Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എപ്പോഴും തിളച്ച് മറിഞ്ഞ്‌കൊണ്ടിരിക്കും; അകപ്പെട്ട് പോയാൽ വെന്ത് വെണ്ണീറാകും; ആമസോൺ കാടുകളിലൂടെ ഒഴുകുന്ന ഒരു വിചിത്രനദിയുടെ കഥ

എപ്പോഴും തിളച്ച് മറിഞ്ഞ്‌കൊണ്ടിരിക്കും; അകപ്പെട്ട് പോയാൽ വെന്ത് വെണ്ണീറാകും; ആമസോൺ കാടുകളിലൂടെ ഒഴുകുന്ന ഒരു വിചിത്രനദിയുടെ കഥ

'മനസിനും ശരീരത്തിനും പ്രകൃതിയുടെ തനത് കുളിർമ പകരുന്ന അതുല്യ പ്രവാഹങ്ങൾ...' എന്നാണ് കാടുകളിലൂടെ ഒഴുകുന്ന നദികളെ പൊതുവെ വിശേഷിപ്പിക്കാറുള്ളത്. എന്നാൽ ആമസോൺ കാടുകളിലെ മായന്റുയാകുവിലൂടെ ഒഴുകുന്ന നദിയെക്കുറിച്ച് ഒരിക്കലും ഇങ്ങനെ പറയാനാകില്ല. കാരണം തിളച്ച് മറിഞ്ഞ് കൊണ്ടിരിക്കുന്ന ഒരു നദിയാണിത്. ഇതിൽ അകപ്പെട്ട് പോയാൽ വെന്ത് വെണ്ണീറാകുകയും ചെയ്യും. ആമസോൺ കാടുകളിലൂടെ ഒഴുകുന്ന ഈ നദിയുടെ കഥ ഇത്തരത്തിൽ വളരെ വിചിത്രമാണ്.

ആമസോൺ കാടുകളുടെ ഹൃദയത്തിലൂടെ നാല് മൈൽ നീളത്തിൽ ഒഴുകുന്ന നദിയാണിത്. പെറുവിൽ വളരെക്കാലമായി ഇതിഹാസസമാനമായാണ് ഈ നദിയെക്കുറിച്ചുള്ള കഥകൾ പ്രചാരത്തിലുണ്ട്. എന്നാൽ ഇത്തരത്തിലുള്ള നദിയെക്കുറിച്ച് കേട്ടപ്പോൾ ഇതൊരിക്കലും സാധ്യമല്ലെന്നായിരുന്നു ജിയോസയന്റിസ്റ്റായ ആൻഡ്രൂസ് റുസോസ് കരുതിയിരുന്നത്. എന്നാൽ ഇപ്പോൾ ഇത് ശരിയാണെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടിരിക്കുകയാണ്. ജിയോതെർമൽ താപം കാരണമാണ് ഈ നദി ഇത്തരത്തിൽ തിളച്ച് മറിയുന്നതെന്നാണ് അദ്ദേഹംകരുതുന്നത്. ആമസോൺ ബേസിൻ സക്രിയമായ അഗ്നിപർവതങ്ങളിൽ നിന്ന് വളരെ അകലെയായതിനാൽ അഗ്നിപർവതത്തിന്റെ സാമീപ്യം കാരണം നദി ചൂടാകാനുള്ള സാധ്യത അദ്ദേഹം തള്ളിക്കളയുന്നു.

2011ലായിരുന്നു റുസോ ഈ നദിയെ സ്വന്തം കണ്ണുകൾ കൊണ്ട് കണ്ടറിഞ്ഞത്. മായന്റുയാകുനദിയെക്കുറിച്ച് അദ്ദേഹം ആദ്യമായി കേട്ടത് തന്റെ മുത്തച്ഛനിൽ നിന്നായിരുന്നു. സ്പാനിഷ് ആക്രമണകാരികൾ അവസാന ഇൻക ചക്രവർത്തിയെ കൊന്ന് ആമസോൺ മഴക്കാടുകളിലേക്ക് കടന്ന് കയറിയതിനെ തുടർന്നായിരുന്നു ഈ നദിയെ ആദ്യം കണ്ടെത്തിയതെന്ന കഥയാണ് മുത്തച്ഛൻ റുസോയോട് വെളിപ്പെടുത്തിയിരുന്നത്. തുടർന്ന് 12 വർഷങ്ങൾക്ക് ശേഷം ഈ നദിയെ സന്ദർശിച്ച അനുഭവം റുസോ തന്റെ അമ്മായിയിൽ നിന്ന് കേട്ടറിയുകയായിരുന്നു.

സതേൺ മെത്തോഡിസ്റ്റ് യൂണിവേഴ്‌സിറ്റിയിലെ ജിയോഫിസിക്‌സ് വിദ്യാർത്ഥിയായ റുസോ പിന്നീട് ഈ നദി സ്വയം കണ്ടെത്താൻ അന്വേഷിച്ചിറങ്ങുകയായിരുന്നു. ഇത്തരത്തിലുള്ള ഒരു നദി നിലനിൽക്കുന്നുണ്ടോയെന്ന ചോദ്യം സ്വയം ആവർത്തിച്ച്‌ചോദിച്ച് കൊണ്ടായിരുന്നു അദ്ദേഹം ഇതിന് ഇറങ്ങിപ്പുറപ്പെട്ടിരിന്നത്. ഇതിനെക്കുറിച്ച് യൂണിവേഴ്‌സിറ്റികളിലെ സഹപ്രവർത്തകരോടും സർക്കാർ, ഓയിൽ, ഗ്യാസ്, മൈനിങ് കമ്പനികൾ എന്നിവിടങ്ങളിലും അദ്ദേഹം തിരക്കിയിരുന്നെങ്കിലും ആരും ഇതിനെക്കുറിച്ച് വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ല.

തുടർന്ന് തന്റെ അമ്മായിയാൽ വഴികാട്ടപ്പെട്ട് ആമസോൺ വനത്തിലെത്തിയ റുസോ ഈ നദിയെ നേരിട്ട് കാണുകയായിരുന്നു. ഈ നദിക്ക് 25 മീറ്റർ വീതിയും 20 അടി ആഴവുമുണ്ട്. ചായ ഉണ്ടാക്കാൻ മാത്രം ചൂടുള്ള ജലമാണ് ഈ നദിയിലുള്ളത്. താൻ നദിയിൽ കൈ മുക്കിയപ്പോൾ മൂന്ന് ഡിഗ്രിയോളമുള്ള പൊള്ളലേറ്റുവെന്നാണ് റുസോ പറയുന്നത്. ഇതിലേക്ക് വീണാൽ മരിച്ച് പോകുമെന്നു അദ്ദേഹം വെളിപ്പെടുത്തുന്നു. ഈ നദിയുടെ ചില ഭാഗങ്ങളിൽ വീഴുന്ന ജീവികൾ പൊള്ളലേറ്റ് ചാവുന്നത് നിത്യസംഭവമാണ്. നദി കണ്ടെത്തിയതിനെ തുടർന്ന് അദ്ദേഹം ദി ബോയിലിങ് റിവർ; അഡ്വൻചർ ആൻഡ് ഡിസ്‌കവറി ഇൻ ദി ആമസോൺ എന്ന പുസ്തകവും രചിച്ചിട്ടുണ്ട്. ഇപ്പോൾ ഈ നദിയെ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങളും റുസോ ആരംഭിച്ചിട്ടുണ്ട്.സമീപത്ത് വനനശീകരണ പ്രവർത്തനങ്ങൾ വ്യാപിച്ചത് നദിക്ക് ഭീഷണിയായിത്തീരുന്നുണ്ട്. ഈ നദി ഒരു പ്രകൃതിപരമായ അത്ഭുതമാണെന്ന് തന്റെ പിഎച്ച്ഡി യ്ക്കിടയിൽ തനിക്ക് മനസിലായെന്നാണ് റുസോ പറയുന്നത്.


Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP