Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

റഷ്യയെ ഞെട്ടിച്ച് സെൻ പീറ്റേഴ്‌സ്ബർഗിൽ ഇരട്ട സ്‌ഫോടനങ്ങൾ; മെട്രോ റെയിൽ സ്‌റ്റേഷനിലുണ്ടായ സ്‌ഫോടനങ്ങളിൽ 10 മരണം; ദുരന്തം നടന്നത് പ്രസിഡന്റ് പുടിൻ നഗരത്തിൽ ഉണ്ടായിരുന്ന സമയത്ത്; നിരവധി സ്റ്റേഷനുകൾ അടച്ചിട്ടു

റഷ്യയെ ഞെട്ടിച്ച് സെൻ പീറ്റേഴ്‌സ്ബർഗിൽ ഇരട്ട സ്‌ഫോടനങ്ങൾ; മെട്രോ റെയിൽ സ്‌റ്റേഷനിലുണ്ടായ സ്‌ഫോടനങ്ങളിൽ 10 മരണം; ദുരന്തം നടന്നത് പ്രസിഡന്റ് പുടിൻ നഗരത്തിൽ ഉണ്ടായിരുന്ന സമയത്ത്; നിരവധി സ്റ്റേഷനുകൾ അടച്ചിട്ടു

മോസ്‌കോ: റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിലെ മെട്രോ റെയിൽവേ സ്റ്റേഷനിൽ ഇരട്ട സ്ഫോടനം. 10 പേർ കൊല്ലപ്പെട്ടെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. നിരവധിപ്പേർക്കു പരുക്കേറ്റു.

മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. ലോകത്തിലെ വിവിധ രാജ്യങ്ങളിൽനിന്നു നിരവധി വിനോദ സഞ്ചാരികളെത്തുന്ന സ്ഥലമാണ് സെന്റ് പീറ്റേഴ്സ്ബർഗ്. 2018 ഫിഫ ലോകകപ്പിന്റെ ഒരുക്കങ്ങളും ഇവിടെ നടന്നുവരികയാണ്.

സെന്നായ പ്ലോഷഡ് സ്റ്റേഷനിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തെ തുടർന്ന് ഏഴ് മെട്രോ സ്റ്റേഷനുകൾ അടച്ചു.

റഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് സെന്റ്പീറ്റേഴ്സ്ബർഗ്. സ്ഫോടനത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. സ്ഫോടനം നടക്കുമ്പോൾ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ നഗരത്തിൽ ഉണ്ടായിരുന്നു.

പ്രദേശത്തുനിന്ന് ആളുകളെ കൂട്ടത്തോടെ ഒഴിപ്പിക്കാൻ തുടങ്ങി. ഭീകരാക്രമണമാണോ എന്നതിന് സൂചനകളില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP