Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കഴുത്തറുത്തുകൊല്ലുംമുമ്പ് സ്വന്തം കുഴിമാടം വെട്ടിച്ചു; മുനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച് ഐസിസിന്റെ ഏറ്റവും പുതിയ ഭീകരത ഇങ്ങനെ

കഴുത്തറുത്തുകൊല്ലുംമുമ്പ് സ്വന്തം കുഴിമാടം വെട്ടിച്ചു; മുനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച് ഐസിസിന്റെ ഏറ്റവും പുതിയ ഭീകരത ഇങ്ങനെ

ക്രൂരമായ രീതിയിൽ വധശിക്ഷ നടപ്പാക്കേണ്ടത് എങ്ങനെയെന്ന് ആസൂത്രണം ചെയ്യുകയാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ദിവസവും. മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന രീതിയിൽ നിരപരാധികളെ കശാപ്പുചെയ്യുന്ന ഐസിസിന്റെ ഏറ്റവും പുതിയ ക്രൂരതയും വെളിപ്പെടുത്തപ്പെട്ടു. തലയറുത്തുകൊല്ലുന്നതിനുമുമ്പ് തടവുപുള്ളിയെക്കൊണ്ട് സ്വന്തം കുഴിമാടം കുഴിപ്പിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

സിറിയക്കുവേണ്ടി ചാരപ്രവർത്തി നടത്തിയെന്നാരോപിച്ച് ഐസിസ് തടവിലാക്കിയ ആളെയാണ് തലയറുത്തുകൊന്നത്. കൊല്ലുന്നതിന് മുമ്പ് ഇയാളെക്കൊണ്ട് സ്വന്തം ശവക്കുഴി തോണ്ടിക്കുകയാണ് ഭീകരർ ചെയ്തത്. പിക്കാസും ഷവലും ഉപയോഗിച്ച് കുഴി തോണ്ടുന്നതിന്റെ ദൃശ്യവും തലയറുത്തുകൊല്ലുന്നതിന്റെ ദൃശ്യവും വീഡിയോയിലുണ്ട്.

മുഖത്തും ശരീരത്തും മുറിപ്പാടുകളുള്ള തടവുകാരൻ വധശിക്ഷയ്ക്ക് വിധേയനാകുന്നതിനുമുമ്പ് തന്റെ ചെയ്തികൾ ഏറ്റുപറയുന്നു. മധ്യ സിറിയയിലെ അൽ ക്വായത്തൻ പട്ടണത്തിൽനിന്നാണ് താൻ സംസാരിക്കുന്നതെന്നും താനൊരു ചാരനായിരുന്നെന്നും അയാൾ പറയുന്നു. താൻ അബു ഹസനെ കൊലപ്പെടുത്തിയെന്നും ഐസിസ് തന്നെ തടവിലാക്കിയെന്നും സമ്മതിക്കുന്നു.

ഗ്വാണ്ടനാമോ തടവുപുള്ളികളെ ഓർമ്മിപ്പിക്കുന്ന ഓറഞ്ച് വസ്ത്രം അണിഞ്ഞ തടവുപുള്ളി തന്റെ പേര് സിയാദ് അബ്ദുൽ അബു താരേക് എന്നാണെന്നും വ്യക്തമാക്കുന്നു. പിന്നീടാണ് സ്വന്തം ശവക്കുഴി തോണ്ടുന്നത്. തുടർന്ന് ഐസിസ് ഭീകരർ ഒരു ട്രക്കിൽ എത്തുന്നതും തലയറുത്തുകൊല്ലുന്നതുമാണ് വീഡിയോയിലുള്ളത്. പശ്ചാത്തല സംഗീതമൊക്കെ ഉൾപ്പെടുത്തിയാണ് വീഡിയോ ഭീകരർ നിർമ്മിച്ചിരിക്കുന്നത്. ഒരു സിനിമയിലെ ദൃശ്യമാണോ ഇതെന്ന് സംശയിച്ചുപോകും.

ഓരോ തവണയും കൂടുതൽ കൂടുതൽ ക്രൂരമായ രീതിയിൽ നിരപരാധികളെ കൊല്ലുന്നതിലാണ് ഐസിസ് ഹരം കൊള്ളുന്നത്. സിറിയൻ നഗരമായ പാൽമിറയിൽ 300-ഓളം സിറിയൻ സൈനികരെ പിടികൂടിയ ഭീകരർ അവരെ തലയറുത്തശേഷം റോഡിൽ തള്ളുകയാണ് ചെയ്തത്. തെരുവിൽ തലയില്ലാത്ത മൃതദേഹങ്ങൾ നിരനിരയായി കിടക്കുന്നതിന്റെ ദൃശ്യവും ഭീകരർ പുറത്തുവിട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP