Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അതിർത്തികൾ എല്ലാം ഭേദിക്കപ്പെട്ടു; സിറിയയിൽനിന്നും ഹംഗറിയിലേക്ക് ഒഴുകിയെത്തുന്നത് ആയിരങ്ങൾ; മെയിൻലാൻഡ് യൂറോപ്പിലേക്കുള്ള ട്രെയിനുകൾ നിറയെ അഭയാർഥികൾ; എന്തുചെയ്യുമെന്നറിയാതെ യൂറോപ്യൻ യൂണിയൻ

അതിർത്തികൾ എല്ലാം ഭേദിക്കപ്പെട്ടു; സിറിയയിൽനിന്നും ഹംഗറിയിലേക്ക് ഒഴുകിയെത്തുന്നത് ആയിരങ്ങൾ; മെയിൻലാൻഡ് യൂറോപ്പിലേക്കുള്ള ട്രെയിനുകൾ നിറയെ അഭയാർഥികൾ; എന്തുചെയ്യുമെന്നറിയാതെ യൂറോപ്യൻ യൂണിയൻ

യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ ചരിത്ത്രിലെങ്ങുമില്ലാത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുക യാണിപ്പോൾ. ഭീകരതയും ആഭ്യന്തര യുദ്ധവും തകർത്തെറിഞ്ഞ സിറിയയിൽനിന്നെത്തുന്ന അഭയാർഥികളാണ് യൂറോപ്യൻ രാജ്യങ്ങളുടെ ഉറക്കം കെടുത്തുന്നത്. മനുഷ്യക്കടത്ത് വ്യാപകമാവുക കൂടി ചെയ്തതോടെ, അഭയാർഥി പ്രശ്‌നം യൂറോപ്പിന്റെ നിലനിൽപ്പിനെ ത്തന്നെയാണ് ചോദ്യം ചെയ്യുന്നത്. രാജ്യത്തെത്തിയ അനധികൃത കുടിയേറ്റക്കാരെ തെരഞ്ഞുപിടിച്ചു പുറത്താക്കാൻ ശ്രമിക്കുമ്പോഴും പുതിയതായി എത്തുന്നവർക്കായി വാതിൽ തുറന്നു കൊടുക്കാൻ കടുത്ത സമ്മർദ്ദമാണ് ബ്രിട്ടൻ നേരിടുന്നത്. ബ്രിട്ടൻ വാതിൽ തുറന്നെ മതിയാവു എന്ന വാശിയിലാണ് ജർമനിയും ഇറ്റലിയും ഇപ്പോൾ.

സിറിയയിൽനിന്ന് ഹംഗറി വഴി യൂറോപ്പിലെ പ്രധാന രാജ്യങ്ങളിലേക്ക് കടക്കുകയാണ് അഭയാർഥികളുടെ ലക്ഷ്യം. യൂറോപ്യൻ യൂണിയനിൽ ചേർന്നിട്ട് ഏറെ നാളുകളായിട്ടില്ലാത്തതിനാൽ തന്നെ അതിർത്ഥി സംരക്ഷിക്കാൻ ഹംഗറിക്കു കഴിയുന്നില്ല. മാത്രമല്ല അഭയാർഥികൾ ഒരു ഇടത്താവളമായി മാത്രമേ ഹംഗറിയെ കാണുന്നുള്ളു എന്നതിനാൽ താല്കാലിക പ്രശ്‌നമായി കണക്കാക്കി അവരെ അതിർത്ഥി കടത്തി മെയിൻ ലാൻഡ് യൂറോപ്പിലേയ്ക്ക് വിടാൻ ആണ് ഹംഗറി ശ്രമിക്കുന്നത്. ജർമനിയും ഇറ്റലിയും ഗ്രീസും ബ്രിട്ടനും അടങ്ങുന്ന പ്രമുഖ യൂറോപ്യൻ രാജ്യങ്ങളെ ചൊടിപ്പിക്കുന്നതും ഇതാണ്. അഭയാർഥികളുടെ തള്ളിക്കയറ്റം മൂലം ഹംഗറിയുടെ അതിർഥി വേലികൾ എല്ലാം തന്നെ തകർക്കപ്പെട്ടതായാണ് സൂചന. അതിർത്ഥി രക്ഷാസേന കയ്യും കെട്ടി നിൽക്കുന്നതോടെ കുടിയേറ്റക്കാർ കുതിച്ചു എത്തുകയാണ്.

ഹംഗറിയിൽ എത്തിയ ഇവർ യൂറോപ്യൻ മെയിൻലാൻഡിലേക്കുള്ള ട്രെയിനിൽ തിക്കിത്തിരക്കി കയറുകയാണ്. ഓസ്ട്രിയയും ജർമനിയുമാണ് ലക്ഷ്യകേന്ദ്രം. എന്നാൽ, അഭയാർഥിപ്രവാഹം അനിയന്ത്രിതമായതോടെ ഹംഗറിയിലെ ബുഡാപ്പെസ്റ്റ് റെയിൽവേ സ്റ്റേഷൻ അധികൃതർ ഇന്നലെ രാവിലെ ബലമായി ഒഴിപ്പിച്ചു. കുടിയേറ്റക്കാരെ മൃഗങ്ങളെ പോലെ കരുതി നമ്പർ ഇട്ടു വിടുന്നു എന്ന ആരോപണം അതിർഥിയിൽ ചിലർ ഉയർത്തുന്നുണ്ട്. ആസ്‌ട്രേിയയിൽ എത്തുന്നവർ വേഗം ജർമനിയിലേയ്ക്ക് പോകുന്നതിനാൽ ആസേ്ട്രിയക്കും ചൂടു കുറവാണ് എന്നു ജർമനി ആരോപിക്കുന്നു.

ഇതോടെ, കുപിതരായ അഭയാർഥികൾ വെസ്റ്റേൺ യൂറോപ്പിലേക്കുള്ള ട്രെയിനിൽ യാത്ര ചെയ്യാൻ അനുവദിക്കണമെന്നാ വശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. നൂറോളം ഹംഗേറിയൻ പൊലീസുകാർ കാവൽനിന്ന റെയിൽവേസ്‌റ്റേഷനു മുന്നിൽ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് അഭയാർഥികൾ പ്രതിഷേധ പ്രകടനം നടത്തുകയായിരുന്നു. അഭയാർഥികളുടെ വരവ് അനിയന്ത്രിതമായതോടെ, രാജ്യമാകെ പ്രതിസന്ധിയിലായിരിക്കുകയാണെന്ന് ഹംഗേറിയൻ നേതാക്കൾ പറഞ്ഞു.

യൂറോപ്പിലേക്കുള്ള അഭയാർഥിപ്രവാഹത്തിൽ യഥാർഥത്തിൽ ബലിയാടാക്കപ്പെട്ടത് തങ്ങളാണെന്നാണ് ഹംഗറിയുടെ വാദം. ഒന്നര ലക്ഷത്തിലേറെ അഭയാർഥികളാണ് ഹംഗറിയിലേക്ക് എത്തിയത്. അതിനിടെ, ചെക്ക് റിപ്പബ്ലിക്കിലെത്തിയ അഭയാർഥികളെ ട്രെയിനിൽനിന്ന് ബലപ്രയോഗത്തിലൂടെ താഴെയിറക്കുകയും അവരുടെ കൈകകളിൽ മഷികൊണ്ട് അടയാളപ്പെടുത്തുകയും ചെയ്തത് വലിയ വിവാദത്തിന് കാരണമായിട്ടുണ്ട്.

അഭയാർഥികളുടെ കൈകളിൽ മഷികൊണ്ട് അടയാളപ്പെടുത്തിയത് ഹിറ്റ്‌ലറുടെ കാലത്ത് ജർമനിയിലെ കോൺസെൻട്രേഷൻ ക്യാമ്പുകളിൽ തടവുകാർക്കുനേരെ ചെയ്തതു പോലെയാണെന്നാണ് മനുഷ്യാവകാശ പ്രവർത്തകർ ആരോപിച്ചത്. അതിർത്തി കടന്നെത്തിയ 214 അഭയാർഥികളെയാണ് ചെക്ക് റിപ്പബ്ലിക് പൊലീസ് ട്രെയിനിൽനിന്ന് ഇറക്കിയതും കൈകളിൽ നമ്പരിട്ടതും


പ്രതിസന്ധി രൂക്ഷമായതോടെ ഇറ്റലിയും ജർമനിയും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കഴിഞ്ഞു. ഷെങ്കൻ രാജ്യങ്ങൾ എന്ന നിലയിൽ പാസ്‌പോർട്ട് പരിശോധന ഇതുവരെ ഇല്ലായിരുന്നു. എന്നാൽ സർവരുടെയും പാസ്‌പോർട്ട് പരിശോധിച്ചു മാത്രമേ ഇനി ആരെയെങ്കിലും അതിർത്ഥി കടക്കാൻ അനുവദിക്കു എന്നാണ് ഇരു രാജ്യങ്ങളും പറയുന്നത്. ഏതാണ്ട് ഒരു ലക്ഷത്തിൽ അധികം പേർ ഒറ്റ മാസം കൊണ്ടു ജർമനിയിൽ എത്തിയതായി അവർ പരാതിപ്പെടുന്നു. സ്ലോവാക്യയും അതിർത്ഥി പരിശോധന കർക്കശമാക്കിയതോടെ ഷെങ്കൻ കരാർ അപ്രസക്തമാകുന്നതായാണ് സൂചന.


അഭയാർഥികളുടെ അന്തിമ ലക്ഷ്യം ബ്രിട്ടൻ ആണ് എന്നതാണ് ഡേവിഡ് കാമറോണിനെ പേടിപ്പെടുത്തുന്നത്. യൂറോ ടണൽ പോകുന്ന ഫ്രഞ്ച് ദ്വീപായ കലാസിയിൽ നിന്നും ദിവസവും അനേകം പേരാണ് അനധികൃതമായി യൂറോ ട്രെയിനിൽ കേറുന്നത്. തുടർന്ന് ട്രെയിനുകൾ പലതും തുരങ്കത്തിൽ നിർത്തിയിടേണ്ട സാഹചര്യമാണ്. ഇതിലെ കടന്നു പോവുന്ന ലോറികളിലേയ്ക്ക് എടുത്തുചാടി കയറി അനേകം പേർ ബ്രിട്ടനിൽ എത്താൻ ശ്രമിക്കുകയാണ്. അതിർത്ഥിയിൽ കർക്കശ പരിശോധനയുമായി നിരവധി പേരെ പിടികൂടി ജയിലിൽ അടച്ചാണ് ബ്രിട്ടൻ ഇതിനെ നേരിട്ടത്. ജീവൻ രക്ഷിക്കാൻ എത്തിയവരെ ജയിലിൽ അടയ്ക്കുന്നത് അന്താരാഷ്ട്ര കരാറിന്റെ ലംഘനമായതിനാൽ ഇവർക്ക് പിന്നീട് അഭയാർത്ഥി വിസ നൽകി പോറ്റേണ്ട ബാധ്യത ബ്രിട്ടനുണ്ട് എന്നതും അവരുടെ ഉറക്കം കെടുത്തുന്നു. യുദ്ധക്കെടുതിയുടെ പേരിൽ നാടു വിട്ടവരെ തള്ളിക്കളയാൻ അന്താരാഷ്ട്ര നിയമങ്ങൾ അനുവദിക്കുന്നില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP