Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കത്തിക്കുത്ത് രാഷ്ട്രീയം ഇസ്രയേലികളുടെ ഉറക്കം കെടുത്തുന്നു; ഇസ്രയേലിയെ കുത്തിയ ഫലസ്തീനിയൻ പെൺകുട്ടികളെ വെടിവച്ച് കൊല്ലുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്

കത്തിക്കുത്ത് രാഷ്ട്രീയം ഇസ്രയേലികളുടെ ഉറക്കം കെടുത്തുന്നു; ഇസ്രയേലിയെ കുത്തിയ ഫലസ്തീനിയൻ പെൺകുട്ടികളെ വെടിവച്ച് കൊല്ലുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്

സ്രായേലികൾക്കെതിരായുള്ള പോരാട്ടം ജീവിതവ്രതമാക്കിയവരാണ് ഫലസ്തീനികൾ. സമീപകാലത്തായി ഈ പോരാട്ടത്തിൽ തോക്കും ബോംബുമൊഴിവാക്കിയ ഇവർ പരമ്പരാഗതമായ ആയുധമായ കത്തിയാണ് ഇസ്രയേലികൾക്കെതിരെ പ്രയോഗിക്കുന്നത്. ഇത്തരം ആക്രമണത്തിലൂടെ നിരവധി ഇസ്രയേലികൾ മരിക്കുകയും പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പ്രത്യാക്രമണത്തെ തുടർന്ന് ഇസ്രയേൽ സൈനികരുടെ വെടിയേറ്റ് നിരവധി ഫലസ്തീനികൾ മരിച്ചിട്ടുണ്ട്.കാര്യങ്ങൾ ഇത്തരത്തിൽ നാൾക്കുനാൾ ഗുരുതരമായിട്ടും ഫലസ്തീനികൾ കത്തിക്കുത്ത് രാഷ്ട്രീയം അവസാനിപ്പിക്കാൻ തയ്യാറായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂർത്ത് മൂർത്ത കത്തിയുമായെത്തുന്ന ഫലസ്തീനികൾ ഇസ്രയേലികളുടെ ഉറക്കം കെടുത്തുന്നുണ്ട്. ഇപ്പോഴിതാ ഇത്തരത്തിലുള്ള ഒരു പുതിയ സംഭവം പുറത്ത് വന്നിരിക്കുകയാണ്. അതായത് ഇസ്രയേലിയെ കുത്തിയ ഫലസ്തീനിയൻ പെൺകുട്ടികളെ ഇസ്രയേൽ പൊലീസ് വെടി വച്ച് കൊല്ലുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണിവ.

സൈനികർ വളരെയടുത്തുള്ള രണ്ട് ഫലസ്തീനിയൻ കൗമാരക്കാരികളെ വെടിവയ്ക്കുന്ന വീഡിയോ ആണ് പ ുറത്ത് വന്നിരിക്കുന്നത്. വെടിയേറ്റ് ഒരു പെൺകുട്ടി രക്ഷപ്പെട്ടപ്പോൾ മറ്റേ പെൺകുട്ടി മരിക്കുകയായിരുന്നു. ഫലസ്തീനിയൻ പെൻഷനറെ കത്രിക കൊണ്ട് കുത്തിയ പെൺകുട്ടികൾക്ക് നേരെയാണ് സേന വെടിയുതിർത്തത്. 30 സെക്കൻഡാണീ വീഡിയോയുടെ ദൈർഘ്യം. കസിൻസായ 14ഉം 16ഉം വയസുള്ള പെൺകുട്ടികളാണ് സംഭവത്തിലുൾപ്പെട്ടിരിക്കുന്നത്. ഒരു 70 വയസുകാരനെ പിന്നിൽ നിന്നും കത്രികകൾ കൊണ്ട് കുത്തിയ ഇവർ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇസ്രയേൽ സേന ഇവർക്ക് നേരെ വെടിയുതിർത്തത്. തുടർന്ന് ഇവർ നിലത്ത് പറ്റിച്ചേർന്ന് കിടന്നുവെങ്കിലും സേന ഇവർക്ക് നേരെ വെടിയുതിർക്കൽ തുടരുകയായിരുന്നു.

വെടിയേറ്റ് 16കാരിയായ ഹദീൽ വാജിഹാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഈ കുട്ടിയുടെ സഹോദരനും രണ്ടു വർഷം മുമ്പ് ഇസ്രയേൽ സൈനികരുടെ വെടിയേറ്റാണ് മരിച്ചതെന്ന് മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്യുന്നു. മറ്റേ പെൺകുട്ടിയായ നുർഹാൻ അവാദ് ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിലാണ്. പെൻഷനർ ഒരു ഇസ്രയേലിയാണെന്ന് തെറ്റിദ്ധരിച്ചാണത്രെ പെൺകുട്ടികൾ ഇയാൾക്ക് നേരെ കത്രിക പ്രയോഗം നടത്തിയത്. ആക്രമണത്തിന് വിധേയനായ 70 കാരന് പുറത്തും തലയ്ക്കും പരുക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന 27 കാരന് ചെറിയ മുറിവുകളേറ്റിട്ടുണ്ട്.യെരുശലേം ഡൗൺടൗണിലെ പ്രശസ്തമായ ഔട്ട്‌ഡോർ മാർക്കറ്റായ മഹനെ യെഹുദയിൽ വച്ചാണ് സംഭവമുണ്ടായത്. വയോധികനെ ആക്രമിക്കരുതെന്ന് പെൺകുട്ടികളോട് തങ്ങൾ ഉത്തരവിട്ടിരുന്നെങ്കിലും അവർ ആക്രമണം നടത്തിയതിനെ തുടർന്നാണ് വെടിയുതിർക്കേണ്ടി വന്നതെന്നാണ് പൊലീസ് വക്താവായ ലുബ സാമ്രി പറയുന്നത്.

സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷം നിലനിൽക്കുന്നുണ്ട്. ഇതിനിടെ ഒരു ഫലസ്തീൻ കാരൻ ഒരു ഇസ്രയേൽ സൈനികനെ പെട്രോൾ സ്‌റ്റേഷനിൽ വച്ച് കുത്തിയതിനെ തുടർന്ന് സൈനികൻ മരിച്ച സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു. കൂടെയുള്ള രണ്ട് സ്ത്രീകൾക്ക് ചെറുതായി മുറിവേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് ആക്രമിയെ സൈനികർ വെടിവച്ച് കൊല്ലുകയുമുണ്ടായി. തുടർന്ന് വടക്കൻ വെസ്റ്റ് ബാങ്കിൽ ഒരു ഫലസ്തീൻകാരൻ ഒരുകാൽനടയാത്രക്കാരന് നേരെ വാഹനമോടിച്ച് കയറ്റാൻ ശ്രമിച്ച സംഭവമുണ്ടായതായും സൈന്യം വെളിപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ പരുക്കേറ്റ വഴിയാത്രക്കാരൻ ആശുപത്രിയിലാണ്. ഈ അടുത്ത കാലത്തായി ഫലസ്തീൻ കാർ ഇസ്രയേലുകാർക്ക് നേരെ കത്തി പ്രയോഗം നടത്തുകയും വാഹനം ഓടിച്ച് കയറ്റുകയും ചെയ്യുന്ന സംഭവങ്ങൾ വർധിച്ച് വരുകയാണ്.സെപ്റ്റംബർ മധ്യത്തിലാണ് പുതിയ രീതിയിലുള്ള ആക്രമണവുമായി ഫലസ്തീൻകാർ രംഗത്തെത്തിയിട്ടുള്ളത്. വിശുദ്ധനഗരമായ ജെറുസലേമിനെ ചുറ്റിപ്പറ്റിയുള്ള തർക്കങ്ങളാണ് പുതിയ സംഘർഷത്തിന് തിരികൊളുത്തിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP