Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എക്കണോമി ക്ലാസിലും കിടക്ക വിരിച്ച് യാത്ര ചെയ്യുന്ന കാലം വരുമോ..? സൗത്ത് ആഫ്രിക്കൻ എയർവേസ് സ്വീകരിച്ച പുതിയ സീറ്റ് ഡിസൈൻ ഇങ്ങനെ

എക്കണോമി ക്ലാസിലും കിടക്ക വിരിച്ച് യാത്ര ചെയ്യുന്ന കാലം വരുമോ..? സൗത്ത് ആഫ്രിക്കൻ എയർവേസ് സ്വീകരിച്ച പുതിയ സീറ്റ് ഡിസൈൻ ഇങ്ങനെ

ക്കണോമി ക്ലാസിൽ സഞ്ചരിക്കുമ്പോൾ അവിടെ കിടന്ന് കൊണ്ട് യാത്ര ചെയ്യാൻ സാധിച്ചിരുന്നുവെങ്കിലെന്ന് എപ്പോഴെങ്കിലും കൊതിച്ചിട്ടുണ്ടോ...?. എന്നാൽ ആ സ്വപ്നം യാഥാർത്ഥ്യമാകുന്നതിനുള്ള വഴിയൊരുങ്ങുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. സൗത്ത് ആഫ്രിക്കൻ എയർവേസ് സ്വീകരിച്ച പുതിയ സീറ്റ് ഡിസൈൻ ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്.സ്ലീപ്പർസോഫയായി മാറ്റാവുന്ന എയർക്രാഫ്റ്റ് സീറ്റുകളെന്ന കൺസപ്റ്റിനെ അംഗീകരിച്ച് കൊണ്ട് സൗത്ത് ആഫ്രിക്കൻ എയർവേസ് ഇത് നടപ്പിലാക്കാൻ ഒരുങ്ങുകയാണ്. ഇറ്റാലിയൻ സീറ്റ് മാനുഫാക്ചറാ ജെവെൻ ഡിസൈൻ ചെയ്ത പിയുമ സോഫയിലൂടെയാണ് എക്കണോമി ക്ലാസിലും ഉറങ്ങി യാത്ര ചെയ്യാൻ അവസരമൊരുക്കുന്നത്.ഇത്തരം സീറ്റുകൾ സ്ലീപ്പർ സോഫയാക്കി മാറ്റാൻ വെറും 30 സെക്കൻഡുകൾ മതിയാകുമെന്നാണ് നേപ്പിൾസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കമ്പനി അവകാശപ്പെടുന്നത്. ഇതിലൂടെ യാത്രക്കാർക്ക് ഉറങ്ങി യാത്ര ചെയ്യാനാകുമെന്നും കമ്പനി വെളിപ്പെടുത്തുന്നു.

ജർമനിയിലെ ഹാംബർഗിൽ ഈ ആഴ്ച നടക്കുന്ന എയർക്രാഫ്റ്റ് ഇന്റീരിയേർസ് എക്സ്പോയിൽ ഈ പ്രത്യേക സീറ്റുകൾ ജെവെൻ പ്രദർശിപ്പിക്കുന്നുണ്ട്. ഇത് സോഫയാക്കി മാറ്റുന്നതിനെ തുടർന്ന് ആംറെസ്റ്റുകൾ ഉയർത്താനും ഹെഡ് റെസ്റ്റുകൾ നീക്കം ചെയ്ത് അത് സീറ്റ് കുഷ്യന്റെ ഒരു എക്സ്റ്റൻഷന് മുകളിൽ സ്ഥാപിക്കാനും സാധിക്കും. ഈ പുതിയ സോഫ സ്ഥാപിക്കാൻ നിരവധി എയർലൈൻ കമ്പനികൾ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്കും ദമ്പതികൾക്കോ കുടുംബങ്ങൾക്കോ ഉപയോഗിക്കാവുന്നവിധത്തിലുള്ള സോഫകൾ തയ്യാറാക്കിയിട്ടുണ്ട്. ഈ സോഫയ്ക്ക് അന്താരാഷ്ട്ര തലത്തിൽ കമ്പനി പാറ്റന്റ് നേടിയിട്ടുമുണ്ട്.ഇത്തരം സോഫകൾക്ക് യാത്രക്കാർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാം. വിമാനത്തിൽ കയറിയതിന് ശേഷം സീറ്റുണ്ടെങ്കിലും ഇത്തരം സോഫകൾക്ക് ബുക്ക് ചെയ്യാം.എന്നാൽ എക്കണോമി ക്ലാസിന്റെ എല്ലാ നിരകളിലും ഇത് ലഭ്യമാകണമെന്നില്ല.

ഇത്തരം സീറ്റുകൾക്ക് ഭാരം കുറവാണെന്നാണ് ജെവെൻ കമ്പനി പറയുന്നത്. സോഫ എക്സ്റ്റെൻഷൻ ലെഗ്റൂമിലോ സീറ്റിനടിയിലെ സ്റ്റോറേജ് സ്പേസിലോ തടസം സൃഷ്ടിക്കില്ലെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. സൗത്ത് ആഫ്രിക്കൻ എയർവേസ് തങ്ങളുടെ യാത്രക്കാർക്ക് ലഭ്യമാക്കാനൊരുങ്ങുന്ന ഈ സീറ്റിനായി എയർ ഏഷ്യ എക്സ് കരാറിൽ ഒപ്പ് വയ്ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഫ്ലൈറ്റ് ഗ്ലോബൽ റിപ്പോർട്ട് ചെയ്യുന്നത്.ഈ വരുന്ന ഒക്ടോബർ മുതൽ ഈ സീറ്റുകൾ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു വിമാനത്തിലേക്ക് ഇത്തരത്തിലുള്ള 20 ബെഡുകൾ ഉപയോഗിക്കാമെന്നാണ് ഈ സോഫയ്ക്ക് വേണ്ടി ജെവെൻ കമ്പനിക്ക് വേണ്ടി പ്രവർത്തിച്ച ട്രെവർ ലാംബർട്ട് പറയുന്നത്. ഇത്തരമൊരു സോഫയ്ക്കായി വിമാനക്കമ്പനികൾക്ക് ഏകദേശം 200 പൗണ്ട് വരെ ചാർജ് ചെയ്യാം. ഇതിലൂടെ വിമാനമൊന്നിന് 4000 പൗണ്ട് വരെ അധികവരുമാനമുണ്ടാക്കാമെന്നും അദ്ദേഹം പറയുന്നു. എക്കണോമി ക്ലാസിനായി സ്ലീപ്പർ സീറ്റ് ഡിസൈൻ ചെയ്യുന്ന ആദ്യ കമ്പനിയൊന്നുമല്ല ജെവെൻ. എയർ ന്യൂസിലാൻഡ്, സ്‌കൈകൗച്ച്, ചൈന എയർലൈൻസ്, തുടങ്ങിയവയിലും സമാനമായ സീറ്റുകൾ ഏർപ്പെടുത്തിയിരുന്നു.കസാക്കിസ്ഥാന്റെ നാഷണൽ എയർലൈനായ എയർ അസ്റ്റാനയിലും സ്ലീപ്പർ സീറ്റുകൾ ഏർപ്പെടുത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP