Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

23 രാജ്യങ്ങളിൽ നിന്നുള്ള കച്ചവടക്കാരുള്ള ബ്രിട്ടനിലെ ഏക തെരുവ്; ബ്രിട്ടനിലെ നാർബറോ റോഡ് ദേശീയ ശ്രദ്ധ നേടിയത് ഇങ്ങനെ

23 രാജ്യങ്ങളിൽ നിന്നുള്ള കച്ചവടക്കാരുള്ള ബ്രിട്ടനിലെ ഏക തെരുവ്; ബ്രിട്ടനിലെ നാർബറോ റോഡ് ദേശീയ ശ്രദ്ധ നേടിയത് ഇങ്ങനെ

ബ്രിട്ടനിലെ അന്താരാഷ്ട്ര തെരുവെന്ന വിശേഷണത്തിന് ഏറ്റവും യോജിക്കുക നാർബറോ റോഡിനായിരിക്കും. കാരണം ലോകത്തിന്റെ ഒരു പരിച്ഛേദമാണീ തെരുവ്. 23 രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇവിടെ വിവിധ ഷോപ്പുകളിലായി വിവിധ വ്യാപാരങ്ങളും ബിസിനസുകളും വർഷങ്ങളായി നടത്തി വരുന്നത്. ഇക്കാരണത്താൽ നാർബറോ റോഡ് ഇപ്പോൾ ദേശീയതലത്തിലുപരി അന്താരാഷ്ട്ര ശ്രദ്ധയും നേടുന്നുണ്ട്.നാല് ഭൂഖണ്ഡങ്ങളിൽ നിന്നുള്ള രാജ്യക്കാരാണിവിടെ വ്യാപാരികളായി വർത്തിക്കുന്നത്. ബ്രിട്ടൻ, സിംബാവെ, ടാൻസാനിയ, തുർക്കി, സാംബിയ, തായ്‌ലാന്റ്, ഉഗാണ്ട, സോമാലിയ, പോളണ്ട്,അഫ്ഗാനിസ്ഥാൻ ജമൈക്ക, ശ്രീലങ്ക, ലിത്വാനിയ,ഇറാൻ, ഇന്ത്യ, കെനിയ, കുർദിസ്ഥാൻ, മലാവി, കാനഡ, ചൈന, കാമറൂൺ, പാക്കിസ്ഥാൻ, ഇറാഖ് എന്നീ രാജ്യക്കാരാണിവിടെ കച്ചവടം നടത്തുന്നത്.

ഈസ്റ്റേൺ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരുടെ ഷോപ്പുകൾ, ഫിഷ് ആൻഡ് ചിപ് ഷോപ്പ് നടത്തുന്ന ഹോംഗ്‌കോംഗുകാർ, കനേഡിയൻ ദമ്പതികൾ നടത്തുന്ന ബുക്ക് ഷോപ്പുകൾ തുടങ്ങിയവ അവയിൽ ചിലത് മാത്രമാണ്. ഏറ്റവും വൈവിധ്യമേറിയ തെരുവെന്നാണ് ഗവേഷകർ ഇപ്പോൾ ഇതിന് പേര് നൽകിയിരിക്കുന്നത്. 23 രാജ്യങ്ങളിൽ നിന്നുള്ള 222 ഷോപ്പുകളാണിവിടെയുള്ളതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ ബഹുമതി തെരുവിന് ലെഭിച്ചിരിക്കുന്നത്. ഇവിടെ കച്ചവടം ചെയ്യുന്ന 55 കാരനായ തജീന്ദർ റീഹാൽ കെനിയയിലെ നെയ്‌റോബിയിൽ ജനിച്ചയാളാണ്. സ്‌കോർപിയോൻ സ്‌മോക്കിങ് ഷോപ്പാണ് അദ്ദേഹം ഇവിടെ നടത്തുന്നത്. 16 വർഷങ്ങൾക്കിടെയുള്ള ഈ തെരുവിന്റെ മാറ്റം താൻ കണ്ടറിഞ്ഞതാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നുത്. ഇത് അന്നന്ന് സജീവമാകുകയാണ്.അതിന്റെ ഭാഗമായി കൂടുതൽ ബാറുകളും റസ്റ്റോറന്റുകളും ഇവിടെ ഉയർന്ന് വന്നുവെന്നും അദ്ദേഹം പറയുന്നു. വിവിധ രാജ്യങ്ങളിലുള്ളവർ ഇവിടെ നിത്യ സന്ദർശകരാണ്. നിരവധി പോളണ്ടുകാരും ഈസ്‌റ്റേൺ യൂറോപ്യന്മാരുമാണ് കൂടുതലായി ഇപ്പോൾ എത്തുന്നത്. ഇതിന് മുമ്പ് തുർക്കികളും സ്‌പെയിൻകാരുമായിരുന്നു എത്തിയിരുന്നത്.

ഈ തെരുവിലെ ഓരോ കടക്കാർക്കും അവരവരുടെ വിൽപനതന്ത്രങ്ങളാണുള്ളതെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഇവിടെ ബുക്ക് ഷോപ്പ് നടത്തുന്ന കനേഡിയൻ ദമ്പതികൾക്ക് സൗജന്യമായി മുടിവെട്ടലും ഒരു റസ്റ്റോറന്റിൽ നിന്ന് സൗജന്യമായി ഭക്ഷണവും ലഭിക്കുന്നുണ്ട്. മറ്റുള്ള കടയുടമകളെ ഫോറങ്ങൾ പൂരിപ്പിക്കാൻ ഇവർ സഹായിക്കുന്നതിനുള്ള പ്രത്യുപകാരമായാണ് ഇവർക്ക് ഇത്തരം സൗജന്യങ്ങൾ ലഭിക്കുന്നത്. പകുതിയ ഇംഗ്ലീഷുകാരനും പകുതി പോളണ്ടുകാരനുമായ ലോയ്ഡ് റൈറ്റ് ഇവിടെ മ്യൂസിക് ഷോപ്പ് നടത്തുന്നയാളാണ്. ബ്രിട്ടനിലെ ഏറ്റവും വൈവിധ്യമേറിയ തെരുവാണിതെന്നാണ് അദ്ദേഹവും സാക്ഷ്യപ്പെടുത്തുന്നത്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള ആളുകൾ ഇവിടെയെത്തുന്നുണ്ടെങ്കിലും ഇവിടെ പ്രശ്‌നങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറയുന്നു.

തങ്ങൾ ഇവിടം സന്ദർശിച്ചപ്പോൾ ഈ തെരുവിൽ ഇത്രയധികം രാജ്യക്കാരുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് അത്ഭുതപ്പെട്ട് പോയെന്നാണ് ലണ്ടൻ സ്‌കൂൾ ഓഫ് എക്കണോമിക്‌സിലെ ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നത്. ഇവിടെ അതുല്യമായ വൈവിധ്യമാണുള്ളതെന്നും എല്ലാ ഷോപ്പുടമകളുമായും സംസാരിക്കാൻ സാധിച്ചിട്ടില്ലെന്നും ലണ്ടൻ സ്‌കൂൾ ഓഫ് എക്കണോമിസ്‌കിന്റെ സൂപ്പർ ഡൈവേഴ്‌സ് സ്ട്രീറ്റ് പ്രൊജക്ടിന്റെ ഗവേഷണത്തിന് നേതൃത്വം നൽകുന്ന ഡോ. സൂസന്ന ഹാൾ വെളിപ്പെടുത്തുന്നു. എന്നാൽ ഇവിടെയുള്ള 70 ശതമാനം ബിസിനസ് ഉടമകളുമായും സംസാരിച്ചുവെന്ന് സൂസന്ന പറയുന്നു. ലെയ്‌സെസ്റ്റയറിലെ രണ്ട് യൂണിവേഴ്‌സിറ്റികളുടെ സാമീപ്യം ഈ തെരുവിലെ കച്ചവടത്തെ വർധിപ്പിക്കുന്നുണ്ടെന്നും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

ഇവിടെ കച്ചവടം ചെയ്യുന്ന മറ്റൊരാളാണ് പാക്കിസ്ഥാൻ കാരനായ 82 കാരൻ റസാക്ക് മുഹമ്മദ്. ഇസ്ലാമാബാദിൽ ജനിച്ച അദ്ദേഹം പിന്നീട് ഇറ്റലിയിലേക്കും പിന്നീട് 2012ൽ ലെയ്‌സെസ്റ്ററിലേക്കും കുടിയേറുകയായിരു്‌നു. ഹലാൽ ബച്ചേർസ് ബിസിനസാണിവിടെ നടത്തുന്നത്. അദ്ദേഹത്തിന്റെ ഭാര്യയുടെ അമ്മാവനായ പ്രഫസറാണ് ഇവിടെ ബിസിനസ് തുടങ്ങാൻ സഹായിച്ചത്. ഇവിടെയുള്ള മറ്റൊരു ബിസിനസുകാരനാണ് കെനിയയിലെ നെയ്‌റോബിയിൽ നിന്നുള്ള ദിപക് മാറു. 1975ലാണ് ഇംഗ്ലണ്ടിലെത്തിയത്. ഇവിടെയുള്ള വൈവിധ്യം കച്ചവടത്തെ സഹായിക്കുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. വ്യവസായ വിപ്ലവത്തിന് ശേഷം ധാരാളം മില്ലുകൾ പോലുള്ളവ ഇവിടെ ഉയർന്ന് വന്നിരുന്നു. തുടർന്ന് ഇവിടങ്ങളിൽ തൊഴിലിനായെത്തിയ ഇന്ത്യക്കാരുടെ എണ്ണവും വർധിച്ചിരുന്നു. ഇന്നും ജനസംഖ്യയിൽ 28 ശതമാനം ഇന്ത്യക്കാരാണ്. 2011ലെ സെൻസസ് പ്രകാരം ഇവിടുത്തെ ജനസംഖ്യയിൽ 36 ശതമാനവും വിദേശത്ത് ജനിച്ചവരാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP