Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അതിസുന്ദരിയായ ഈ പോളിഷ് പെൺകുട്ടിക്ക് പോലും ബ്രിട്ടീഷുകാരുടെ വംശീയ അധിക്ഷേപത്തിൽ പിടിച്ച് നിൽക്കാനായില്ല; അപ്പോൾ പാവം ഇന്ത്യക്കാരുടെ അവസ്ഥയോ..? സ്‌കൂളിലെ അധിക്ഷേപം മടുത്ത് തൂങ്ങി മരിച്ച ബ്രിട്ടനിലെ 16കാരി ചർച്ചയാകുമ്പോൾ

അതിസുന്ദരിയായ ഈ പോളിഷ് പെൺകുട്ടിക്ക് പോലും ബ്രിട്ടീഷുകാരുടെ വംശീയ അധിക്ഷേപത്തിൽ പിടിച്ച് നിൽക്കാനായില്ല; അപ്പോൾ പാവം ഇന്ത്യക്കാരുടെ അവസ്ഥയോ..? സ്‌കൂളിലെ അധിക്ഷേപം മടുത്ത് തൂങ്ങി മരിച്ച ബ്രിട്ടനിലെ 16കാരി ചർച്ചയാകുമ്പോൾ

ബ്രിട്ടനിലെ സ്‌കൂളിൽ പഠിച്ചിരുന്ന പോളിഷ് വിദ്യാർത്ഥിനിയായ 16കാരി ഡാഗ് മാര സൈബിസ് കഴിഞ്ഞ മെയ്‌ മാസത്തിൽ തൂങ്ങിമരിച്ചതുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണ ഇന്നലെ കൊറോണറുടെ മുമ്പിൽ ആരംഭിച്ചു. സ്‌കൂളിൽ വച്ചുണ്ടായ കടുത്ത വംശീയ അധിക്ഷേപത്തിൽ മനം മടുത്താണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് ബോധിപ്പിക്കപ്പെട്ടിട്ടുണ്ട്. അതിസുന്ദരിയായ ഈ പോളിഷ് പെൺകുട്ടിക്ക് പോലും വംശീയ അധിക്ഷേപത്തിന് മുമ്പിൽ പിടിച്ച് നിൽക്കാനായില്ലെങ്കിൽ പാവം നമ്മുടെ അവസ്ഥയെന്തായിരിക്കുമെന്ന ചോദ്യത്തിന് ഈ അവസരത്തിൽ പ്രസക്തിയുണ്ട്. ഏതായാലും സ്‌കൂളിലെ അധിക്ഷേപം മടുത്ത് ജീവനൊടുക്കിയ ഈ പെൺകുട്ടിയുടെ ദുരവസ്ഥ വീണ്ടും സജീവ ചർച്ചയാവുകയാണ്.

വംശീയമായ പരിഹാസം സഹിക്കാനാവാതെ ഡാഗ് മാറ സ്‌കൂളിലെ ടോയ്ലറ്റിൽ തന്നെയായിരുന്നു തൂങ്ങി മരിച്ചിരുന്നത്. സഹപാഠികളുടെ അധിക്ഷേപമാണ് പെൺകുട്ടി ആത്മഹത്യ ചെയ്യാനുള്ള പ്രധാന കാരണമെന്ന് പ്രീ-ഇൻക്വസ്റ്റ് ഹിയറിംഗിൽ വച്ച് പൊലീസ് കൊറോണറോട് ബോധിപ്പിച്ചിരുന്നു. സംഭവത്തെ തുടർന്ന് പൊലീസിനെയും പാരാമെഡിക്സിനെയും കുട്ടി പഠിച്ചിരുന്ന പൂൾ അക്കാദമിയിലേക്ക് ഉടൻ വിളിച്ച് വരുത്തിയിരുന്നെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല. കോൺവാളിലെ റെഡ്റുത്തിലാണ് ഡാഗ് മാര ജീവിച്ചിരുന്നത്. താൻ വംശീയപരമായ അധിക്ഷേപത്തിന് സ്‌കൂളിൽ വച്ച് ഇരയാകുന്നുവെന്ന പരാതി മരിക്കുന്നതിന് മുമ്പ് പെൺകുട്ടി ആസ്‌ക് ഡോട്ട് എഫ്എം എന്ന വെബ്സൈറ്റിൽ നൽകിയിരുന്നു.

സ്‌കൂളിൽ എന്ത് പ്രശ്നമാണ് നേരിടുന്നതെന്ന വെബ്സൈറ്റിലെ ചോദ്യത്തിന് ഉത്തരമേകവെയാണ് ഡാഗ് മാര ഈ പ്രശ്നം വെളിപ്പെടുത്തിയിരുന്നത്.കൂട്ടുകാർ വംശീയപരമായി തന്നെ അധിക്ഷേപിക്കുന്നതിൽ താനേറെ ദുഃഖിതയാണെന്നായിരുന്നു പെൺകുട്ടി ഇവിടെ പരാതിപ്പെട്ടിരുന്നത്. ഡാഗ് മാരയെ ഇത്തരത്തിൽ നിരവധി സഹപാഠികൾ വംശീയ പരമായി അധിക്ഷേപിച്ചിരുന്നുവെന്ന സാക്ഷ്യപ്പെടുത്തലുമായി അവളുടെ മരണത്തിന് ശേഷം നിരവധി സുഹൃത്തുക്കൾ രംഗത്തെത്തുകയും ചെയ്തിരുന്നു. തന്റെ ചെറുമകളെ സഹപാഠികൾ കടുത്ത രീതിയിൽ ഒറ്റപ്പെടുത്തിയിരുന്നുവെന്ന വെളിപ്പെടുത്തലുമായി അമ്മൂമ്മയായ സോഫിയ ഡോബെക്ക് രംഗത്തെത്തിയിട്ടുണ്ട്.

ഡാഗ് മാരയ്ക്ക് 16 വയസ് തികഞ്ഞപ്പോൾ ആരും അവളെ അഭിനന്ദിച്ചിരുന്നില്ലെന്നും വെസ്റ്റ് പോളണ്ടിലെ റാഡ്ഗോസ്‌ക്സ് എന്ന ഗ്രാമത്തിലിരുന്ന് അമ്മൂമ്മ വിതുമ്പുന്നു. അവൾ ഏവരെയും സ്നേഹിച്ചിരുന്നവളും സഹായിച്ചിരുന്നവളും സുന്ദരിയുമായിരുന്നിട്ട് കൂടി ഡാഗ് മാരയ്ക്ക് എന്തുകൊണ്ടാണീ ഗതി വന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും അമ്മൂമ്മ വേദനയോടെ പറയുന്നു. തന്റെ ചെറുമകൾക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് ചിലർ ഇപ്പോൾ പറയുന്നുണ്ടെങ്കിലും അത് ശരിയല്ലെന്നാണ് അമ്മൂമ്മ പ്രതികരിച്ചിരിക്കുന്നത്. കുട്ടികൾ പരിഹസിച്ചതുകൊണ്ടാണോ പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് ഇനിയും വ്യക്തമായിട്ടില്ലെന്നാണ് കോൺവാളിലെ സീനിയർ കൊറോണറായ എമ്മ കാർലിയോൺ പറയുന്നത്. എന്നാൽ ഇക്കാരണത്താൽ തന്നെയാണ് പെൺകുട്ടി ആത്മഹത്യ ചെയ്തിരിക്കുന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് കാംബോൺ സിഐഡിയിലെ ഡിറ്റെക്ടീവ് കോൺസ്റ്റബിളായ ക്രെയ്ഗ് ഡാഡോ ഉറപ്പിച്ച് പറയുന്നത്. സമ്മറിന് മുമ്പ് ഒരു ഫുൾ ഇൻക്വസ്റ്റ് ഹിയറിങ് ഷെഡ്യൂൾ ചെയ്തിരിക്കുയാണിപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP