Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വധശിക്ഷ പതിവെങ്കിലും കുരിശിൽ തറച്ച് കൊല്ലുക അപൂർവം; മോഷണവും കൊലപാതകശ്രമവും ബലാത്സംഗവും നടത്തിയ വിദേശ പൗരനെ മക്കയിൽ കുരിശിൽ തറച്ച് കൊന്ന് സൗദി അറേബ്യ

വധശിക്ഷ പതിവെങ്കിലും കുരിശിൽ തറച്ച് കൊല്ലുക അപൂർവം; മോഷണവും കൊലപാതകശ്രമവും ബലാത്സംഗവും നടത്തിയ വിദേശ പൗരനെ മക്കയിൽ കുരിശിൽ തറച്ച് കൊന്ന് സൗദി അറേബ്യ

മറുനാടൻ ഡെസ്‌ക്‌

ജിദ്ദ: ചെറിയ കുറ്റങ്ങൾക്ക് പോലും സൗദി അറേബ്യയിൽ കടുത്ത ശിക്ഷ നൽകി വരുന്നത് നിത്യസംഭവമാണ്. കടുത്ത കുറ്റങ്ങൾക്ക് വധശിക്ഷയും ഇവിടെ പതിവാണ്. എന്നാൽ ഇവിടെ കുരിശിൽ തറച്ച് കുറ്റവാളികളെ കൊല്ലുകയെന്നത് അപൂർവ സംഭവമാണ്. ഇപ്പോഴിതാ മോഷണവും കൊലപാതകശ്രമവും ബലാത്സംഗവും നടത്തിയ മ്യാന്മാർ പൗരനെ മക്കയിൽ കുരിശിൽ തറച്ച് കൊന്നിരിക്കുകയാണ് സൗദി ഭരണകൂടം.

ഒരു സ്ത്രീയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്യുകയും കൊലപാതകം ചെയ്യുകയെന്ന ലക്ഷ്യത്തോടെ കത്തിയെടുത്ത് കുത്തുകയും വെടിയുതിർക്കുകയും മോഷണം നടത്തുകയും ചെയ്ത കുറ്റങ്ങൾക്കാണ് ഏലിയാസ് ജമാലെദ്ദീനെ ഈ ക്രൂരശിക്ഷയ്ക്ക് വിധേയനാക്കിയിരിക്കുന്നത്. ഇയാളുടെ തലവെട്ടി ശരീരം കുരിശിലേറ്റുകയായിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്.

തോക്കുകളും വെടിക്കോപ്പുകളും മോഷ്ടിച്ചുവെന്ന കുറ്റവും ഇയാൾക്ക് മേൽ കോടതികൾ ചുമത്തിയിരുന്നു.തുടർന്ന് ഏലിയാസിന്റെ വധശിക്ഷയ്ക്ക് സൗദിയിലെ സൽമാൻ രാജാവിന്റെ അംഗീകാരവും ലഭിച്ചിരുന്നു. വധശിക്ഷ നടത്തുന്നതിൽ ലോകത്തിൽ മുന്നിലുള്ള രാജ്യമാണ് സൗദി അറേബ്യ. എന്നാൽ കുരിശിലേറ്റിയുള്ള വധശിക്ഷ ഇവിടെ വളരെ അപൂർവമായി മാത്രമേ നടത്താറുള്ളൂ.

ഈ വർഷം ആദ്യത്തെ നാല് മാസങ്ങളിൽ സൗദി 48 പേർക്കാണ് വധശിക്ഷ നടപ്പിലാക്കിയിരിക്കുന്നത്. മയക്കുമരുന്ന് കടത്ത്, തീവ്രവാദം, കൊലപാതകം, ബലാത്സംഗം, കവർച്ച, തുടങ്ങിയ ഗുരുതര കുറ്റങ്ങൾ ചുമത്തിയവർക്ക് വധശിക്ഷയാണ് സൗദിയിൽ നൽകി വരുന്നത്.

സൗദി മനുഷ്യാവകാശങ്ങൾ നിഷേധിക്കുന്നതിന്റെ പേരിൽ കാനഡയും സൗദിയും തമ്മിലുള്ള നയതന്ത്രങ്ങൾ വഷളായിക്കൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തിലാണ് കുരിശിലേറ്റിക്കൊന്ന വാർത്ത പുറത്ത് വന്നിരിക്കുന്നത്. സൗദി ജയിലുകളിൽ കഴിയുന്ന വനിതാ ആക്ടിവിസ്റ്റുകളെയും ബ്ലോഗർമാരെയും വിട്ടയക്കണമെന്ന് കാനഡ ആവശ്യപ്പെട്ടതിനെ തുടർന്ന് സൗദി കാനഡയിൽ നിന്നുള്ള നിക്ഷേപങ്ങൾക്ക് വിലക്കേർപ്പെടുത്തുകയും കാനഡയുടെ അംബാസിഡറെ പുറത്താക്കുകയും ഒട്ടാവയിൽ നിന്നും തങ്ങളുടെ അംബാസിഡറെ പിൻവലിക്കുകയും ചെയ്തിരുന്നു. കാനഡയിലെ ആശുപത്രികളിലുള്ള തങ്ങളുടെ പൗരന്മാരോട് എത്രയും പെട്ടെന്ന് സ്വദേശത്തേക്ക് മടങ്ങാനും സൗദി ഉത്തരവിട്ടിരുന്നു.

2015ൽ സൗദിയിലെ കിരീടാവകാശിയായി മുഹമ്മദ് ബിൻ സൽമാൻ അധികാരമേറ്റശേഷം സൗദിയിൽ വിപ്ലവകരമായ മാറ്റങ്ങളുണ്ടാകുന്നുണ്ട്. തീവ്രവാദ നിലപാടുകളിൽ നിന്നും സൗദിയെ മാറ്റി മിതവാദ ഇസ്ലാമിലേക്കെത്തിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്യുകയും പാശ്ചാത്യ രാജ്യങ്ങളുമായി നല്ല ബന്ധം കെട്ടിപ്പടുക്കുകയും ചെയ്തിരുന്നു. തന്റെ പരിഷ്‌കാരങ്ങളുടെ ഭാഗമായി രാജകുമാരൻ വർഷങ്ങളായി സൗദിയിൽ സ്ത്രീകൾക്കുള്ള ഡ്രൈവിങ് വിലക്ക് എടുത്ത് മാറ്റിയിരുന്നു. സൗദിയെ നിക്ഷേപ സൗഹൃദ രാജ്യമാക്കുന്നതിനുള്ള നീക്കങ്ങളും എംബിഎസ് ആരംഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP