Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

രണ്ട് എഞ്ചിനുകളിലേയും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട വിമാനം 30,000 അടിയിൽ നിന്നും നേരെ വീണത് 13,000 അടിയിലേക്ക്; ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ടത് 194 ജീവനുകൾ

രണ്ട് എഞ്ചിനുകളിലേയും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട വിമാനം 30,000 അടിയിൽ നിന്നും നേരെ വീണത് 13,000 അടിയിലേക്ക്; ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ടത് 194 ജീവനുകൾ

സിംഗപൂർ എയർലൈൻസിന്റെ വിമാനത്തിലെ യാത്രക്കാർ അൽഭുതകരമായി രക്ഷപ്പെട്ടു. ഷാങ്ഹായിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിന്റെ എഞ്ചിനിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇതോടെ വിമാനം താഴ്ക്ക് കുതിക്കാൻ തുടങ്ങി. സമചിത്തതയോടെ പൈലറ്റുമാർ പ്രവർത്തിച്ചു. പിഴവ് പരിഹരിക്കാനുള്ള നടപടികൾ ഫലം കണ്ടു. അങ്ങനെ വൈദ്യുതി പ്രവാഹം എഞ്ചിനിലെത്തി. വിമാനം അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. 30000 അടി ഉയരത്തിൽ പറക്കുമ്പോഴാണ് എഞ്ചിന്റെ പ്രവർത്തനത്തെ ബാധിച്ചത്. ഇതുമൂലം 13000 അടി താഴേക്ക് വരികയും ചെയ്തു. അവിടെ വച്ചാണ് പ്രശ്‌നം പരിഹരിക്കപ്പെട്ടത്. ഇതോടെ വിമാനത്തിന് തുടർന്ന് മുന്നോട്ട് പോകാനും കഴിഞ്ഞു.

മെയ്‌ 23നായിരുന്നു സംഭവം. എന്താണ് ഉണ്ടായതെന്നതിനെ കുറിച്ച് വിമാനത്തിന്റെ എഞ്ചിൻ നിർമ്മാതാക്കളായ റോൾസ് റോയസുമായി സംയുക്ത അന്വേഷണം സിംഗപ്പൂർ എയർലൈൻസ് നടത്തുന്നുണ്ട്. ഇന്നാണ് ഈ വിവരം വിമാനക്കമ്പനി പുറത്തുവിട്ടത്. എന്താണ് സംഭവിച്ചതെന്ന് സ്ഥിരീകരിക്കാനോ കൂടതൽ വിവരം പുറത്തുവിടാൻ തയ്യാറായിട്ടില്ല. ഷാങ്ഹായിൽ നിന്നുള്ള മടക്കയാത്രയ്ക്കും ഇതേ വിമാനം തന്നെയാണ് ഉപയോഗിച്ചതെന്നും എയർലൈൻ വിശദീകരിക്കുന്നു. രണ്ട് എഞ്ചിനുകൾക്കും താൽക്കാലികമായി വൈദ്യുതി നഷ്ടമാവുകയായിരുന്നുവെന്നും വ്യക്തമാക്കി.

വിമാനം ഷാങ്ഹായിൽ എത്തിയ ശേഷം വിശമായ പരിശോധന നടത്തി. കുഴപ്പമൊന്നും ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് മടക്കയാത്ര നടത്തിയത്. ചൈനയുടെ തെക്കൻ തീരത്തിന് മുകളിലൂടെ സഞ്ചരിക്കുമ്പോഴാണ് സംഭവം ഉണ്ടായത്. 182 യാത്രക്കാരാണ് അപ്പോൾ വിമാനത്തിലുണ്ടായിരുന്നത്. 12 വിമാന ജോലിക്കാരുമുണ്ടായിരുന്നു. ഏഷ്യയിലെ മൂന്നാമത്തെ വലിയ വിമാനകമ്പനിയാണ് സിംഗപൂർ എയർലൈൻ. 29 എയർ ബസുകൾ മാത്രം സ്വന്തമായിട്ടുണ്ട്. എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഉറപ്പാക്കി പറക്കുന്ന വിമാനത്തിന് ഉണ്ടായ വലിയ പിഴവ് വ്യോമയാന മേഖലയിൽ ആശങ്ക സജീവമാക്കിയിട്ടുണ്ട്.

എഞ്ചിൻ കമ്പനിയുമായുള്ള സംയുക്തപരിശോധനയിലൂടെ പിഴവ് കണ്ടെത്താനാണ് നീക്കം. അതിന് ശേഷം ഭാവിയിൽ ഈ വലിയ പിഴവ് സംഭവിക്കാതിരിക്കാനുള്ള നടപടിയും എടുക്കും. വലിയ ദുരന്തമാണ് ഒഴിവായതെന്ന് വിമാനക്കമ്പനിയും സമ്മതിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP