Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇങ്ങനെ പോയാൽ മക്കളെ എങ്ങനെ വളർത്തും? ഇളയ സഹോദരിയുമായി വഴക്കുണ്ടാക്കിയ എട്ടു വയസ്സുകാരൻ തൂങ്ങി മരിച്ചു

ഇങ്ങനെ പോയാൽ മക്കളെ എങ്ങനെ വളർത്തും? ഇളയ സഹോദരിയുമായി വഴക്കുണ്ടാക്കിയ എട്ടു വയസ്സുകാരൻ തൂങ്ങി മരിച്ചു

കുട്ടികൾക്കിടയിലെ നിസ്സാര വഴക്കുകൾ പോലും ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഗതിയിലാണ് മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ഇപ്പോൾ കാര്യങ്ങൾ. സഹോദരിയുമായി വഴക്കുണ്ടാക്കിയപ്പോൾ പിടിച്ചുമാറ്റിയതിന് എട്ടു വയസ്സുകാരൻ തൂങ്ങിമരിച്ചു. ബ്രിട്ടനിലെ സൗത്ത് വെയ്ൽസിലാണ് സംഭവം. സഹോദരിയുടെ കളിക്കോപ്പ് പൊട്ടിയതിനെ ചൊല്ലി വീട്ടിനു പുറത്തു വച്ച് വഴക്കിട്ട എട്ടു വയസ്സുകാരൻ ക്രിസ്റ്റഫർ ഫർനസ് റോയെ വീട്ടിനകത്തെ മുറിയേല്ക്ക് പറഞ്ഞു വിട്ടതായിരുന്നു. 15 മിനുറ്റുകൾക്കു ശേഷം മുറിയിലെ തട്ടുകട്ടിലിൽ ബെൽറ്റിൽ തൂങ്ങിക്കിടക്കുന്ന ക്രിസ്റ്റഫറിനെയാണ് അച്ഛൻ ജാൻസൺ കണ്ടത്. ഉടൻ തന്നെ ബെൽറ്റ് അറുത്ത് ക്രിസ്റ്റഫറിനു പ്രഥമ ശുശ്രൂഷ നൽകി പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും തൊട്ടടുത്ത ദിവസം മരിക്കുകയായിരുന്നു.

കഴിഞ്ഞ വർഷം ജൂലൈയിലാണ് ഈ ദുരന്തമുണ്ടായത്. ഇതു സംബന്ധിച്ച കേസിൽ കഴിഞ്ഞ ദിവസം ന്യൂപോർട്ട് കോടതിയിൽ വാദം കേട്ടു. ക്രിസ്റ്റഫർ വികൃതി പയ്യനായിരുന്നതുകൊണ്ടാണ് വഴക്കുണ്ടാക്കിയപ്പോൾ മുറിയിലേക്ക് പറഞ്ഞു വിട്ടതെന്നും ആത്മഹത്യ ചെയ്യാൻ ബാലന് ഉദ്ദേശമുണ്ടായിരുന്നില്ലെന്നും കോടതി വ്യക്തമാക്കി. സഹതാപം നേടാൻവേണ്ടി തൂങ്ങിയതു പോലെ അഭിനയച്ചത് അപടത്തിൽ കലാശിക്കുകയായിരുന്നെന്നും കോടതി വിലയിരുത്തി. അപകട ദിവസം ക്രിസ്റ്റഫർ സന്തോഷവാനായിരുന്നെന്നും സ്‌കൂളിലെ ഓട്ട മത്സരത്തിൽ മികച്ച പ്രകടനം നടത്തിയിരന്നതായും കോടതിയിൽ വ്യക്തമാക്കപ്പെട്ടു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP