Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലണ്ടൻ കലാപത്തിന്റെ കാരണക്കാരായ പൊലീസിന്റെ പേരുകൾ ഉൾപ്പെടുത്തിയ ഫയൽ നഷ്ടപ്പെട്ടു; മറ്റൊരു കലാപഭീതിയിൽ ബ്രിട്ടൻ

ലണ്ടൻ കലാപത്തിന്റെ കാരണക്കാരായ പൊലീസിന്റെ പേരുകൾ ഉൾപ്പെടുത്തിയ ഫയൽ നഷ്ടപ്പെട്ടു; മറ്റൊരു കലാപഭീതിയിൽ ബ്രിട്ടൻ

ണ്ടൻ കലാപത്തിന് വഴിവച്ച മാർക്ക് ദുഗ്ഗൻ വധക്കേസ്സിലെ പ്രതികളായ പൊലീസുകാരെക്കുറിച്ചുള്ള ഫയൽ കാണാതായി. നീതിന്യായ വകുപ്പിന്റെ കസ്റ്റഡിയിലുണ്ടായിരുന്ന ഡിസ്‌കുകളാണ് നഷ്ടമായത്. ഡിസ്‌കുകൾ കാണാനില്ലെന്ന വാർത്ത സ്ഥിരീകരിച്ച സ്‌കോട്ട്‌ലൻഡ് യാർഡ്, സുരക്ഷാ വീഴ്ചകളെക്കുറിച്ച് അന്വേഷിക്കുമെന്നും വ്യക്തമാക്കി.

മാർക്ക് ദുഗ്ഗനുനേരെ വെടിവച്ച പൊലീസുകാരന്റെ പേരും വിവരങ്ങളും അടങ്ങിയ ഡിസ്‌കാണ് കാണാതായിട്ടുള്ളത്. ഈ സംഭവത്തിലുൾപ്പെട്ട മറ്റു പൊലീസുകാരെക്കുറിച്ചുള്ള വിവരങ്ങളും ഇതിലുണ്ടായിരുന്നു. നാലുവർഷം മുമ്പ് നടന്ന സംഭവത്തിലുൾപ്പെട്ട പൊലീസുകാരുടെ പേരുവിവരങ്ങൾ ഇതേവരെ വെളിപ്പെടുത്തിയിട്ടില്ല. അതിനിടെയാണ് അവരുടെ പേരുവിവരങ്ങൾ അടങ്ങിയ ഡിസ്‌ക് കാണാതാവുന്നത്. ഇത് മറ്റൊരു കലാപത്തിന് വഴിവെക്കുമോ എന്ന ആശങ്കയും അധികൃതർക്കുണ്ട്.

2011 ഓഗസ്റ്റ് നാലിന് നോർത്ത് ലണ്ടനിലൂടെ ഒരു മിനി കാബിൽ സഞ്ചരിക്കുമ്പോഴാണ് ദുഗ്ഗന്റെ വാഹനം പൊലീസ് തടയുന്നതും. ടോട്ടനമിലുള്ള മാൻ ഡെം ഗാങ്ങിലംഗമായിരുന്ന ദുഗ്ഗന്റെ പേരിൽ ചെറിയ കുറ്റങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പൊലീസ് വാഹനം തടഞ്ഞതോടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ച ദുഗ്ഗനെ പിന്തുടർന്ന് വെടിവെക്കുകയായിരുന്നു.

രണ്ടുദിവസത്തിനുശേഷം ദുഗ്ഗന്റെ ബന്ധുക്കളും നാട്ടുകാരും ടോട്ടനം പൊലീസ് സ്‌റ്റേഷൻ വളയുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. പിന്നീടത് കലാപമായി കത്തിപ്പടരുകയായിരുന്നു. കൊള്ളയും കൊള്ളിവെയ്‌പ്പും അരങ്ങേറി. ബ്രിട്ടൻ മുഴുവൻ കലാപം ബാധിച്ചു. 1400-ലേറെ കലാപകാരികളെ പൊലീസ് അറസ്റ്റ് ചെയ്തു.

ദുഗ്ഗനെ നിയമവിരുദ്ധമായി വെടിവച്ചുകൊന്നതാണെന്ന് കണ്ടെത്തിയെങ്കിലും പൊലീസുകാരെ കുറ്റവിമുക്തരാക്കിയിരുന്നു. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിടരുതെന്നും കർശനമായി നിർദ്ദേശിച്ചിരുന്നു. അവരുടെ പേരുവിവരങ്ങൾ അടങ്ങിയ ഡിസ്‌കാണ് ഇപ്പോൾ കാണാതായിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ നീതിന്യായ വകുപ്പ് മന്ത്രി ക്രിസ് ഗ്രേലിങ് ആവശ്യപ്പെട്ടു. 

ദുഗ്ഗനെ വധിച്ച പൊലീസുകാരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇപ്പോഴും പ്രക്ഷോഭങ്ങൾ നടക്കുന്നുണ്ട്. അതിനിടെ ഡിസ്‌ക് നഷ്ടപ്പെട്ടതാണ് കലാപത്തിന് വഴിവച്ചേക്കുമോ എന്ന ആശങ്കയ്ക്ക് കാരണം. ഡിസ്‌കിലുള്ള പേരുവിവരങ്ങൾ പുറത്തുവന്നാൽ അത് മറ്റൊരു ഏറ്റുമുട്ടലിന് വഴിവെക്കും. ഇത്തരം അപകടങ്ങളെല്ലാം മുൻകൂട്ടി കണ്ടിട്ടുണ്ടെന്ന മെട്രൊപൊലിറ്റൻ പൊലീസ് വക്താവ് പറഞ്ഞു. ഡിസ്‌ക് കണ്ടെത്താനുള്ള ഊർജിത ശ്രമം പൊലീസ് തുടരുന്നുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP