Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ബോയ്ഫ്രണ്ട് കൈവിട്ടു; സ്തനവലുപ്പം കൂട്ടി മാനസിക സമ്മർദം നേരിടാമെന്ന് ക്ലിനിക്കുകൾ; വനിതാ മാദ്ധ്യമ പ്രവർത്തക സ്തന വലുപ്പം കൂട്ടാൻ ചെന്ന് തട്ടിപ്പ് പൊളിച്ചത് ഇങ്ങനെ

ബോയ്ഫ്രണ്ട് കൈവിട്ടു; സ്തനവലുപ്പം കൂട്ടി മാനസിക സമ്മർദം നേരിടാമെന്ന് ക്ലിനിക്കുകൾ; വനിതാ മാദ്ധ്യമ പ്രവർത്തക സ്തന വലുപ്പം കൂട്ടാൻ ചെന്ന് തട്ടിപ്പ് പൊളിച്ചത് ഇങ്ങനെ

'സ്തനവലുപ്പം കുറവാണോ... അത് ലളിതമായ ശസ്ത്രക്രിയയിലൂടെ വലുതാക്കാം.. കൂടാതെ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് നീക്കം ചെയ്യുകയുമാവാം.....' ഇത്തരത്തിലുള്ള പരസ്യം കണ്ടാൽ തങ്ങളുടെ സൗന്ദര്യത്തെ പറ്റി അനാവശ്യ ഉത്കണ്ഠ പുലർത്തുന്ന ഏത് സ്ത്രീയും വീണ് പോകുമെന്നുറപ്പാണ്. അത് നിർവഹിക്കാൻ സാമ്പത്തിക ശേഷിയുള്ളവരാണെങ്കിൽ ഈ ട്രീറ്റ്‌മെന്റൊന്ന് പരീക്ഷിക്കാൻ ചാടിപ്പുറപ്പെടുകയും ചെയ്യും. ഇത്തരം സ്ത്രീകളെ ചൂഷണം ചെയ്യാനാണ് യുകെയിലെ ചില പ്രൈവറ്റ് കോസ്‌മെറ്റിക് സർജറി ക്ലിനിക്കുകൾ വല വിരിച്ച് കാത്തിരിക്കുന്നതെന്ന് തെളിഞ്ഞിട്ടുണ്ട്. സ്ത്രീകൾക്ക് ഇത്തരം ശസ്ത്രക്രിയകൾ യാതൊരു തരത്തിലും അനിവാര്യമല്ലെങ്കിലും അവരെ പറഞ്ഞ് ഉത്കണ്ഠയിലാഴ്‌ത്തി നിർബന്ധിപ്പിച്ച് ഇത്തരം ശസ്ത്രക്രിയകൾക്ക് വിധേയരാക്കി പണം അടിച്ചെടുക്കുകയാണ് ഇത്തരം ക്ലിനിക്കുകളുടെ നിഗൂഢ ലക്ഷ്യമെന്നും തെളിഞ്ഞിട്ടുണ്ട്.

ഒരു വനിതാ മാദ്ധ്യമപ്രവർത്തകയുടെ തന്ത്രപരമായ നീക്കത്തിലൂടെയാണ് ഇത്തരം തട്ടിപ്പ് ക്ലിനിക്കുകളുടെ ഉള്ളുകള്ളികൾ ഇപ്പോൾ വെളിച്ചത്തെത്തിച്ചിരിക്കുന്നത്. തന്നെ ബോയ്ഫ്രണ്ട് കൈവിട്ടുവെന്നും അതിനാൽ താൻ കടുത്ത മാനസിക സമ്മർദത്തിലാണെന്നും പറഞ്ഞായിരുന്നു സൺ ഓൺ സൺഡേ റിപ്പോർട്ടറായ സോഫി ഫ്‌ലിന്റ് എന്ന 20 കാരി ഇത്തരത്തിലുള്ള നാല് ക്ലിനിക്കുകളെ സമീപിച്ചിരുന്നത്. ഈ സന്നിദ്ധ ഘട്ടത്തിൽ സ്തനവലുപ്പം കൂട്ടി മാനസിക സമ്മർദത്തെ നേരിടാമെന്നായിരുന്നുവത്രെ ഈ റിപ്പോർട്ടറോട് ഈ ക്ലിനിക്കുകൾ നിർദ്ദേശിച്ചിരുന്നത്. ഇത്തരത്തിൽ തന്ത്രപരമായി പെരുമാറി സോഫി ഇത്തരം ക്ലിനിക്കുകളുടെ തട്ടിപ്പുകൾ പുറത്തുകൊണ്ടു വരികയായിരുന്നു.

ഈ പ്രായത്തിൽ സ്തനവലുപ്പം കൂട്ടുന്നതിനുള്ള സർജറിക്ക് വിധേയയാകാൻ അമ്മ സമ്മതിക്കില്ലെന്ന് സോഫി ക്ലിനിക്കുകൾ നടത്തുന്നവരോട് പറഞ്ഞെങ്കിലും ആയിരക്കണക്കിന് പൗണ്ട് ചെലവ് വരുന്ന സ്തനവലുപ്പം ശസ്ത്രക്രിയക്ക് വിധേയയായി ആത്മവിശ്വാസം നേടാൻ സാധിക്കുമെന്ന് പറഞ്ഞ് മൂന്ന് ക്ലിനിക്കുകളും സോഫിയെ ഇതിന് നിർബന്ധിക്കുകയായിരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. തികച്ചും അനാവശ്യമായ ഓപ്പറേഷൻ നടത്താൻ ക്ലിനിക്കുകൾ സോഫിയിൽ സമ്മർദം ചെലുത്തുകയായിരുന്നുവത്രെ. ഇപ്പോൾ സോഫിയുടെ സ്തനവലുപ്പമായ ബി കപ്പിൽ നിന്നും ജി കപ്പിലേക്ക് ഓപ്പറേഷനിലൂടെ എത്തിച്ചേരാമെന്നും ടിവി അവതാരികയായ കാത്തി പ്രൈസ് ഇത്തരത്തിലുള്ള ശസ്ത്രക്രിയ നടത്തി സ്തനങ്ങളുടെ വലുപ്പംകൂട്ടിയിട്ടുണ്ടെന്ന് ഒരു ക്ലിനിക്ക് സോഫിയെ പ്രലോഭിപ്പിക്കുകയും ചെയ്തിരുന്നു.

സോഫിക്ക് സ്തനവലുപ്പം വർധിപ്പിക്കാൻ പറ്റിയ സമയമാണിതെന്നായിരുന്നു ഒരു ക്ലിനിക്ക് അവരോട് പറഞ്ഞിരുന്നത്. ചില ക്ലിനിക്കുകൾ ഇതിന് വരുന്ന ചെലവിനായി ലോണെടുക്കാനും മാദ്ധ്യമപ്രവർത്തകയെ ഉപദേശിച്ചിരുന്നു. ഒരു ക്ലിനിക്ക് മാത്രമാണ് സോഫിയോട് ഇത്തരം ശസ്ത്രക്രിയ നടത്തേണ്ടെന്ന് നിർദ്ദേശിച്ചത്.ജനുവരിയിൽ ഇത്തരം കോസ്‌മെറ്റിക് സർജറികൾ കൂടുതലായി നടക്കുന്നതെന്നാണ് ഹെൽത്ത് ബോസുമാർ വെളിപ്പെടുത്തിയിരിക്കുന്നത്. ഇപ്പോൾ നടത്തിയിരിക്കുന്ന് പ്രസ്തുത അന്വേഷണത്തിലൂടെ ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടുമുണ്ട്. ഇതിനായി കർക്കശമായ പുതിയ നിയമങ്ങൾ അനിവാര്യമാണെന്നും പ്രസ്തുത അന്വേണം വെളിപ്പെടുത്തുന്നു.2014ൽ ലോകത്തിൽ 20 മില്യൺ പ്ലാസ്റ്റിക് സർജറികളാണ് ലോകമാകമാനം നടന്നിരിക്കുന്നത്. ഇത്തരം ശസ്ത്രക്രിയകൾക്കുണ്ടായിരിക്കേണ്ടുന്ന മിനിമം സ്റ്റാൻഡേർഡ് നിർദ്ദേശിച്ചു കൊണ്ടുള്ള മാർഗനിർദ്ദേശങ്ങൾ വരും മാസങ്ങലിൽ ജനറൽ മെഡിക്കൽ കൗൺസിൽ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇനി എന്തു കൊണ്ടാണ് ഇത്തരം ശസ്ത്രക്രിയകളിൽ അത്തരം മാനദണ്ഡങ്ങൾ അത്യാവശ്യമായി നടപ്പിലാക്കേണ്ടെന്ന് പരിശോധിക്കാം.

യാതൊരു വിധ ശാസ്ത്രീയമായ മാനദണ്ഡങ്ങളുമില്ലാതെയാണ് ഇത്തരം ക്ലിനിക്കുകൾ യുകെയിലാകമാനം കൂണ് പോലെ മുളച്ച് പൊന്തുന്നതെന്നാണ് സൺ നടത്തിയ അന്വേഷണത്തിലൂടെ ബോധ്യപ്പെട്ടിരിക്കുന്നത്. ഇത്തരത്തിലുള്ള ഒരുക്ലിനിക്കായ മെയ്ക്ക് യുവർസെൽഫ് അമേസിങ്(എംവൈഎ) ക്ലിനിക്കിനെ തന്റെ ആവശ്യം ഉന്നയിച്ച് റിപ്പോർട്ടർ സോഫി സമീപിച്ചിരുന്നുത എലൈറ്റ് ഗ്രൂപ്പിലുള്ള ഒരു പറ്റം കോസ്‌മെറ്റിക് സർജറി സ്‌പെഷ്യലിസ്റ്റുമാരാണ് ഇവിടെ ട്രീറ്റ്‌മെന്റ് നടത്തുന്നതെന്നായിരുന്നു ഈ ക്ലിനിക്ക് അവകാശപ്പെട്ടിരുന്നത്. എംവൈഎയുടെ മാഞ്ചസ്റ്റർ ക്ലിനിക്കിലെത്തിയ സോഫിയെ വലയിലാക്കാൻ അവിടുത്തെ പേഷ്യന്റ് കോഓഡിനേറ്ററായ ആലിസൻ ഡേ പഠിച്ച പണി പതിനെട്ടും പയറ്റിയിരുന്നു. സോഫിക്ക് ആവശ്യമുള്ള വലുപ്പത്തിൽ സ്തന ശസ്ത്രക്രിയ നടത്താമെന്നായിരുന്നു അവരുടെ വാഗ്ദാനം. കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയ തടിച്ചവർക്ക് മാത്രമല്ലേ ആവശ്യം എന്ന് സോഫി ചോദിച്ചിരുന്നു. എന്നാൽ സോഫിയുടെ വയറിന്റെ ഭാഗത്തും കാലുകളിലും അനാവശ്യമായ കൊഴുപ്പുണ്ടെന്നായിരുന്നു പേഷ്യന്റ് കോഓഡിനേറ്റർ പറഞ്ഞത്. അതിനാൽ ഈ ശസ്ത്രക്രിയയും സോഫിക്ക് അത്യാവശ്യമാണെന്നയാരുന്നു അവർ പറഞ്ഞത്. തന്റെ അമ്മ ഇതിന് എതിര് നിൽക്കുമെന്ന് സോഫി പറഞ്ഞപ്പോൾ താൻ അമ്മയോട് പറഞ്ഞ് ഇതിന് സമ്മതം വാങ്ങിത്തരാമെന്ന് വരെ കോഓഡിനേറ്റർ വാഗ്ദാനംനൽകിയിരുന്നുവത്രെ. എല്ലാ ട്രീറ്റ്‌മെന്റുകൾക്കുമുള്ള ചെലവായി മൊത്തം 6955 പൗണ്ട് അടയ്ക്കാനും ക്ലിനിക്ക് സോഫിയെ നിർബന്ധിച്ചിരുന്നുവെന്നും അവർ വെളിപ്പെടുത്തുന്നു.എന്നാൽ തുടർന്ന് അവിടുത്തെ സർജനായ ട്രേയ്‌നറെ സോഫി കാണുകയുണ്ടായി. അവർക്ക് കൊഴുപ്പ് നീക്കൽ ശസ്ത്ക്രിയ ആവശ്യമില്ലെന്നും എന്നാൽ സ്തനവലുപ്പ് ശസ്ത്രക്രിയ നടത്താമെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശം.

ഇത്തരത്തിൽ യാതൊരു വിധത്തിലുള്ള ശാസ്ത്രീയമായ മാനദണ്ഡങ്ങളുമില്ലാതെ പ്രവർത്തിക്കുന്ന ഇത്തരം 20 എക്‌സ്പർട്ട് ക്ലിനിക്കുകളും സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റലുകളും യുകെയിലുടനീളമുണ്ടെന്നാണ് തെളിഞ്ഞിരിക്കുന്നത്. ഇത്തരത്തിലുള്ള കമ്പനികളെ പ്രോത്സാഹിപ്പിക്കാനായ പ്രശസ്തർ രംഗത്തിറങ്ങുന്നുണ്ടെന്നതും ദുഃഖകരമായ സത്യമാണ്. അതായത് ടിന മലോൻ എന്ന ടിവിതാരം ഇത്തരത്തിലുള്ള ഒരു കമ്പനിക്കായി ടെലിവിഷൻ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു.മുൻ ടുവി സ്റ്റാറായ ആമി ചൈൽഡ്‌സ് കമ്പനിയുടെ വെബ്‌സൈറ്റിൽ ബിക്കിനിയിൽ പോസ് ചെയ്ത് കമ്പനിക്ക് വേണ്ടി പ്രചാരണം നടത്തുന്നുമുണ്ട്.ചാനൽ 4ന്റെ എംബ്രാസിങ് ബോഡീസ് എന്ന പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ദി പ്രൈവറ്റ് ക്ലിനിക്ക് തങ്ങളുടെ ആകർഷകങ്ങളായ ഇത്തരം സേവനങ്ങളെക്കുറിച്ച് പ്രചാരണം നടത്തിയിരുന്നു. ലണ്ടനിലെ ഹാർലെ സ്ട്രീറ്റ്, ബ്രിസ്റ്റോൾ , ബെർമിങ്ഹാം, മാഞ്ചസ്റ്റർ , ലീഡ്‌സ്, ഗ്ലാസ്‌കോ എന്നിവിടങ്ങളിൽ ബ്രാഞ്ചുകളുള്ള ക്ലിനിക്കാണിത്. തങ്ങൾക്ക് ഈ രംഗത്ത് 30 വർഷത്തെ പ്രവർത്തന പരിചയമുണ്ടെന്നാണിവർ അവകാശപ്പെടുന്നത്. റിപ്പോർട്ടർ സോഫി നേരത്തെയുള്ള തന്റെ ആവശ്യമുന്നയിച്ച് അന്വേഷണത്തിന്റെ ഭാഗമായി ഇവരുടെ ലീഡ്‌സിലെ ക്ലിനിക്കിനെ സമീപിച്ചിരുന്നു. ഇവിടുത്തെ പേഷ്യന്റ് കോഓഡിനേറ്റർ സോഫിക്ക് ത്രീ കപ്പ് സൈസിലുള്ള സർജറിയായിരുന്നു നിർദ്ദേശിച്ചിരുന്നത്. ഡി അല്ലെങ്കിൽ ഇ സൈസിലുള്ള സ്തനം ഇവർക്ക് ആവശ്യമില്ലെന്നായിരുന്നു കോഓഡിനേറ്ററുടെ വാദം.തന്റെ തുടയിലെ കൊഴുപ്പ് നീക്കണമെന്ന് സോഫി ആവശ്യപ്പെട്ടപ്പോൾ വേറൊരു സ്ഥലത്തെ കൊഴുപ്പ് കൂടി നീക്കാമെന്നായിരുന്നു കോ ഓഡിനേറ്റർ നിർദ്ദേശിച്ചത്. മൊത്തം ട്രീറ്റ്‌മെന്റിനുള്ള ചെലവായി 10,000 പൗണ്ട് അടയ്ക്കാനായിരുന്നു നിർദ്ദേശം. സർജറിക്ക് ശേഷമുള്ള മസാജിനും സർജറിക്കായുള്ള സെഡേഷനു വേണ്ടിയുള്ള ചാർജും ഇതിൽ ഉൾപ്പെട്ടിരുന്നു. ഇതിനുള്ള ഫണ്ട് കണ്ടെത്താൻ സഹായിക്കാമെന്നുള്ള വാഗ്ദാനവും കോ ഓഡിനേറ്റർ നൽകിയിരുന്നുവെന്ന് സോഫി വെളിപ്പെടുത്തുന്നു.

സോഫി സമീപിച്ച ഹാർലെ മെഡിക്കൽ ഗ്രൂപ്പ് മാത്രമാണ് അവളോട് സത്യസന്ധതയോടെയും ധാർമികതയോടെയും പെരുമാറിയിരിക്കുന്നത്. സോഫിയുടെ ശാരീരിക സ്ഥിതിയനുസരിച്ച് അവർക്ക് യാതൊരു വിധത്തിലുള്ള കോസ്‌മെറ്റിക് ട്രീറ്റ്‌മെന്റും ആവശ്യമില്ലെന്നായിരുന്നു ക്ലിനിക്കിലെ മാനേജരായ ജെമ്മ കെൻ റൈറ്റ് നിർദ്ദേശിച്ചിരുന്നത്. സ്‌കിൻ പ്രൊഡക്ടുകൾ വിൽക്കുകയും കൂടി ചെയ്യുന്ന ഈ ക്ലിനിക്കിന് അവരുടേതായ ബ്യൂട്ടി റേഞ്ചുണ്ട്. 30 വയസിന് ശേഷമോ കുട്ടികൾ പിറന്നതിന് ശേഷമോ മാത്രമേ സോഫിക്ക് സ്തന ചികിത്സ ആവശ്യമുള്ളുവെന്നാണ് ജെമ്മ ഉപദേശിച്ചിരുന്നത്.തങ്ങളുടെ പേഷ്യന്റുകൾക്ക് സുതാര്യമായ സേവനവും സത്യസന്ധതയും നൽകണമെന്നത് തങ്ങളുടെ അടിസ്ഥാനതത്വമാണെന്നാണ് ഹാർലെ മെഡിക്കൽ ഗ്രൂപ്പിന്റെ മെഡിക്കൽ ഡയറക്ടറായ സൈൻ സ്മിത്ത് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP