റിയായി സ്വരൂപിച്ചു തരുന്നതിനാൽ ഇത്തരം സെലബ്രിറ്റികൾക്ക് വലിയ സ്വാതന്ത്ര്യവും ആശുപത്രികൾ അനുവദിച്ചു നൽകുന്നുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP