Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

18ാം വയസിൽ ബലാത്സംഗത്തിന് ഇരയായപ്പോൾ വേശ്യാവൃത്തി തൊഴിലാക്കി; 12 കൊല്ലം കിടക്ക വിരിച്ചത് 10,000 പുരുഷന്മാർക്ക്; വേശ്യാലയങ്ങളിൽ എത്തുന്ന പുരുഷന്മാരുടെ മനോനിലയെ കുറിച്ച് ഒരു യുവതിയുടെ അനുഭവക്കുറിപ്പുകൾ

18ാം വയസിൽ ബലാത്സംഗത്തിന് ഇരയായപ്പോൾ വേശ്യാവൃത്തി തൊഴിലാക്കി; 12 കൊല്ലം കിടക്ക വിരിച്ചത് 10,000 പുരുഷന്മാർക്ക്; വേശ്യാലയങ്ങളിൽ എത്തുന്ന പുരുഷന്മാരുടെ മനോനിലയെ കുറിച്ച് ഒരു യുവതിയുടെ അനുഭവക്കുറിപ്പുകൾ

ധികമാർക്കുമുണ്ടാകാത്ത പൊള്ളുന്ന അനുഭവങ്ങൾ വെളിപ്പെടുത്തി ലോകത്തെ അത്ഭുതപ്പെടുത്തുകയാണ് മെൽബണിലെ 39കാരിയായ ഗൈ്വനെത്ത് മോൺടെനെഗ്രോ. 18 ാം വയസിൽ ഒരു സംഘത്തിന്റെ അതിക്രൂരമായ ബലാത്സംഗത്തിനിരയായതിനെ തുടർന്ന് മൂന്ന് വർഷങ്ങൾക്ക് ശേഷം വേശ്യാവൃത്തി തൊഴിലാക്കി സ്വീകരിക്കാൻ നിർബന്ധിതയായ യുവതിയാണിവർ. കടുത്ത ക്രിസ്ത്യൻ വിശ്വാസങ്ങൾ പിന്തുടർന്ന് വന്നിരുന്ന ഒരു യുവതിയുടെ ജീവിതം ഇതോടെ മാറി മറിയുകയായിരുന്നു. തുടർന്ന് 12 വർഷങ്ങൾക്കിടെ ഇവർ കിടക്ക വിരിച്ചിരിക്കുന്നത് 10,000 പുരുഷന്മാർക്കാണ്. ഈ അനുഭവങ്ങളെ അടിസ്ഥാനമാക്കി വേശ്യാലയങ്ങളില് എത്തുന്ന പുരുഷന്മാരുടെ മനോനിലയെക്കുറിച്ച് ഈ യുവവതി അനുഭവക്കുറിപ്പുകളെഴുതിയിട്ടുമുണ്ട്.

നല്ല കാര്യങ്ങൾ ചെയ്യണമെന്ന ദൃഢനിശ്ചയത്തോടെ യുവതി ലൈംഗികത്തൊഴിൽ രംഗം വിട്ട് മറ്റൊരു തൊഴിൽ ചെയ്ത് ജീവിക്കുകയാണിപ്പോൾ. എതിർലിംഗത്തിൽ പെട്ടവർക്ക് എന്താണ് വേണ്ടതെന്ന് സ്ത്രീകളെ പഠിപ്പിക്കുന്നതാണ് മോൺടെനെഗ്രോയുടെ അനുഭവക്കുറിപ്പുകൾ. പുരുഷന്മാർക്ക് യഥാർത്ഥത്തിൽ എന്താണ് വേണ്ടതെന്ന് അവർ വിവരിക്കുന്നുണ്ട്. ഇവ ഏവരെയും അതിശയിപ്പിക്കുക തന്നെ ചെയ്യും. തന്റെ 18ാം വയസിൽ ഒരു ക്ലബിൽ മദ്യപിച്ചിരിക്കുമ്പോഴായിരുന്നു ഈ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്. അന്ന് ആറ് മുതൽ എട്ട് പുരുഷന്മാർ തന്നെ മാനഭംഗപ്പെടുത്തിയിരുന്നുവെന്നാണ് മോൺടെനെഗ്രോ വെളിപ്പെടുത്തുന്നത്.

തന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും ഒരൊറ്റ രാത്രി കൊണ്ട് ഇല്ലാതായതോടെ ഈ യുവതി ലൈംഗിക തൊഴിൽ മേഖലയിലേക്ക് സധൈര്യം പ്രവേശിക്കപ്പെടാൻ നിർബന്ധിതയായി.ആദ്യമായി പണത്തിന് വേണ്ടി സ്വയം വിറ്റപ്പോഴുള്ള അനുഭവം വിചിത്രമായിരുന്നുവെന്ന് മോൺടെനെഗ്രോ വിവരിക്കുന്നുണ്ട്. ഒരിക്കൽ ഇത്തരത്തിൽ പണത്തിന് വേണ്ടി ലൈംഗികത വിറ്റാൽ അതൊരിക്കലും തിരിച്ചെടുക്കാനാവില്ലെന്നും ഈ യുവതി പറയുന്നു. സ്വന്തം ചിന്തകളും സ്വപ്നങ്ങളും മാറ്റി വച്ചാണിതിന് ഇറങ്ങുന്നതെന്നും അപ്പോൾ സ്വയം അറപ്പ് തോന്നുമെന്നും മോൺടെനെഗ്രോ വെളിപ്പെടുത്തുന്നു.

12 വർഷത്തോളം ലൈംഗികത്തൊഴിൽ മേഖലയിൽ നിന്നപ്പോൾ മോശമല്ലാത്ത രീതിയിൽ പണം സമ്പാദിക്കാൻ ഈ യുവതിക്ക് സാധിച്ചിരുന്നു. എന്നാൽ ഇതിൽ ഭൂരിഭാഗവും നല്ല തുണിത്തരങ്ങൾക്കും യാത്രകൾക്കുമായി ചെലവാകുകയും ചെയ്തിരുന്നു. ഒരു മണിക്കൂറിന് 500 ഡോളർ മുതൽ 1000 ഡോളർ വരെ ഈടാക്കിയിരുന്നു. പേര് കേട്ട അഭിഭാഷകർ, രാഷ്ട്രീയക്കാർ, സംഗീതജ്ഞർ, തുടങ്ങിയവർക്കൊപ്പം ബോറ ബോറ പോലുള്ള മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് താൻ പറക്കുക പതിവായിരുന്നുവെന്നും മോൺടെനെഗ്രോ വെളിപ്പെടുത്തുന്നു.

ഈ തൊഴിൽ ഒരു മയക്ക് മരുന്ന് പോലെയാണെന്നും അതാണ് വളരെക്കാലം ഇതിൽ തുടർന്നതെന്നും ഇതിലൂടെ തനിക്ക് ലോകമാകമാനം പറന്ന് നടക്കാൻ സാധിച്ചുവെന്നും ഇവർ പറയുന്നു. തന്റെ അടുത്തെത്തുന്ന മിക്ക പുരുഷന്മാരും അവരുടെ പുരുഷത്വത്തിന് വൻ പ്രാധാന്യമാണ് കൽപ്പിച്ചിരുന്നത്. തങ്ങളുടെ നിയമാനുസൃതപങ്കാളികളുടെ അടുത്ത് ഷണ്ഡത്വം അനുഭവപ്പെട്ട നിരവധി പേർ തനിക്കടുത്തെത്തിയിരുന്നു. ചിലർക്ക് ലൈംഗികവൃത്തി ചെയ്യുന്നതിനേക്കാള് സ്ത്രീകളെ നിയന്ത്രിക്കുന്നതിനാണ് താൽപര്യമെന്നും തന്റെ അടുത്തെത്തിയ വരിൽ നിരവധി പേർ അക്കൂട്ടത്തിൽ പെട്ടവരുമുണ്ടായിരുന്നുവെന്ന് മോൺടെനെഗ്രോ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP