Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ടോംഗയ്ക്കു സമീപം നടുക്കടലിൽ രണ്ടു കിലോമീറ്റർ ചുറ്റളവിൽ ദ്വീപ് രൂപപ്പെട്ടു; 100 മീറ്റർ വരെ ഉയരമുള്ള ദ്വീപ് മുങ്ങുമോ എന്നറിയാതെ ശാസ്ത്രം

ടോംഗയ്ക്കു സമീപം നടുക്കടലിൽ രണ്ടു കിലോമീറ്റർ ചുറ്റളവിൽ ദ്വീപ് രൂപപ്പെട്ടു; 100 മീറ്റർ വരെ ഉയരമുള്ള ദ്വീപ് മുങ്ങുമോ എന്നറിയാതെ ശാസ്ത്രം

ടോംഗ തീരത്തിനു സമീപം കടലിൽ രൂപപ്പെട്ട കൊച്ചു ദ്വീപ് ശാസ്ത്ര ലോകത്തെ പുതിയ കൗതുകമായി. കടലിനടിയിലെ അഗ്നിപർവ്വത സ്‌ഫോടനത്തെ തുടർന്ന് ജനുവരി മുതലാണ് ദ്വീപ് വെള്ളത്തിനു മുകളിലേക്ക് ഉയരാൻ തുടങ്ങിയത്. പിന്നീടത് വിശാലമായി വന്ന ദ്വീപ് കടൽ നിരപ്പിൽ നിന്നും 100 മീറ്റം ഉയരത്തിൽ പൊങ്ങുകയും രണ്ടു കിലോമീറ്ററോളം ചുറ്റളവിൽ വ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ടോംഗ തലസ്ഥാനത്തു നിന്നും 65 കിലോമീറ്റർ അകലെ രൂപപ്പെട്ട ഈ ദ്വീപിലേക്ക് യാത്ര ചെയ്ത രണ്ടു പേർ മനോഹരമായ ചിത്രങ്ങൾ പകർത്തി പുറത്തു വിട്ടിരിക്കുന്നു.

അഗ്നിപർവ്വത പാറകളാണ് ഈ ദ്വീപ്. ചിലഭാഗങ്ങളിൽ സ്ഫടിക ശകലങ്ങളുമുണ്ട്. ഇവിടെ എത്തിയ ഹോട്ടലുടമ ജി പി ഒർബസ്സാനോയും സുഹൃത്തും ദ്വീപിലെ ഏറ്റവും ഉയരമേറിയ കുന്നിൻ മുകളിലും കയറി. ഇതു അപകടരമായ യാത്രയായിരുന്നെന്നും പ്രതലം അമിതമായി ചൂടുണ്ടായിരുന്നെന്നും അദ്ദേഹം പറയുന്നു. ഏതാനും മാസങ്ങൾക്കകം ദ്വീപ് അപ്രത്യക്ഷമായേക്കുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ജനുവരി 19-ന് ഒരു സാറ്റലൈറ്റിൽ കണ്ണിലാണ് ഈ ദ്വീപ് ആദ്യം പതിഞ്ഞത്. ടോംഗ ദ്വീപു സമൂഹത്തിലെ രണ്ടു ദ്വീപുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന അഗ്നിപർവ്വത പൊട്ടിത്തെറിച്ചാണ് ദ്വീപുണ്ടായത്.

ചൂടേറിയ പ്രതലമുള്ള പുതിയ ദ്വീപിൽ മനോഹരമായ ഒരു തടാകവും രൂപപ്പെട്ടിട്ടുണ്ടെന്ന് ഒർബസ്സാനോ പറയുന്നു. ഈ ഹരിത വർണ തടാകത്തിൽ നിന്നും സൾഫർ മണം പരക്കുന്നതായും അദ്ദേഹം പറയുന്നു. ഭൗമാന്തര മാറ്റങ്ങൾ സജീവമായ ഈ പ്രദേശത്തെ അഗ്നി വലയം എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ അഗ്നിപർവ്വത സ്‌ഫോടനം പുതിയ ദ്വീപുണ്ടാക്കിയതിനു പുറമെ പച്ചപ്പുള്ള അയൽ ദ്വീപുകളിലേക്ക് ചുവന്ന തിരമാലയാക്രമണവും ഉണ്ടായി. കടലിനടിയിലെ അഗ്നിപർവ്വത സ്‌ഫോടനം ജലോപരിതലത്തിലുണ്ടാക്കുന്നതാണ് ചുവന്ന തിരമാലകൾ. 2013-ൽ ജപ്പാൻ തീരത്തും ഇതുപോലെ അഗ്നിപർവ്വത സ്‌ഫോടനത്തെ തുടർന്ന് ചെറു ദ്വീപ് രൂപപ്പെട്ടിരുന്നു. ഇതേ വർഷം തന്നെ നമ്മുടെ തൊട്ടയൽരാജ്യമായ പാക്കിസ്ഥാൻ തീരത്തും ഒരു പുതിയ ദ്വീപ് രൂപപ്പെട്ടിരുന്നു. ശക്തമായ ഭൂകമ്പത്തെ തുടർന്നായിരുന്നു ഇത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP