Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആകാശത്ത് നിന്നും ചാടി ആത്മഹത്യ ചെയ്യാൻ യുവാവ് പറക്കുന്ന വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചു; ഭ്രാന്തനെ പോലെ വിമാനത്തിലൂടെ ഓടി നടന്നു

ആകാശത്ത് നിന്നും ചാടി ആത്മഹത്യ ചെയ്യാൻ യുവാവ് പറക്കുന്ന വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചു; ഭ്രാന്തനെ പോലെ വിമാനത്തിലൂടെ ഓടി നടന്നു

തൂങ്ങി മരിക്കുക, കടലിൽ ചാടുക, വിഷം കഴിക്കുക, ഉറക്കഗുളിക വിഴുങ്ങുക തുടങ്ങിയ വിവിധ ആത്മഹത്യാ രീതികളെക്കുറിച്ച് നിങ്ങൾ കേട്ടിരിക്കാം.  എന്നാൽ പറക്കുന്ന വിമാനത്തിൽ നിന്നും താഴേയ്ക്ക് ചാടി ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ടോ..? അത്തരത്തിലുള്ള ഒരു ജീവനൊടുക്കൽ വഴി തെരഞ്ഞെടുക്കാനാണ് 28കാരനായ ജോസഫ് ഹെമിങ് വേ ശ്രമിച്ചിരിക്കുന്നത്. ബ്രിട്ടീഷ് എയർവേസിലെ മുൻ ഫ്‌ലൈറ്റ് അറ്റന്റാണ് ഇദ്ദേഹം.

ബ്രിട്ടനിലെ മഡെയ്‌റയിൽ നിന്നും ന്യൂകാസിലിലേക്ക് പറന്ന ജെറ്റ് 2 വിമാനത്തിൽ നിന്നാണ് ഇദ്ദേഹം ഈ സാഹസത്തിന് ശ്രമിച്ചത്. തനിക്ക് ജീവിതം മടുത്തുവെന്നും അതിനാൽ ജീവനൊടുക്കണമെന്നും കാബിൻ ക്രൂവിനോട് പറഞ്ഞ യുവാവ് വിമാനത്തിന്റെ റിയർ ഡോർ തുറക്കാൻ ശ്രമിക്കുകയായിരുന്നു. ഈ ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് ഇയാൾ വിമാനത്തിലൂടെ ഒരു ഭ്രാന്തനെ പോലെ ഓടി നടക്കുകയും ചെയ്തു.

അമിതമായി മദ്യപിച്ചിരുന്ന യുവാവിന്റെ പെരുമാറ്റം മറ്റുള്ള യാത്രക്കാരെ പരിഭ്രാന്തിയിലാഴ്‌ത്തിയിരുന്നു. ജോസഫ് എച്ച്‌ഐവി പോസിറ്റീവ് ആണെന്നാണ് റിപ്പോർട്ട്. തനിക്ക് ബ്രിട്ടീഷ് എയർവേസിൽ പ്രവർത്തിച്ച് പരിചയമുള്ളതിനാൽ വിമാനത്തിന്റെ ഡോർ അനായാസം തുറക്കാൻ സാധിക്കുമെന്നായിരുന്നു യുവാവ് പറഞ്ഞത്. എന്നാൽ വിമാനത്തിലുണ്ടായിരുന്ന രണ്ട് പൊലീസ് ഓഫീസർമാർ യുവാവിന്റെ ശ്രമം പരാജയപ്പെടുത്തുകയായിരുന്നു. ബലപ്രയോഗത്തിനിടയിൽ ഇതിലൊരാളെ യുവാവ് കടിക്കുകയും ചെയ്തിരുന്നു. ഒരു യാത്രക്കാരൻ പ്രശ്‌നമുണ്ടാക്കുന്നുണ്ടെന്ന് കാബിൻ ക്രൂ പൈലറ്റിനെ അറിയിക്കുകയും ചെയ്തിരുന്നു.

കാബിൻ ക്രൂവിൽ നിന്നും വാട്ടർ ബോട്ടിൽ വാങ്ങി തന്റെ സീറ്റിൽ പോയിരുന്ന ജോസഫ് ധാരാളം വെള്ളം കുടിക്കുകയും ചെയ്തിരുന്നു. പൈലറ്റിനോട് സംസാരിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടതിന് ശേഷമാണിയാൾ റിയർ ഡോർ തുറക്കാൻ ശ്രമിച്ചത്. ന്യൂകാസിൽ ക്രൗൺ കോടതിയിൽ ഇതുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണ നടക്കുകയും ചെയ്തു. തുടർന്ന് വിമാനം 15 മിനുറ്റിനകം നിലത്തിറക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂട്ടറായ ക്ലെയർ ആൻഡേഴ്‌സൻ കോടതിയിൽ ബോധിപ്പിച്ചിരിക്കുന്നത്. ഉയർന്ന ആൾട്ടിട്യൂഡുകളിൽ പറക്കുമ്പോൾ വിമാനത്തിന്റെ ഡോർ തുറക്കാൻ സാധിക്കാറില്ലെന്നും എന്നാൽ അപ്പോൾ വിമാനം താഴ്ന്ന ആൾട്ടിട്യൂഡിലായിരുന്നുവെന്നും ജോസഫിന്റെ പരിചയം കാരണം ഡോർ തുറക്കാൻ സാധിക്കുമായിരുന്നുവെന്ന ആശങ്ക നിലനിന്നിരുന്നുവെന്നും പ്രോസിക്യൂട്ടർ പറഞ്ഞു. വിമാനം നിലത്തിറക്കിയ ഉടൻ വിമാനത്താവളത്തിൽ കാത്ത് നിന്ന പൊലീസ് ജോസഫിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

എന്നാൽ താൻ വിമാനത്തിന്റെ ഡോർ തുറക്കാൻ ശ്രമിച്ചില്ലെന്നാണ് ജോസഫ് പ്രതികരിച്ചത്. എന്നാൽ ഓഗസ്റ്റ് 18ന് നടന്ന വിചാരണയിൽ വിമാനത്തിന്റെ സുരക്ഷിതത്വത്തിന് ഭീഷണിയാകുന്ന വിധം പ്രവർത്തിച്ചതിൽ ഇയാൾ കുറ്റബോധം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP