Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മനുഷ്യശരീരം ദ്രവിച്ച് പോകുന്ന ഭീകര രോഗം സിറിയയിൽ പടർന്ന് പിടിച്ചു; സിറിയക്കാർ നാടുവിടാൻ തുടങ്ങിയതോടെ മിഡിൽ ഈസ്റ്റ് മുഴുവൻ ഭീതിയിൽ

മനുഷ്യശരീരം ദ്രവിച്ച് പോകുന്ന ഭീകര രോഗം സിറിയയിൽ പടർന്ന് പിടിച്ചു; സിറിയക്കാർ നാടുവിടാൻ തുടങ്ങിയതോടെ മിഡിൽ ഈസ്റ്റ് മുഴുവൻ ഭീതിയിൽ

സിസിന്റെ താണ്ഡവത്തിൽ പേടിച്ച് വിറങ്ങലിച്ച് നിൽക്കുന്ന സിറിയ ഇപ്പോഴൊരു അജ്ഞാതമായ രോഗത്തിന്റെ പിടിയിൽ അമർന്നിരിക്കുകയാണ്. മനുഷ്യശരീരം ദ്രവിച്ച് പോകുന്ന ഭീകരോഗമാണിത്. ഈ രോഗത്തെ പേടിച്ച് സിറിയക്കാർ നാടുവിടാൻ തുടങ്ങിയതോടെ മിഡിൽ ഈസ്റ്റ് മുഴുവൻ ഭീതിയിലാണ്ടിരിക്കുകയുമാണ്.എത്രയാൾക്ക് ബാധിച്ചിരിക്കുന്നുവെന്ന് ഇതു വരെ കണക്കാക്കാൻ സാധിച്ചിട്ടില്ലാത്തതും ഒരു പരാദജീവി പരത്തുന്നതുമായ രോഗമാണിത്. മണലീച്ച അഥവാ സാൻഡ് ഫ്‌ലൈ കടിക്കുന്നതിലൂടെയാണ് ഈ രോഗം ഒരാളിൽ നിന്നും മറ്റുള്ളവരിിലേക്ക് പടരുന്നതെന്ന് സൂചനയുണ്ട്.മുഖത്ത് വരെ കടുത്ത വ്രണങ്ങളുണ്ടാക്കുന്ന ഈ രോഗത്തിന് ഇതുവരെ കാര്യമായ ചികിത്സയൊന്നും കണ്ടെത്തിയിട്ടില്ലെന്നത് കാര്യങ്ങൾ ഗുരുതരമാക്കുന്നു. ഈ രോഗം സിറിയയുടെ വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ച് ഐസിസ് നിയന്ത്രിത പ്രദേശങ്ങളായി റാഖ, ഡെർ അൽ സൂർ, ഹസാകാഹ് എന്നിവ പോലുള്ള പ്രദേശങ്ങളിലാണ് കൂടുതലായി പടർന്ന് പിടിച്ചിരിക്കുന്നത്.

കുറച്ച് കാലമായി തുടരുന്ന കടുത്ത അഭ്യന്തരയുദ്ധം സിറിയയുടെ മെഡിക്കൽ സംവിധാനങ്ങളെ തകരാറിലാക്കിയതിനാൽ ഇതിനെ നേരിടാൻ പറ്റാത്ത അവസ്ഥയിലാണ് ഇവിടുത്തെ ഹോസ്പിറ്റലുകൾ. യുദ്ധത്തിലും ഐസിസുകാരുടെ കൂട്ടക്കുരുതിക്കിരയായും ആയിരക്കണക്കിന് ഹെൽത്ത് വർക്കർമാർ കൊല്ലപ്പെട്ടത് ഇവിടുത്തെ മെഡിക്കൽ സംവിധാനത്തെ തന്നെ അട്ടിമറച്ചിരിക്കുകയാണ്.വെള്ളം ചിലയിടങ്ങളിലെ ഈർപ്പവും ബോംബിട്ട് തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും കാരണം മണലീച്ചയ്ക്ക് വളരാനുള്ള അനുകൂലമായ സാഹചര്യങ്ങളുള്ളത് രോഗം പെട്ടെന്ന് പടരുന്നതിനുള്ള സാഹചര്യമൊരുക്കിയിട്ടുണ്ട്.ആദ്യമായി ഈ രോഗത്തെക്കുറിച്ച് സൂചന നൽകിയത് കുർദിഷ് റെഡ് ക്രെസന്റായിരുന്നു. ആളുകളെ ഐസിസ് നിഷ്‌കരുണം കൊന്ന് തള്ളി അവരുടെ മൃതദേഹം വേണ്ടവിധത്തിൽ സംസ്‌കരിക്കാതെ അലക്ഷ്യമായി തെരുവുകളിലും ജലാശയങ്ങളിലും തള്ളുന്നതും ഈ രോഗം വേഗത്തിൽ പടരുന്നതിന് സാഹചര്യമൊരുക്കുന്നുണ്ടെന്നായിരുന്നു കുർദിഷ് റെഡ് ക്രെസന്റ് ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാൽ സ്‌കൂൾ ഓഫ് ട്രോപ്പിക്കൽ മെഡിസിൻസിലെ ശാസ്ത്രജ്ഞന്മാർ ഇത് തള്ളിക്കളയുന്നുണ്ട്.

ഐസിസ് ഭീതിയാലും അഭ്യന്തര സംഘർഘങ്ങളാലും നാല് മില്യൺ പേരാണ് അടുത്ത കാലത്ത് സിറിയ വിട്ട് പലായനം ചെയ്തിരുന്നത്. ഇക്കാരണത്താൽ ഈ രോഗം അയൽ രാജ്യങ്ങളായി തുർക്കി, ലെബനൻ, ജോർദാൻ എന്നിവിടങ്ങളിലേക്കും പടർന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്.2000ത്തിനും 2012നും ഇടയിൽ വെറും ആറ് പേർക്ക് മാത്രമായിരുന്നു ഈ രോഗം ലെബനണിൽ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ 2013ൽ ഇവിടെ ഇത്തരം 1033 കേസുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവയിൽ 96 ശതമാനവും പകർന്നിരിക്കുന്നത് സിറിയയിൽ നിന്നും ഇവിടെയെത്തിയ അഭയാർത്ഥികളിൽ നിന്നാണെന്നാണ് ലെബനീസ് ആരോഗ്യമന്ത്രാലയം പറയുന്നു. ഇതു പോലെ തന്നെ തുർക്കി, ജോർദാൻ ഈസ്റ്റർ ലിബിയ, യെമെൻ എന്നിവിടങ്ങളിലും ഇത്തരത്തിലുള്ള നൂറുകണക്കിന് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യെമനിലുള്ളവർ അവിടുത്തെ അഭ്യന്തര പ്രശ്‌നങ്ങൾ മൂലമ സൗദി അറേബ്യയിലേക്ക് കുടിയേറുന്നത് മൂലം രോഗം സൗദിയിലേക്കും പടർന്നിട്ടുണ്ടെന്ന ആശങ്ക ശക്തമാണ്. യൂറോപ്പിലെത്തിയ സിറിയൻ അഭയാർത്ഥികളിലൂടെ ഇത് യൂറോപ്പിലേക്കും എത്തിയിരിക്കാമെന്ന ആശങ്കയും ശക്തമാണ്.

അഭയാർത്ഥികൾക്കായി ഒരുക്കിയ താൽക്കാലിക താമസസ്ഥലങ്ങൾ രോഗം വേഗത്തിൽ പടരുന്നതിന് വിളനിലമാകുന്നുണ്ട്. പോഷകാഹാരക്കുറവ്, മോശപ്പെട്ട താമസസൗകര്യങ്ങൾ, വേണ്ടത്ര ചികിത്സാസൗകര്യങ്ങളുടെ കുറവ്, അവിടങ്ങളിലെ അമിത ജനപ്പെരുപ്പം തുടങ്ങിയവയാണ് രോഗത്തിന് അനുകൂലമായി വർത്തിക്കുന്നത്. കാലാവസ്ഥ കൂടി രോഗത്തിന് അനകൂലമാകുന്നതോടെ ഭീഷണി വർധിക്കുന്നുമുണ്ട്. രോഗം പരത്തുന്ന മണലീച്ചയ്ക്ക് 27 ഡിഗ്രി അല്ലെങ്കിൽ 28 ഡിഗ്രി സെൽഷ്യസ് ഊഷ്മാവാണ് ചുരുങ്ങിയത് നിലനിൽക്കാൻ വേണ്ടത്. മിഡിൽ ഈസ്റ്റിൽ കടുത്ത ചൂടായതിനാൽ അത് ഈ ജീവിക്ക് അനുകൂലമാകുന്നതും സംഗതി ഗുരുതരമാക്കിയിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP