Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സ്വവർഗ പരേഡിനിടെ പുറത്ത് കുത്തേറ്റ പെൺകുട്ടി മരിച്ചു; തീവ്ര യഹൂദ വാദത്തിനെതിരെ രോഷം അണപൊട്ടി

സ്വവർഗ പരേഡിനിടെ പുറത്ത് കുത്തേറ്റ പെൺകുട്ടി മരിച്ചു; തീവ്ര യഹൂദ വാദത്തിനെതിരെ രോഷം അണപൊട്ടി

ജറുസലേമിൽ സ്വവർഗ യാത്രയ്ക്കിടെ യഹൂദ തീവ്രവാദിയുടെ കുത്തേറ്റ 16കാരി മരിച്ചു. സ്‌കൂൾ വിദ്യാർത്ഥിനിയായ ഷിര ബാങ്കിയാണ് മരിച്ചത്. മൂന്ന് ദിവസം മുമ്പാണ് ജറുസലേമിൽ സ്വവർഗ യാത്രയക്കിടെ ആറുപേരെ യഹൂദ മതതീവ്രവാദി കുത്തിപ്പരിക്കേൽപ്പിച്ചത്. 10 വർഷം മുമ്പ് സമാനമായ കുറ്റം നടത്തിയതിന് ജയിലിലായിരുന്ന യിഷായി ഷിസേലാണ് അക്രമം നടത്തിയത്.

പുറത്ത് കുത്തേറ്റ ഷിര ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പെൺകുട്ടിയുടെ വിവിധ അവയവങ്ങൾ ദാനം ചെയ്യുമെന്ന് ഹദാസാ ആശുപത്രി വക്താക്കൾ അറിയിച്ചു. സ്വവർഗ യാത്രയ്ക്കിടെ അക്രമം നടത്തിയ മത തീവ്രവാദിയെ സംഭവസ്ഥലത്തുനിന്നുതന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അക്രമസ്വഭാവമുള്ള ഇയാളെ കരുതൽ തടങ്കലിലാക്കാതിരുന്നതിന് പൊലീസിനെതിരെ വിമർശനമുയർന്നിട്ടുണ്ട്.

റുസലേമിൽ വർധിച്ചുവരുന്ന മതതീവ്രവാദത്തിനെതിരെ ശക്തമായ പ്രതിഷേധവും ഉയർന്നു. ഷിരയുടെ ഓർമയ്ക്കായി ജറുസലേമിൽ നടന്ന പ്രാർത്ഥനാചടങ്ങുകളിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. സ്വവർഗാനുരാഗികളായ സുഹൃത്തുക്കൾ പറഞ്ഞതനുസരിച്ചാണ് ഷിര റാലിയിൽ പങ്കെടുത്തത്. യിഷായിയുടെ ആക്രമണത്തിൽ ആദ്യം കുത്തേറ്റ് വീണത് ഷിരയായിരുന്നു.

5000ത്തോളം പേർ പങ്കെടുത്ത സ്വവർഗ റാലി സമ്മേളന നഗരിയോട് അടുക്കവെയാണ് യിഷാൽ റാലിക്കിടയിലേക്ക് പാഞ്ഞുകയറിയതും കണ്ണിൽക്കണ്ടവരെയൊക്കെ കുത്തിപ്പരിക്കേൽപ്പിച്ചതും. 2005ൽ ഇതുപോലൊരു റാലിക്കിടെ കടന്നുകൂടി മൂന്നുപേരെ കുത്തിപ്പരിക്കേൽപ്പിച്ചതിന് ജയിലിലായിരുന്നു യിഷായി. മൂന്നാഴ്ചമുമ്പാണ് ജയിൽ മോചിതനായത്.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സംഭവത്തെ അപലപിച്ചു. അത്യന്തം ഗൗരവത്തോടെയാണ് ഇത്തരം സംഭവങ്ങളെ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. മതതീവ്രവാദികളെ അമർച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. സ്വവർഗാനുരാഗികളെ പിന്തുണച്ചുകൊണ്ട് നടത്താറുള്ള സ്വാഭിമാന റാലികൾ ഇസ്രയേലിൽ പതിവാണെങ്കിലും അതിൽ ജറുസലേമിൽ മാത്രമാണ് സംഘർഷത്തിലേക്ക് പോകാറുള്ളത്. പുരോഗമനവാദികളും മതമൗലിക വാദികളായ യഹൂദരും തമ്മിലാണ് സംഘർഷം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP