Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമേരിക്കയിൽ നൈറ്റ് ക്ലബിൽ വെടിവെയ്‌പ്പ്: സിൻസിനാറ്റിയിൽ അർധരാത്രിയിൽ രണ്ടു പേർ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു; പരിക്കേറ്റത് 15 പേർക്ക്; രക്ഷപെട്ട അക്രമികൾക്കായി തെരച്ചിൽ ഊർജിതം

അമേരിക്കയിൽ നൈറ്റ് ക്ലബിൽ വെടിവെയ്‌പ്പ്: സിൻസിനാറ്റിയിൽ അർധരാത്രിയിൽ രണ്ടു പേർ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു; പരിക്കേറ്റത് 15 പേർക്ക്; രക്ഷപെട്ട അക്രമികൾക്കായി തെരച്ചിൽ ഊർജിതം

സിൻസിനാറ്റി: അമേരിക്കയിലെ തിരക്കേറിയ നൈറ്റ് ക്ലബ്ബിൽ രണ്ടുപേർ നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. 15 ഓളം പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം ഞായറാഴ്ച പുലർച്ചെ 1.30 നാണ് ഓഹായിയോ സംസ്ഥാനത്തെ സിൻസിനാറ്റിയിലുള്ള കാമിയോ നൈറ്റ് ക്ലബ്ബിൽ വെടിവെപ്പ് നടന്നത്.

നൈറ്റ് ക്ലബ്ബിൽ യുവാക്കളായിരുന്നു അധികവുമെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് എ.പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

വെടിവെപ്പിനുശേഷം അക്രമികൾ രക്ഷപെട്ടു. അക്രമികളെ തിരിച്ചറിയാൻ സി.സി.ടി.വി ദൃശ്യങ്ങൾ അടക്കമുള്ളവ പൊലീസ് പരിശോധിച്ച് വരികയാണ്. അക്രമികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അധികൃതർക്ക് കൈമാറണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.

വെടിവെപ്പിന് പിന്നിൽ ഭീകരരാണെന്ന സൂചനകൾ ഇല്ലെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞവർഷം അമേരിക്കയിലെ ഓർലാൻഡോയിലെ ഗേ നൈറ്റ് ക്ലബ്ബിലുണ്ടായ വെടിവെപ്പിൽ 49 പേർ കൊല്ലപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP