Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചൈനയിലെ ഈ നഗരത്തിൽ ചെന്നാൽ നിങ്ങൾക്ക് ഗേൾ ഫ്രണ്ടും കിട്ടും ജീവിക്കാൻ പണവും പുറമെ; പുരുഷ ക്ഷാമം അനുഭവിക്കുന്ന ഡോൻഗുവാനിലെ പെൺകുട്ടികൾ പുരുഷന്മാരെ പങ്കിട്ടെടുക്കുന്ന വിധം

ചൈനയിലെ ഈ നഗരത്തിൽ ചെന്നാൽ നിങ്ങൾക്ക് ഗേൾ ഫ്രണ്ടും കിട്ടും ജീവിക്കാൻ പണവും പുറമെ; പുരുഷ ക്ഷാമം അനുഭവിക്കുന്ന ഡോൻഗുവാനിലെ പെൺകുട്ടികൾ പുരുഷന്മാരെ പങ്കിട്ടെടുക്കുന്ന വിധം

മ്മുടെ നാട്ടിൽ ഏത് ജാതിയിലായാലും ഒരു പെണ്ണിനെ വിവാഹം കഴിക്കാൻ കിട്ടുകയെന്ന് വച്ചാൽ അത് അത്ര എളുപ്പമൊന്നുമല്ല. ജനസംഖ്യ പെരുകുകയാണെങ്കിലും പെൺകുട്ടികളുടെ ക്ഷാമം നേരിടുന്നുണ്ടെന്നാണ് പലരും അനുഭവത്തിന്റെ വെളിച്ചത്തിൽ വെളിപ്പെടുത്തുന്നത്. കല്യാണം കഴിക്കുന്നതോ പോകട്ടെ മര്യാദയ്ക്ക് ഒന്നു ലൈനടിക്കാൻ പോലും പെൺകുട്ടികളെ ഇവിടെ കിട്ടുന്നില്ലെന്നാണ് ചിലർ പറയുന്നത്. ഇത്തരക്കാർക്കെല്ലാം ഡോൻഗുവാനിൽ പോയാൽ നല്ല ഡിമാൻഡായിരിക്കും.ചൈനയിലെ ഈ നഗരത്തിൽ ചെന്നാൽ നിങ്ങൾക്ക് ഗേൾ ഫ്രണ്ടിന് പുറമെ ജീവിക്കാനുള്ള പണവുമാണ് ലഭിക്കുക. പുരുഷ ക്ഷാമം അനുഭവിക്കുന്ന പ്രദേശമാണ് ഡോൻഗുവാൻ. ഇവിടുത്തെ പെൺകുട്ടികൾ പുരുഷന്മാരെ പങ്കിട്ടെടുക്കുന്ന രീതികൾ രസരകരമാണ്.

തെക്കൻ ചൈനയിലെ ഈ സ്ഥലം ഇക്കാരണത്താൽ രാജ്യത്തെ സെക്‌സ് തലസ്ഥാനം എന്നാണറിയപ്പെടുന്നത്. ഇവിടുത്തെ നിയന്ത്രണമില്ലാത്ത ലൈംഗികജീവിത ചര്യകളുടെ പേരിൽ ഈ സ്ഥലം കടുത്ത വിമർശനത്തിനാണ് വിധേയമായിക്കൊണ്ടിരിക്കുന്നത്. പുരുഷന്മാരെ ലഭിക്കാൻ പണം മുടക്കുന്ന ഇവിടുത്തെ വനിതകളെപ്പറ്റി പീപ്പിൾസ് ഡെയിലി ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇവിടുത്തെ മിക്ക യുവതികളും ചെറിയ ശമ്പളം പറ്റുന്ന ഫാക്ടറി തൊഴിലാളികളാണ്. ഇവിടെയെത്തുന്ന പുരുഷന്മാർ ഒന്നിലധികം സ്ത്രീകളുമായി ഒരേ സമയം ചുംബിക്കുന്നതും ഒരുമിച്ച് ശയിക്കുന്നതുമായ ചിത്രങ്ങൾ ചൈനീസ് മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തെക്കൻ ചൈനയിലെ ഗ്വാംഗ്‌ഡോംഗ് പ്രവിശ്യയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായ മേഖലയാണ് ഡോൻഗുവാൻ. വേൾഡ്‌സ് ഫാക്ടറി എന്നാണിത് കുറെക്കാലം മുമ്പെ തന്നെ അറിയപ്പെട്ടിരുന്നത്. എന്നാൽ ഇന്ന് ഇത് ചൈനയുടെ സെക്‌സ് തലസ്ഥാനം എന്ന ചീത്തപ്പേരിലാണ് അറിയപ്പെടുന്നത്. ഇവിടുത്തെ ലൈംഗിക വ്യവസായത്തെ ഒരിക്കൽ കൂടി ശുദ്ധീകരിച്ചതിലൂടെ ഈ സ്ഥലം വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഇവിടുത്തെ മിക്ക ഫാക്ടറി ഗേൾസിനും ഡോം റൂമുകൾ മാത്രമെ അനുവദിക്കാറുള്ളൂ.

ഇതിനാൽ പലരും പുറത്ത് റൂം വാടകയ്‌ക്കെടുക്കാറുമുണ്ട്. വാടക ലാഭിക്കാൻ വേണ്ടി പലരുമായും റൂം പങ്ക് വയ്ക്കാൻ ഇവർ തയ്യാറാകുന്നുമുണ്ട്.ഇത്തരം മുറികളിൽ വച്ചാണ് ആൺ സുഹൃത്തുക്കളുമായി ഇവർ രമിക്കുന്നത്. ഇവിടുത്തെ നിറം പിടിപ്പിച്ച കഥകൾ കേട്ട് ചൈനയിലെ മറ്റ് ഭാഗങ്ങലിലുള്ളവർ ഞെട്ടിത്തരിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട്. ഇവിടെയെത്തുന്ന കുടിയേറ്റ തൊഴിലാളികൾക്കും ഒന്നിലേറെ സ്ത്രീകളുണ്ട്. അത്തരത്തിലുള്ള ഒരാളാണ് ലി ബിൻ. അയാൾക്ക് മൂന്ന് ഗേൾ ഫ്രണ്ട്‌സുകളാണത്രെ ഉള്ളത്. മൂന്നു പേർക്കും ഈ വിവരം അറിയാമെന്നും അതിൽ പ്രശ്‌നമൊന്നുമില്ലെന്നും ലി ബിൻ പറയുന്നു. മൂന്നാമത്തെയാൾ ഇങ്ങോട്ട് അടുപ്പം കാണിച്ച് വരുകയായിരുന്നുവെന്നും തനിക്ക് നിലവിൽ രണ്ടു കാമുകിമാരുണ്ടെന്ന് പറഞ്ഞിട്ടും അവൾക്ക് പ്രശ്‌നമൊന്നുമില്ലായിരുന്നുവെന്നും ബിൻ വെളിപ്പെടുത്തുന്നു.

മറ്റൊരാളായ സിയാവൊ ലിനിനും മൂന്ന് ഗേൾ ഫ്രണ്ട്‌സുകളാണുള്ളത്. ഇതിവിടെ സാധാരണ സംഭവമാണെന്നാണ് ലിൻ പറയുന്നത്. സൗന്ദര്യവും യുവത്വവുമുള്ള ഫാക്ടറി തൊഴിലാളികളായ വനിതകളാണ് ഇവിടെയെങ്ങുമുള്ളതെന്നാണ് ലിൻ സാക്ഷ്യപ്പെടുത്തുന്നത്. എല്ലാവരും യുവതികളായതിനാൽ വളരെക്കാലം ഇവരുമായുള്ള ഇടപാട് കൊണ്ടു നടക്കാമെന്നും അദ്ദേഹം പറയുന്നു.

സിയാവൊ കിൻ എന്ന സ്ത്രീ തന്റെ അനുഭവം പങ്ക് വയ്ക്കുന്നുണ്ട്. അതായത് അവർക്ക് 2000 യുവാൻ (200 പൗണ്ട്) ആണ് പ്രതിമാസ ശമ്പളം. അവരുടെ മുൻ ബോയ്ഫ്രണ്ടിന് ലഭിക്കുന്ന ശമ്പളത്തേക്കാൾ വളരെ കൂടുതലായിരുന്നു അതെന്ന് അവർ പറയുന്നു. അതിനാൽ താൻ പണം നൽകി അവനെ സഹായിക്കാറുണ്ടായിരുന്നുവെന്നും അവർ പറയുന്നു. ആവശ്യമുള്ള്ള എന്ത് ഭക്ഷണ സാധനവും അവന് താൻ വാങ്ങിക്കൊടുക്കാറുമുണ്ടായിരുന്നു.

സ്ത്രീപുരുഷ ജനസംഖ്യയുടെ അനുപാതം തമ്മിലുള്ള വലിയ വ്യത്യാസമാണ് ഇവിടെ പ്രശ്‌നം സൃഷ്ടിക്കുന്നത്. ചൈനയുടെ മറ്റ് ഭാഗങ്ങളിൽ സ്ത്രീകളേക്കാൾ കൂടുതൽ പുരുഷന്മാരാണുള്ളത്. എന്നാൻ ഡോൻഗുവാനിൽ സ്ഥിതി നേരെ മറിച്ചാണ്. അതായത് ഇവിടെ 100 സ്ത്രീകൾക്ക് 89പുരുഷന്മാരെ ഉള്ളൂ. ഇവിടെ വനിതാ ഫാക്ടറി തൊഴിലാളികൾക്ക് മുൻഗണനയുള്ളതിനാൽ കൂടുതൽ വനിതകൾ ഇവിടേക്കെത്തുന്നത് സ്ത്രീകളുടെ എണ്ണം വർധിക്കുന്നതിന് വഴിയൊരുക്കുകയായിരുന്നു.ചൈനയിലെ മറ്റ് ചില നഗരങ്ങളിലും ഈ പ്രശ്‌നമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP