Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്റ്റുഡന്റ് വിസയിൽ ലണ്ടനിൽ എത്തി മടങ്ങേണ്ടി വന്ന പാക്കിസ്ഥാനി ഇറാൻ വഴി യൂറോപ്യൻ അതിർത്തിയിൽ അവസരം കാത്ത് കിടക്കുന്നു; 11 തവണ അറസ്റ്റ് ചെയ്യപ്പെട്ട ഹതഭാഗ്യന്റെ കഥ

സ്റ്റുഡന്റ് വിസയിൽ ലണ്ടനിൽ എത്തി മടങ്ങേണ്ടി വന്ന പാക്കിസ്ഥാനി ഇറാൻ വഴി യൂറോപ്യൻ അതിർത്തിയിൽ അവസരം കാത്ത് കിടക്കുന്നു; 11 തവണ അറസ്റ്റ് ചെയ്യപ്പെട്ട ഹതഭാഗ്യന്റെ കഥ

സ്റ്റുഡന്റ് വിസയിൽ ലണ്ടനിലെത്തി വിദ്യാഭ്യാസം നേടിയ പാക്കിസ്ഥാൻ കാരനായ ഷാഹിദ് റസാൻ എന്ന 33 കാരന് വിസ കാലാവധി കഴിഞ്ഞു ബ്രിട്ടനിൽ നിന്ന് തിരിച്ച് പോരേണ്ടി വന്നിട്ടും ബ്രിട്ടനിലെ മധുരമുള്ള ജീവിതത്തിന്റെ ഓർമകൾ മറക്കാൻ ആവാത്തതിനാൽ ഇയാൾ വീണ്ടും വീണ്ടും ഇവിടേക്കു കടക്കാനുള്ള നിയമവിരുദ്ധമായ വഴികൾ തേടുകയാണ്. യൂറോപ്പിലേക്ക് വീണ്ടും എത്തിച്ചേരാനായി ഇയാൾ ഇറാൻ വഴിയെത്തി യൂറോപ്യൻ അതിർത്തിയിൽ അവസരം കാത്ത് കിടക്കുകയാണെന്നാണ് റിപ്പോർട്ട്. നിയമവിരുദ്ധമായി ഇവിടേക്കു കടക്കാനുള്ള ശ്രമത്തിനിടെ ഈ ഹതഭാഗ്യൻ 11 തവണ അറസ്റ്റു ചെയ്യപ്പെടുകയുമുണ്ടായി. വെറും ഒരു മാസത്തിനിടെയാണ് ഗ്രീസിൽ നിന്നും മാസിഡോണിയിലേക്കു കടന്നു കയറാനുള്ള ശ്രമത്തിനിടെ ഷാഹിദ് അറസ്റ്റിൽ ആയിരിക്കുന്നത്. രണ്ടുമാസങ്ങൾക്കു മുമ്പു പാക്കിസ്ഥാനിൽ നിന്നും യാത്ര പറഞ്ഞിറങ്ങിയ ഷാഹിദ് തന്റെ ഭാര്യയെയും ഒരു വയസുള്ള കുഞ്ഞിനെയും അതിനു ശേഷം കണ്ടിട്ടില്ല. ഇവർ പാക്കിസ്ഥാനിൽ താലിബാൻ ഭീഷണിയിലാണു കഴിയുന്നത്.

ലണ്ടനിലെ ഗ്രീൻവിച്ച് യൂണിവേഴ്സിറ്റിയിൽ നിന്നും എക്കണോമിക്സിൽ മാസ്റ്റേർസ് ഡിഗ്രിയുള്ള യുവാണിത്. തുടർന്ന് പാക്കിസ്ഥാനിൽ ടീച്ചറായി ജോലി ചെയ്യുകയുമുണ്ടായി. കടുത്ത സാഹചര്യങ്ങളെ അതിജീവിച്ചാണ് ഗ്രീസിൽ നിന്നും മാസിഡോണിയയിലേക്ക് ഷാഹിദ് 11 പ്രാവശ്യവും കടന്ന് കയറാൻ ശ്രമിച്ചിരുന്നത്. അതിനിടെ മർദ്ദനങ്ങളും പരുക്കുകളും പ്രതികൂലമായ കാലാവസ്ഥയെയും ഇയാൾക്കു നേരിടേണ്ടി വന്നിട്ടുണ്ട്. തനിക്കിപ്പോൾ കുടുംബത്തെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടെന്നും ഇവിടുത്തെ അവസ്ഥ വളരെ ദുഷ്‌കരമാണെന്നും പാക്കിസ്ഥാനിലേക്ക് തിരികെ പോവണമെന്നുണ്ടെന്നും എന്നാൽ പണമില്ലാത്തതിനാൽ ഇവിടെ കുടുങ്ങിപ്പോയിരിക്കുകയാണെന്നും ഷാഹിദ് വെളിപ്പെടുത്തുന്നു. വടക്കൻ പാക്കിസ്ഥാനിലെ പെഷവാറിൽ താലിബാൻ ഭീഷണിയുള്ള മേഖലയിലാണ് ഷാഹിദിന്റെ സ്വദേശം. 2014ൽ താലിബാൻ ഇവിടെയായിരുന്നു സ്‌കൂൾ വിദ്യാർത്ഥികളെ കൂട്ടക്കൊല ചെയ്തിരുന്നത്.ഇവിടുത്തെ പ്രതികൂലവും സംഘർഷഭരിതവുമായ കാലാവസ്ഥയും ബ്രിട്ടനിലെ പഠനകാലത്തെ മധുരതരമായ ജീവിതത്തിന്റെ ഓർമകളും തമ്മിൽ താരതമ്യപ്പെടുത്തിയപ്പോഴാണ് വീണ്ടും ബ്രിട്ടനിലേക്കു പോകാൻ ആഗ്രഹമുണർന്നതെന്നും അതിനാലാണ് ഈ സാഹസികമായ യാത്രയ്ക്ക് വീണ്ടും പ്രചോദനമായതെന്നും ഷാഹിദ് പറയുന്നു.2012 മുതൽ 2014 വരെയായിരുന്നു ഇയാൾ ലണ്ടനിൽ പഠിച്ചിരുന്നത്.

തന്റെ കുടുംബത്തിന് വേണ്ടി ഒരു നല്ല കാര്യം ചെയ്യാൻ ശ്രമിക്കുകയാണ് താൻ ഇത്തരം കടന്ന് കയറ്റത്തിലൂടെ നിർവഹിക്കുന്നതെന്നാണ് ഇഡോമെനി ക്യാംപിന് സമീപത്തുള്ള പെട്രോൾ സ്റ്റേഷന്റെ പടിക്കെട്ടുകളിലിരുന്ന് ഷാഹിദ് പറയുന്നത്. ഇവിടെ നിന്നാ്ണ് അഭയാർത്ഥികൾ കൂടുതലായി യൂറോപ്പിലേക്ക് നിയമവിരുദ്ധമായി കടക്കാൻ ശ്രമിക്കുന്നത്. തനിക്ക് ഇംഗ്ലണ്ടിലെത്തണമെന്നും തുടർന്ന് കുടുംബത്തെയും അവിടേക്ക് കൊണ്ടു പോയി അവർക്കു സുരക്ഷിതമായ ഒരു ജീവിതം നൽകണമെന്നതുമാണ് തന്റെ ലക്ഷ്യമെന്നാണ് ഷാഹിദ് വ്യക്തമാക്കുന്നത്. അതിനു സാധിച്ചില്ലെങ്കിൽ ഇംഗ്ലണ്ടിൽ ഒരു ജോലി നേടി കുടുംബത്തിന് പ ണമയക്കണമെന്നും അയാൾ പറയുന്നു. ഒരു പ്രാവശ്യം കുടി ഇംഗ്ലണ്ടിലെത്താനുള്ള ശ്രമം നടത്തുമെന്നും ഈ യുവാവ് വ്യക്തമാക്കുന്നു.പെഷവാറിലെ സ്ഥിതി വളരെ ദയനീയമാണെന്നും തന്റെ കുടുംബത്തിന് താലിബാനിൽ നിന്ന് ഭീഷണിയും മർദനവും നേരിടേണ്ടി വരുന്നുണ്ടെന്നും തങ്ങളെ വെറുതെ വിടാൻ വേണ്ടി താലിബാന് പണം നൽകേണ്ടുന്ന അവസ്ഥ വരെ നിലവിലുണ്ടെന്നും ഷാഹിദ് പറയുന്നു.

തന്റെ ഭാര്യയെയും കുഞ്ഞിനെയും തന്റെ പിതാവിനെയും സഹോദരനെയും ഏൽപിച്ചാണ് ഷാഹിദ് ഇവിടെയെത്തിയിരിക്കുന്നത്. വരുമ്പോൾ പോക്കറ്റിൽ 3500 പൗണ്ടുണ്ടായിരുന്നു. ഇറാനിലൂടെയും തുർക്കിയിലൂടെയും കരമാർഗം സഞ്ചരിക്കുകയായിരുന്നു. തുടർന്ന് കടലിലൂടെ ഗ്രീസിലെത്തുകയും ചെയ്തു. തന്റെ പക്കലുണ്ടായിരുന്ന പണം ആഴ്ചകൾക്ക് മുമ്പ് തീർന്നുവെന്നും യുഎന്നിന്റെ ഭക്ഷണത്തെ ആശ്രയിച്ചാണ് ജീവിക്കുന്നതിപ്പോൾ. താൻ ഇപ്പോൾ ആകെ തകർന്ന അവസ്ഥയിലാണെന്നും ഷാഹിദ് വെളിപ്പെടുത്തുന്നു. ഇത്തരത്തിൽ യൂറോപ്പിലേക്ക് കടക്കുകയെന്ന സ്വപ്നവുമായി നിരവധി അഭയാർത്ഥികളാണ് ഇവിടെ തമ്പടിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP