Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രകൃതി ദുരന്തം തകർത്തെറിഞ്ഞ നേപ്പാളിന്റെ ദുരിതം മുതലെടുക്കാൻ സെക്‌സ് റാക്കറ്റും; ഇടനിലക്കാരെത്തുന്നത് ദുരിതാശ്വാസ പ്രവർത്തകർ എന്ന വ്യാജേന

പ്രകൃതി ദുരന്തം തകർത്തെറിഞ്ഞ നേപ്പാളിന്റെ ദുരിതം മുതലെടുക്കാൻ സെക്‌സ് റാക്കറ്റും; ഇടനിലക്കാരെത്തുന്നത് ദുരിതാശ്വാസ പ്രവർത്തകർ എന്ന വ്യാജേന

കാഠ്മണ്ഡു: നേപ്പാളിന്റെ ദുരിതം മുതലെടുത്ത് സെക്‌സ് റാക്കറ്റുകൾ പിടിമുറുക്കുന്നതായി റിപ്പോർട്ട്. ദുരിതാശ്വാസ പ്രവർത്തകരുടെ വേഷത്തിലും ബന്ധുക്കൾ ചമഞ്ഞും ഇവർ പെൺകുട്ടികളേയും യുവതികളെയും സമീപിക്കുന്നുണ്ടെന്ന് യുഎന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഭൂചലനം തകർത്തെറിഞ്ഞ നേപ്പാൾ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തെയാണ് അഭിമുഖീകരിക്കുന്നത്. ഇതിനിടെയാണ് കഴുകൻ കണ്ണുകളുമായി സെക്‌സ് റാക്കറ്റും ചൂഷകരും രംഗത്ത് എത്തിയിരിക്കുന്നത്. ദരിദ്രമായ ചുറ്റുപാടിൽ ഏഷ്യയിലെ വേശ്യാലയങ്ങളെ സജീവമാക്കിയിരുന്ന നേപ്പാളി പെൺകുട്ടികളെ മനുഷ്യക്കടത്ത് നടത്താൻ ഇടനിലക്കാർ മത്സരിക്കുന്നതായും യുഎൻ വ്യക്തമാക്കുന്നു.

കിടപ്പാടവും ഉപജീവനവും നഷ്ടമായവർ, ഉറ്റവർ നഷ്ടമായി ഒറ്റപ്പെട്ടു പോയവർ തുടങ്ങിയവരെയാണ് ഇവർ പ്രധാനമയായും ലക്ഷ്യമിട്ടിരിക്കുന്നത്. തങ്ങൾക്കിടയിൽ എൻജിഒ കളിലെ അംഗങ്ങൾ എന്ന വ്യാജേന ക്രിമിനൽ സംഘങ്ങളും പ്രവർത്തിക്കുന്നതായി ദുരിതാശ്വാസ പ്രവർത്തകരും പറയുന്നു.

ഇന്ത്യയും ദക്ഷിണാഫ്രിക്കയും പോലെയുള്ള വേശ്യാലയങ്ങളിലേക്ക് നേപ്പാളിൽ നിന്നും വർഷം തോറും 15,000 ൽ പരം സ്ത്രീകളെയാണ് സാധാരണ ഇടനിലക്കാർ കടത്തുന്നത്. എന്നാൽ അപ്രതീക്ഷിതമായി ഉണ്ടായ ഭൂചലനം നേപ്പാളും അന്താരാഷ്ട്ര സംഘങ്ങളും തമ്മിലുള്ള ബന്ധം താൽക്കാലികമായി തകർത്തിരുന്നു. ഇത് പുനരാരംഭിക്കാനും ദുരന്തത്തിന്റെ ദൈന്യത മുതലാക്കാനും മനുഷ്യക്കടത്തുകാർ പ്രഛന്നവേഷത്തിൽ സമീപിക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇടനിലക്കാരിൽ ചിലരും ദുരന്തത്തിന് ഇരയായതായി റിപ്പോർട്ടുകളുണ്ട്. ഭൂചലനത്തിൽ ഏഴായിരത്തിൽ അധികം ജീവനുകളാണ് നേപ്പാളിൽ പൊലിഞ്ഞത്. യൂറോപ്യൻ യൂണിയനിൽ പെട്ട രാജ്യങ്ങളിൽ നിന്നും 1000 ലധികം പൗരന്മാരെ കാണാതെ പോയെന്ന് കഴിഞ്ഞയാഴ്ച ഇയു പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP