Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്ലോവാക്യൻ യുവതിക്ക് ബ്രിട്ടനിൽ ജനിച്ച കുഞ്ഞിനെ വേണ്ട; സോഷ്യൽ സർവീസ് കുഞ്ഞുമായി സ്ലോവാക്യയിലേക്ക് പോയി; ഹൃദയഭേദകമായ നിമിഷങ്ങളിലൂടെ

സ്ലോവാക്യൻ യുവതിക്ക് ബ്രിട്ടനിൽ ജനിച്ച കുഞ്ഞിനെ വേണ്ട; സോഷ്യൽ സർവീസ് കുഞ്ഞുമായി സ്ലോവാക്യയിലേക്ക് പോയി; ഹൃദയഭേദകമായ നിമിഷങ്ങളിലൂടെ

ബെഞ്ചമിൻ ഭൂമിയിലെത്തിയിട്ട് ആറുമാസമേ ആയുള്ളൂ. ഇതിനിടെ, പ്രസവിച്ച അമ്മയും ഒരു രാജ്യവും അവനെ വേണ്ടെന്നുവച്ചുകഴിഞ്ഞു. അമ്മയുടെ രാജ്യത്ത് അഭയം തേടിയുള്ള യാത്രയിലാണിപ്പോൾ ബെഞ്ചമിൻ. അമ്മയുടെ അരികിൽനിന്ന് അവനെ വേർപെടുത്തുമ്പോൾ, കാര്യമറിയില്ലെങ്കിലും അവൻ നിർത്താതെ കരഞ്ഞുകൊണ്ടിരുന്നു.

സ്ലോവാക്യക്കാരിയായ അമ്മയ്ക്ക് ബ്രിട്ടനിൽ ജനിച്ച കുഞ്ഞാണ് ബെഞ്ചമിൻ. അമ്മയ്ക്ക് അവനെ വളർത്താൻ താത്പര്യമില്ലെന്നായതോടെ, ബ്രിട്ടീഷ് സോഷ്യൽ സർവീസ് കുഞ്ഞിനെ ഏറ്റെടുത്തു. ബ്രിട്ടനിൽ കുട്ടിയെ വളർത്താൻ നിയമപരമായി അനുവാദമില്ലാത്തതിനാൽ, ബെഞ്ചമിനെ സ്ലോവാക്യയിലെ സോഷ്യൽ സർവീസിന് കൈമാറാനാണ് കൊണ്ടുപോയത്. രണ്ടുമണിക്കൂർ 40 മിനിറ്റ് നീണ്ട വിമാനയാത്രയ്ക്കുശേഷം, ബ്രിട്ടീഷ് അധികൃതർ അവനെ ബ്രാട്ടിസ്ലാവയിലെ കെയറർമാർക്ക് കൈമാറി.

അടുത്തിടെ മാത്രം ബ്രിട്ടനിലെത്തിയ സ്ലോവാക്യൻ ദമ്പതിമാരുടെ മകനാണ് ബെഞ്ചമിൻ. ഇവരുടെ ബ്രിട്ടീഷ് പൗരത്വം ഇതുവരെ ശരിയായിട്ടില്ല. കുഞ്ഞിന് ബ്രിട്ടീഷ് പൗരത്വം കിട്ടില്ലെന്നതുകൊണ്ടാണ് അവനെ വേണ്ടെന്നുവെയ്ക്കാൻ മാതാപിതാക്കൾ തയ്യാറായത്. 2006-ൽ നിലവിൽ വന്ന നിയമം അനുസരിച്ച് യൂറോപ്യൻ യൂണിയനിൽപ്പെട്ട രാജ്യങ്ങളിലെ പൗരന്മാരുടെ ബ്രിട്ടനിൽ പിറക്കുന്ന കുഞ്ഞുങ്ങൾക്ക് ബ്രിട്ടീഷ് പൗരത്വം ലഭിക്കണമെങ്കിൽ, മാതാപിതാക്കളിലൊരാൾ ബ്രിട്ടനിൽ അഞ്ചുവർഷമെങ്കിലും പൂർത്തിയാക്കിയിരിക്കണം. ഇത് സാധ്യമല്ലാതെ വന്നതോടെ, ബെഞ്ചമിനെ ഉപേക്ഷിക്കാൻ മാതാപിതാക്കൾ തയ്യാറാവുകയായിരുന്നു.

സ്ലോവാക്യൻ പൗരനെന്ന നിലയിലാണ് ബെഞ്ചമിനെ അവന്റെ രാജ്യത്തുകൊണ്ടുവിടാൻ ബ്രിട്ടീഷ് അധികൃതർ തീുമാനിച്ചത്. ഇത്തരം സംഭവങ്ങളിൽ ശിശുക്ഷേമം മുൻനിർത്തി അനുഭാവ പൂർണമായ നിലപാടെടുക്കാനാവില്ലെന്ന് കഴിഞ്ഞവർഷം ബ്രിട്ടീഷ് കോടതി തന്നെ ഉത്തരവിട്ടിരുന്നു. അതാത് രാജ്യങ്ങൾക്കാണ് ഈ കുട്ടികളുടെ കാര്യത്തിൽ ഉത്തരവാദിത്തമെന്നും ബ്രിട്ടൻ വ്യക്തമാക്കിയിട്ടുണ്ട്.

സ്ലോവാക്യക്കാരായ മാതാപിതാക്കൾക്ക് കുട്ടിയെ വളർത്താനാവില്ലെന്ന് വ്യക്തമായതോടെയാണ് ബ്രിട്ടീഷ് സോഷ്യൽ സർവീസ് കുട്ടിയെ ഏറ്റെടുത്തത്. തുടർന്ന് ഇവർ സ്ലോവാക്യൻ സോഷ്യൽ സർവീസിനെ ബന്ധപ്പെടുകയായിരുന്നു. അവിടുത്തെ സോഷ്യൽ സർവീസുകാർ കുഞ്ഞിനെ ഏറ്റെടുത്തുകഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP