Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അണിഞ്ഞൊരുങ്ങി അനേകം റോമാ യുവതികൾ അണി നിരന്നു; ഇഷ്ടപ്പെട്ടവരെ വിലക്കു വാങ്ങാൻ യുവാക്കളും; ബൾഗേറിയയിലെ വിവാഹ കമ്പോളത്തിന്റെ കഥ

അണിഞ്ഞൊരുങ്ങി അനേകം റോമാ യുവതികൾ അണി നിരന്നു; ഇഷ്ടപ്പെട്ടവരെ വിലക്കു വാങ്ങാൻ യുവാക്കളും; ബൾഗേറിയയിലെ വിവാഹ കമ്പോളത്തിന്റെ കഥ

പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള യുവതീ യുവാക്കൾക്ക് വിവാഹമൊരുക്കി കൊടുക്കാൻ നമ്മുടെ നാട്ടുകാർ സമൂഹ വിവാഹങ്ങൾ സംഘടിപ്പിക്കുക പതിവാണ്. ഇതു പോലെ പല നാടുകളിലും നടക്കുന്നുണ്ട്. എന്നാൽ ബൽഗേറിയയിൽ ഇത്തരം വിവാഹങ്ങൾ ഒരു പ്രത്യേക ആചാരം തന്നെയാണ്. വർഷത്തിൽ നാലു തവണ നടക്കുന്ന ഒരു ചന്ത. മതപരമായ അവധി ദിവസങ്ങളിൽ നടക്കുന്ന ഈ മണവാട്ടി ചന്തയിൽ അണിഞ്ഞൊരുങ്ങി സുന്ദരികളായാണ് റോമാ യുവതികൾ വന്നെത്തുക. തികഞ്ഞൊരു ജീവിത പങ്കാളിയെ തേടി അനേകം യുവാക്കളും ഈ ചന്തയിലെത്തി വില കൊടുത്ത് ഇണകളെ സ്വന്തമാക്കുന്നു. യുവാക്കളെ വീഴ്‌ത്താൻ അത്യാകർഷകമായ വസ്ത്രങ്ങളും മിനി സ്‌കേർട്ടുകളും ആഭരണങ്ങളുമെല്ലാം അണിഞ്ഞാണ് യുവതികൾ നിൽക്കുക. ചെറുക്കനും കുടുംബവുമെത്തി ഇക്കൂട്ടത്തിൽ നിന്നും താങ്ങാവുന്ന വില നൽകി വധുവിനെ സ്വന്തമാക്കുന്നതാണ് ഈ ചന്തയിലെ ഇടപാട്.

പാവപ്പെട്ട കുടുംബങ്ങൾക്ക് താങ്ങാവുന്ന സാമ്പത്തിക ചെലവിൽ മക്കളെ കെട്ടിച്ചയക്കാനുള്ള ഒരു അവസരമാണ് ബൾഗേറിയയിലെ ഈ മണവാട്ടി ചന്ത. 18,000 വരുന്ന റോമാ വിഭാഗക്കാർക്കിടയിലാണ് ഈ വ്യത്യസ്ത ആചാരം നിലനിൽക്കുന്നത്. പരമ്പരാഗതമായി ചെമ്പുകൊട്ടികളായ ഈ വിഭാഗക്കാർ ദരിദ്രരുമാണ്. ബൽഗേറിയയിലെ തെക്കൻ നഗരമായ സ്താര സഗോറയിലെ ദരിദ്രമേഖലയിലാണ് ഇവർ കഴിയുന്നത്. ഈ മണവാട്ടി ചന്തകൾ റോമാ നാടോടി വിഭാഗത്തിന്റെ വലിയൊരു സംഗമം കൂടിയാണ്. ഇവിടെ ഗോസിപ്പുകളും വഴക്കുകളുമെല്ലാം നടക്കും. അതോടൊപ്പം തങ്ങളുടെ മക്കൾക്ക് മികച്ച ഒരിണയേയും കണ്ടെത്താൻ അവസരം ലഭിക്കുന്നു.

ഒരു ഹൈസ്‌കൂൾ ഡാൻസ് പരിപാടി പോലെയാണ് മണവാട്ടി ചന്തയുടെ തുടക്കം. ആൺകുട്ടികളും പെൺകുട്ടികളും വെവ്വേറെ കൂട്ടങ്ങളായി ഡാൻസ് ചെയ്തു തുടങ്ങുന്നു. ഇതിനിടെ ഇവർക്ക് പരസ്പരം നോക്കി ബോധ്യപ്പെടാം. ഇവരുടെ മാതാപിതാക്കളെല്ലാം അൽപ്പം മാറി നിന്ന് ഇതൊക്കെ വീക്ഷിക്കുന്നുണ്ടാകും. മുമ്പ് ഈ ചന്ത നടന്നിരുന്നത് ഒരു ചെറിയ ഗ്രാമത്തിലെ ചെളിനിറഞ്ഞ പാടത്തു വച്ചായിരുന്നു. ഇവിടെ വധുവാകാൻ അണിഞ്ഞൊരുങ്ങി എത്തു്ന്ന പെൺകുട്ടികൾ ഒരു സ്റ്റേജിൽ കയറി നിൽക്കുകയായിരുന്നു ചെയ്തിരുന്നത്. എന്നാൽ തൊട്ടടുത്ത കുതിരച്ചന്തയുടെ നടത്തിപ്പിന് ഇത് ഭീഷണിയായപ്പോൾ സംഘർഷ ഭീഷണിയും ഉണ്ടായി. തുടർന്ന് കഴിഞ്ഞ വർഷമാണ് പൊലീസ് മണവാട്ടി ചന്തയെ നഗരത്തിലേക്ക് മാറ്റിയത്.

ഈ വിഭാഗത്തിനിടയിൽ സ്ത്രീ പുരുഷന്മാർക്ക് അടുത്തിട പഴകുന്നതിൽ വിലക്കുണ്ട്. അതു കൊണ്ട് തന്നെ യുവതികളെ ഇത്ര അടുത്ത് സ്വതന്ത്ര്യമായി ലഭിക്കുന്ന ആപൂർവ്വം അവസരം കൂടിയാണ് ഈ യുവാക്കൾക്ക് ഈ ചന്ത. ഈ അപൂർവ്വ അവസരം മുതലെടുത്ത് ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഡാൻസ് ചെയ്യാനും ഇതിനിടെ സമയം കണ്ടെത്തുന്നു. ഓർത്തോഡോക്‌സ് ക്രിസ്ത്യാനികളായ ഇവർ പെൺകുട്ടികളെ 15 വയസ്സ് പൂർത്തിയാകുന്നതോടെ സ്‌കൂളിൽ നിന്ന് പേര് വെട്ടി വീട്ടിൽ സുരക്ഷിതമായി കൊണ്ടിരുത്തുകയാണ് ചെയ്യുന്നത്. ഈ മണവാട്ടി ചന്തകൾ വിട്ടാൽ പിന്നെ സ്വതന്ത്രമായി പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും സംസാരിക്കാനുള്ള അവസരം ഇന്റർനെറ്റ് ചാറ്റിങ് മാത്രമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP