Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റുബിന അലിയും അസറുദ്ദീൻ ഇസ്മായിലും ഒരുപാട് വളർന്ന് പോയി; സ്ലംഡോഗ് മില്യണയർ താരങ്ങളെ വില്യമും കേയ്റ്റും ക്ഷണിക്കാത്തതിൽ ഇരുവർക്കും നിരാശ

റുബിന അലിയും അസറുദ്ദീൻ ഇസ്മായിലും ഒരുപാട് വളർന്ന് പോയി; സ്ലംഡോഗ് മില്യണയർ താരങ്ങളെ വില്യമും കേയ്റ്റും ക്ഷണിക്കാത്തതിൽ ഇരുവർക്കും നിരാശ

മുംബൈയിലെ ചേരിയിൽ നിന്നും സ്ലംഡോഗ് മില്യണയർ എന്ന ചിത്രത്തിലൂടെ താരപദവിയിലേക്കുയർന്ന കുട്ടികളാണ് റുബിന അലിയും അസറുദ്ദീൻ ഇസ്മായിലും. ചിത്രത്തിന് എട്ട് ഓസ്‌കർ അവാർഡുകൾ നേടിയതിലൂടെ ഇരുവരും ലോക പ്രശസ്തരാവുകയും ചെയ്തു. ലോകമാകമാനം നിന്നും ചിത്രം 250 മില്യൺ പൗണ്ട് കലക്ട് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ചിത്രത്തിൽ നാം കണ്ട കൊച്ചു കുട്ടികളല്ല ഇരുവരുമിപ്പോൾ. അവർ വളർന്നിരിക്കുകയാണ്. വില്യമിന്റെയും കേയ്റ്റിന്റെയും സന്ദർശനത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങിലേക്ക് തങ്ങളെയും ക്ഷണിക്കുമെന്നായിരുന്നു റുബിന കരുതിയിരുന്നത്. എന്നാൽ അതുണ്ടാവാത്തതിൽ റുബിനയ്ക്കും അസറുദ്ദീൻ ഇസ്മായിലിനും കടുത്ത നിരാശയാണുണ്ടായിരിക്കുന്നത്. എന്നാൽ ഇവർക്കൊപ്പം സ്ലംഡോഗ് മില്യണയറിൽ അഭിനയിച്ച ബോളിവുഡ് താരം അനിൽ കപൂറിന് പ്രസ്തുത ചടങ്ങിലേക്ക് ക്ഷണം ലഭിക്കുകയുംചെയ്തിരുന്നു. ലളിതമായ ഒരു അപ്പാർട്ട്മെന്റിൽ തന്റെ ആന്റിക്കൊപ്പമാണ് റുബിന ഇപ്പോൾ താമസിക്കുന്നത്. കേയ്റ്റും വില്യമും ഇവിടെയെത്തുന്നതിൽ തങ്ങൾആവേശം കൊണ്ടിരുന്നുവെന്നും അവരെ കാണാനുള്ള ക്ഷണം ലഭിക്കുമെന്ന് ഏറെ പ്രതീക്ഷയുണ്ടായിരുന്നുവെന്നും എന്നാൽ അത് ലഭിക്കാത്തതിൽ കടുത്ത നിരാശയുണ്ടെന്നുമാണ് അസറുദ്ദീൻ ഇസ്മായിലും വെളിപ്പെടുത്തിയിരിക്കുന്നത്.

രാജകീയ ദമ്പതികൾ ഇന്ത്യ സന്ദർശിക്കുന്നതിൽ തനിക്ക് അഭിമാനമേറെയുണ്ടെന്നും താൻ യുവദമ്പതികളെ ആരാധിക്കുന്നുവെന്നും അവരെ കാണാൻ ആഗ്രഹിക്കുന്നുവെന്നുമാണ് 17 കാരിയായ റുബിന പറയുന്നത്.ഗല ഡിന്നർ പാർട്ടിയിൽ പങ്കെടുക്കാനും അവരെ നേരിൽ കാണാനും തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്നും റുബിന പ റയുന്നു. രാജകീയ ദമ്പതികളുമായി എപ്പോഴാണ് കൂടിക്കാഴ്ച നടത്താൻ പോകുന്നതെന്ന് തന്റെ അയൽക്കാരും സ്‌കൂളിലെ സുഹൃത്തുക്കളും ചോദിച്ചിരുന്നുവെന്നും അവരെ കാണാൻ തനിക്ക് അതിയായ താൽപര്യമുണ്ടെന്നുമാണ് 17കാരനായ അസറുദ്ദീനും പറയുന്നത്. എന്നാൽ അവർ തങ്ങളുടെ ഹോം സിറ്റിയിൽ വരുകയും തങ്ങളെ കാണാതെ പോവുകയും ചെയ്തുവെന്ന് അസറുദ്ദീൻ നിരാശപ്പെടുന്നു.തങ്ങളെ പ്രത്യേകമായി കാണാൻ സമയമില്ലായിരുന്നുവെങ്കിൽ മുംബൈയിൽ നടത്തിയ ഡിന്നറിലേക്ക് തങ്ങളെ ക്ഷണിക്കാമായിരുന്നുവെന്നും അവിടെ വച്ച് രാജകീയ ദമ്പതികളെ ഏതാനും സെക്കൻഡുകൾ കണ്ട് തങ്ങൾ തൃപ്തിപ്പെടുമായിരുന്നുവെന്നുമാണ് അസറുദ്ദീൻ പറയുന്നത്.

2008ലെ ഡാനിബോയിലിന്റെ ചിത്രമായ സ്ലംഡോഗ് മില്യണയറിലേക്ക് ഇവരെ ബാന്ദ്രയിലെ ഗരീബ് നഗർ ചേരിയിൽ നിന്നായിരുന്നു കണ്ടെടുത്തിരുന്നത്. രാജകീയ ദമ്പതികളുടെ ഇന്ത്യൻ സന്ദർശനത്തോടനുബന്ധിച്ച ഞായറാഴ്ച മുംബൈയിലെ താജ്മഹൽ പാലസ് ഹോട്ടലിൽ നടന്ന ഡിന്നറിലേക്ക് തങ്ങൾക്ക് ക്ഷണം കിട്ടുമെന്നായിരുന്നു റുബിനയും അസറുദ്ദീനും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഈ ചടങ്ങിലേക്ക് പുതിയ ബ്രിട്ടീഷ് ഹൈക്കമ്മീഷണറായ സർ ഡോമിനിക് അസ്‌ക്യൂത്ത് അനിൽ കപൂറിന് പുറമെ ബോളിവുഡ് സ്റ്റാർ ഷാരൂഖ് ഖാൻ, ഐശ്വര്യ റായ്, ഋത്വിക് റോഷൻ, ഫർഹാൻ അക്തർ, സച്ചിൻ ടെൻഡുൽക്കർ തുടങ്ങിയ പ്രമുഖരെ ക്ഷണിക്കുകയും ചെയ്തിരുന്നു. ഗലയെന്നായിരുന്നു പ്രസ്തുത ചടങ്ങ് അറിയപ്പെട്ടിരുന്നത്. ഗലയ്ക്ക് മണിക്കൂറുകൾക്ക് മുമ്പ് വില്യമും കേയ്റ്റും മുംബൈയിലെ ചേരിയിലെ കുട്ടികളുമായി കൂടിക്കാഴ്ച നടത്തുകയും അവരോടൊപ്പം കാരംസ് കളിക്കുകയും ചെയ്തിരുന്നു. യുകെയിൽ നിന്നും ഡയറക്ടറായ ഡാനി ബോയിൽ സംവിധാനം ചെയ്തതും യുകെയിൽ നിന്നുള്ള പ്രൊഡ്യൂസറായ ക്രിസ്റ്റ്യൻ നിർമ്മിച്ചതുമായ സ്ലംഡോഗ് മില്യണയറിന് ബ്രിട്ടനിൽ നിന്നും വൻ സ്വീകരണമാണ് ലഭിച്ചിരുന്നത്. അതിനാൽ തങ്ങൾക്ക് കേയ്റ്റും വില്യമുമായി നേരിട്ട് കൂടിക്കാഴ്ച നടത്താൻ അവസരം ലഭിക്കുമെന്നായിരുന്നു റുബിനയും അസറുദ്ദീനും പ്രതീക്ഷിച്ചിരുന്നുവെന്നാണ് ഡാനി ബോയിലിന്റെ ജയ്ഹോ ട്രസ്റ്റിന്റെ ഡയറക്ടറായ നിർജമാറ്റൂ പറയുന്നത്.ഈ ട്രസ്റ്റാണ് ഇരു കുട്ടികൾക്കും സാമ്പത്തികമായ സഹായം നൽകി വരുന്നത്.

സിനിമ റീലീസ് ചെയ്ത് ഏഴ് വർഷങ്ങൾക്ക് ശേഷം ഇരുവരും ചേരിയിൽ നിന്ന് കരകയറുകയും പഠനം പൂർത്തിയാക്കിയിരിക്കുകയുമാണ്. ഇക്കൂട്ടത്തിൽ റുബിനയാണ് കൂടുതൽ വെല്ലുവിളികൾ നേരിടുന്നത്. ദാരിദ്ര്യത്തിൽ ജനിച്ചുവെന്ന് മാത്രമല്ല കുടുംബപ്രശ്നങ്ങളും റുബിനയ്ക്ക് വെല്ലുവിളികൾ ഉയർത്തിയിരുന്നു. മുംബൈയിലെ ബാന്ദ്ര പ്രദേശത്തെ ഫ്ലാറ്റിലാണ് റുബിന കഴിയുന്നത്. സ്ലംഡോഗ് സംവിധായകനായ ഡാനി ബോയിലാണ് ഇതിന് വേണ്ടിയുള്ള പണം സംഘടിപ്പിച്ചത്. ഈ കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റുമായി ഫണ്ട് കണ്ടെത്തുന്നതിനായി ഫിലിംമെയ്ക്കർമാർ ഒരു ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ട്. ഇത് പ്രകാരം അവർക്ക് 18 വയസാകുന്നത് വരെ ഒരു ലംപ്സം ലഭിക്കാനുള്ള സൗകര്യവും ചെയ്തുകൊടുത്തിട്ടുണ്ട്.റുബിനയെ പോലെ തന്നെ അസറുദ്ദീനും തന്റെ സ്‌കൂൾ റിസൾട്ട് പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ്. സൽമാൻ ഖാനെ പോലെ ഒരു നടനാവാനാണ് അസറുദ്ദീന് ആഗ്രഹം. ജയ്ഹോ ട്രസ്റ്റ് നൽകിയ ഫ്ലാറ്റിലാണ് തന്റെ അമ്മയായ ഷമീമിനൊപ്പം അസറുദ്ദീൻ കഴിയുന്നത്. പിതാവ് 2009ൽ ടിബി ബാധിച്ച് മരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP