Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആദ്യം ആമസോണിൽ നിന്നും ഇഷ്ടപ്പെട്ട സമ്മാനം ഓർഡർ ചെയ്യുക; പിന്നെ പറഞ്ഞാൽ തുണി പറിച്ച് കാട്ടും; ബ്രിട്ടനിലെ മൂന്ന് സഹോദരിമാർ ലക്ഷങ്ങൾ കൊയ്യുന്നത് ഇങ്ങനെ

ആദ്യം ആമസോണിൽ നിന്നും ഇഷ്ടപ്പെട്ട സമ്മാനം ഓർഡർ ചെയ്യുക; പിന്നെ പറഞ്ഞാൽ തുണി പറിച്ച് കാട്ടും; ബ്രിട്ടനിലെ മൂന്ന് സഹോദരിമാർ ലക്ഷങ്ങൾ കൊയ്യുന്നത് ഇങ്ങനെ

പുരുഷന്മാരെ കൈയും കലാശവും കാണിച്ച് കിട്ടുന്നതെല്ലാം അടിച്ചെടുക്കുന്ന സ്ത്രീകളെക്കുറിച്ച് നാമേറെ കേട്ടിട്ടുണ്ട്. എന്നാൽ ഇത് സ്മാർട്ട് യുഗമാണ്. അതിനാൽ അതിനനുസരിച്ചുള്ള മാർഗങ്ങൾ അനുവർത്തിച്ചാണ് ചില ഹോട്ട് ലേഡീസ്, സ്ത്രീലമ്പടന്മാരെ ചൂഷണം ചെയ്യുന്നതെന്ന് കാണാം. ബ്രിട്ടനിലെ  മൂന്ന് സഹോദരിമാരെ ഈ ഗണത്തിൽ പെടുത്താവുന്നതാണ്. തങ്ങളുടെ നഗ്‌നത ഓൺലൈനിലൂടെ പ്രദർശിപ്പിച്ചാണിവർ പുരുഷന്മാരിൽ നിന്നും വിലപ്പെട്ട സമ്മാനങ്ങൾ അടിച്ചെടുക്കുന്നത്.

തങ്ങളുടെ ചൂടൻ ദൃശ്യങ്ങൾ കാണാനാഗ്രഹിക്കുന്നവർക്ക് മുമ്പിൽ തങ്ങൾ ആമസോണിൽ നിന്നും വാങ്ങാനാഗ്രഹിക്കുന്ന ഒരു ലിസ്റ്റ് പ്രദർശിപ്പിക്കുകയാണിവർ ചെയ്യുന്നത്. ഇഷ്ടപ്പെട്ട സമ്മാനം ഇത്തരത്തിൽ തങ്ങൾക്കായി ഓർഡർ ചെയ്യുന്നവർക്കായി ഇവർ തുണി പറിച്ച് കാണിക്കുകയാണ് ചെയ്യുന്നത്. ഹെർട്‌ഫോർഡ് ഷെയറിലെ ഈ ത്രിമൂർത്തികളായ സഹോദരിമാർ ഇത്തരത്തിൽ ലക്ഷങ്ങളാണ് കൊയ്യുന്നത്.

28കാരിയായ ലൂസി, 26കാരിയായ സോഫി, 25 കാരിയായ സ്റ്റാസി ബ്രൂക്ക്‌സ് എന്നീ സഹോദരിമാരാണ് ഇത്തരത്തിൽ പണവും സമ്മാനങ്ങളും അടിച്ചെടുക്കാനായി ഒരുമ്പെട്ടിറങ്ങിയിരിക്കുന്നത്. ഹെർട്ട്‌ഫോർഡ്‌ഷെയറിലെ സെന്റ് ആൽബൻസ് സ്വദേശികളാണിവരെന്ന് വ്യക്തമായിട്ടുണ്ട്. ഡിസൈനർ ബാഗുകൾ, ഷൂസ്, ഐപാഡുകൾ, പുഷ്പങ്ങൾ, ഗിഫ്റ്റ് കാർഡുകൾ തുടങ്ങി ഏകദേശം 15,000 പൗണ്ട് വിലമതിക്കുന്ന സമ്മാനങ്ങളാണിവർ രാജ്യത്തുടനീളമുള്ള പുരുഷന്മാരിൽ നിന്നും അടിച്ചെടുത്തിരിക്കുന്നത്.

ട്വിറ്ററിലൂടെയാണിവർ തങ്ങളുടെ ' വ്യാപാരം' നടത്തുന്നത്. ഇവരുടെ ആരാധകരോട് ഇവർ ലൈക്കുകളോ റിട്വീറ്റുകളോ അല്ല ആവശ്യപ്പെടുന്നത് മറിച്ച് സമ്മാനങ്ങളാണ്. ഈ പെൺകുട്ടികളുടെ ആരാധകന്മാർ പെൺകുട്ടികൾ ആമസോണിൽ നിന്ന് വാങ്ങാനാഗ്രഹിക്കുന്ന ലിസ്റ്റ് സന്ദർശിക്കുകയും അതിൽ നിന്നെന്തെങ്കിലും വാങ്ങി അവർക്ക് നൽകുകയുമാണ് ചെയ്യേണ്ടത്. ഇതിനുള്ള പ്രത്യുപകാരമായി തങ്ങളുടെ ചൂടൻ ചിത്രങ്ങൾ ഇത്തരം ആരാധകർക്ക് മാത്രമായി പ്രദർശിപ്പിക്കുകയും ചെയ്യും.

ഈ സഹോദരിമാർ ഒരു ഹെയർ ആൻഡ് ബ്യൂട്ടി സലൂൺ നടത്തുന്നുമുണ്ട്.ഇതിൽ ലൂസി 95,000ത്തിൽ പരം പൂക്കളാണ് ഇത്തരത്തിൽ സമ്പാദിച്ചിരിക്കുന്നത്. തങ്ങൾ തികച്ചും നിഷ്‌കളങ്കമായാണിത് ചെയ്യുന്നതെന്നും ചിലർ മാർക് ജേക്കബ് പെർഫ്യൂമിന്റെ ബോട്ടിലുകൾ അയക്കാറുണ്ടെന്നും ലൂസി പറയുന്നു. തനിക്ക് ട്രീറ്റ് ചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ച് നിരവധി പുരുഷന്മാർ വരുന്നുണ്ടെന്നും അവരാവശ്യപ്പെടുന്നതിനാൽ ആമസോണിൽ നിന്ന് താൻവാങ്ങാനാഗ്രഹിക്കുന്ന സാധനങ്ങളുടെ ലിസ്റ്റ് അവർക്ക് മുന്നിൽ പ്രദർശിപ്പിക്കാറുണ്ടെന്നും ഇതിൽ എന്താണ് തെറ്റെന്നും ലൂസി ചോദിക്കുന്നു.2013ൽ ഇവരുടെ സലൂൺ തുറന്നപ്പോൾ ഇതിന്റെ പ്രചാരണാർത്ഥം തങ്ങളുടെ ഗ്ലാമറസായ ചിത്രങ്ങൾ ഈ സഹോദരിമാർ പ്രചരിപ്പിക്കുകയും ഇവർക്ക് നിരവധി ആരാധകന്മാർ ഉണ്ടാവുകയും ചെയ്തിരുന്നു.

തങ്ങൾ വാങ്ങാനാഗ്രഹിക്കുന്ന സാധനങ്ങളുടെ വിലയടക്കമുള്ള ലിസ്റ്റുമായാണ് സഹോദരിമാർ പ്രത്യക്ഷപ്പെടാറുള്ളത്. സമ്മാനങ്ങൾക്ക് പകരമായി പുരുഷന്മാരെ ചിലപ്പോൾ ഫോണിൽ വിളിക്കാറുണ്ടെന്ന് ലൂസി പറയുന്നു.ചാറ്റാൻ താൽപര്യം പ്രകടിപ്പിക്കുന്നവർക്ക് അതിന് നിന്ന് കൊടുക്കാറുണ്ടെന്നും എന്നാൽ അതിനൊരു പരിധിയുണ്ടെന്നും അത് ലംഘിക്കാൻ ആരെയും അനുവദിക്കാറില്ലെന്നും ഈ സഹോദരിമാർ വ്യക്തമാക്കുന്നു.കമ്പ്യൂട്ടർ , ഡൈനിങ് ടേബിൾ, ആന്റിക് മിറർ, ഐപാഡ്, ഫോട്ടോഗ്രാഫി ഗിയർ, പെർഫ്യൂ, ഷൂസ്, ഹാൻഡ്ബാഗുകൾ, ഗിഫ്റ്റ് കാർഡുകൾ, ടിവി, സൗണ്ട് സിസ്റ്റം, തുടങ്ങിയ നിരവധി സാധനങ്ങളാണ് പെൺകുട്ടികൾ പ്രദർശിപ്പിക്കുന്ന ലിസ്റ്റിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP