Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സൂയിസൈഡ് ബോംബാക്കി വിട്ട ഏഴുവയസ്സുകാരന്റെ ശരീരത്തിൽനിന്നും ആയുധങ്ങൾ നീക്കം ചെയ്യുന്ന വീഡിയോ പുറത്ത്; മതഭീകർക്ക് കുഞ്ഞുങ്ങൾ വെറും ആയുധങ്ങളാവുമ്പോൾ

സൂയിസൈഡ് ബോംബാക്കി വിട്ട ഏഴുവയസ്സുകാരന്റെ ശരീരത്തിൽനിന്നും ആയുധങ്ങൾ നീക്കം ചെയ്യുന്ന വീഡിയോ പുറത്ത്; മതഭീകർക്ക് കുഞ്ഞുങ്ങൾ വെറും ആയുധങ്ങളാവുമ്പോൾ

കുട്ടികളെയും സ്ത്രീകളെയും മനുഷ്യമതിലാക്കി നിർത്തിയും കുട്ടികൾക്ക് നിർബന്ധിത ആയുധ പരിശീലനം നൽകി ഉപയോഗിക്കുന്ന തീരിയും ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരന്മാരാണ് വ്യാപകമായി ഉപയോഗിക്കുന്നത്. പിടികൂടുന്ന ശത്രുക്കളെ കുട്ടികളെക്കൊണ്ട് വെടിവെച്ചുകൊല്ലിക്കുന്നതും ഭീകരരുടെ മറ്റൊരു ക്രൂരവിനോദമാണ്. ഇപ്പോഴിതാ, ചാവേറാകാൻ നിയോഗിക്കപ്പെട്ട ഏഴുവയസ്സുകാരന്റെ ശരീരത്തിൽനിന്നും ആയുധങ്ങൾ നീക്കം ചെയ്യുന്ന ദൃശ്യവും ലോകമനസാക്ഷിയെ ഞെട്ടിക്കുന്നു.

ഐസിസിൽനിന്ന് രക്ഷപ്പെടാൻ നാടുവിടുന്ന ആളുകൾക്കിടയിൽനിന്നാണ് സൈനികർ ഈ കുട്ടിയെ കണ്ടെത്തിയത്. ചെൽസി ഫുട്‌ബോൾ ടീമിന്റെ ജഴ്‌സിയണിഞ്ഞ കുട്ടിയുടെ വസ്ത്രം മാറ്റി നോക്കുമ്പോൾ, അരയിൽ ബോംബ് ഘടിപ്പിച്ചിരുന്നതായി കണ്ടെത്തി. കുഞ്ഞിനോട് ഭയപ്പെടരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് സൈനികൻ ഏറെ ശ്രമപ്പെട്ട് ബോംബ് നീക്കം ചെയ്യുന്ന ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്.

ലൈവ്‌ലീക്കാണ് വീഡിയോ പുറത്തുവിട്ടത്. ലോകത്തേറ്റവും പ്രായം കുറഞ്ഞ ചാവേറായിരിക്കും ഈ കുട്ടിയെന്നും ലൈവ്‌ലീക്ക് പറയുന്നു. ബോംബുകളുടെ വയർ സൈനികർ മുറിക്കുന്നതും മറ്റും വളരെ പേടിയോടെ മാത്രമേ കണ്ടിരിക്കാനാവൂ. തന്റെ ശരീരത്ത് ഘടിപ്പിച്ചിരിക്കുന്നതെന്തെന്ന് അറിയാനുള്ള പ്രായം പോലുമില്ലാത്ത കുട്ടിയെയാണ് ഭീകരർ ചാവേറായി നിയോഗിച്ചതെന്നത് മറ്റൊരു ക്രൂരത.

മാർച്ച് 18-നാണ് വീഡിയോ പകർത്തിയത്. ഭീകരരിൽനിന്ന് രക്ഷപ്പെടുന്നതിനായി മൊസൂളിൽനിന്ന് പലായനം ചെയ്യുന്ന ജനങ്ങൾക്കിടയിൽ ഒളിച്ചിരുന്ന കുട്ടി, സൈനികർക്കിടയിൽക്കടന്ന് സ്‌ഫോടനം ഉണ്ടാക്കുന്നതിനാണ് നിയോഗിക്കപ്പെട്ടത്. തന്റെ അമ്മാവൻ തന്നെയാണ് തന്നെ അയച്ചതെന്ന് കുട്ടി സൈനികരോട് വെളിപ്പെടുത്തി. ഉദയ് എന്നാണ് കുട്ടിയുടെ പേരെന്നും സൂചനയുണ്ട്.

ഉടുപ്പൂരിയശേഷം സൈനികൻ കുട്ടിയോട് കൈകളുയർത്തി ഭയക്കാതെ നിൽക്കാൻ ആവശ്യപ്പെട്ടു. ഇതിനുശേഷമാണ് ഏറെ ജാഗ്രതയോടെ ബോംബുകൾ നീക്കം ചെയ്തത്. ഒരു മൊബൈൽഫോണും ബാറ്ററിയും ഇതോടൊപ്പമുണ്ടായിരുന്നു. റിമോട്ട് കൺട്രോളായാണോ ഇതുപയോഗിച്ചതെന്നും സൈന്യം പരിശോധിക്കുന്നുണ്ട്. മൊസൂളിൽ ഇറാഖ് സേന നടത്തിയ മുന്നേറ്റം ഐസിസ് ഭീകരരുടെ നിലനിൽപ്പ് തന്നെ അപകടത്തിലാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP