Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോകത്ത് ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന വ്യക്തി ചെന്നൈയിൽ ജനിച്ച സുന്ദരം; ഗൂഗിൾ തലവന് ഒടുവിൽ ലഭിച്ചത് 2,000 കോടിയുടെ നിയന്ത്രിത ഷെയറുകൾ

ലോകത്ത് ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന വ്യക്തി ചെന്നൈയിൽ ജനിച്ച സുന്ദരം; ഗൂഗിൾ തലവന് ഒടുവിൽ ലഭിച്ചത് 2,000 കോടിയുടെ നിയന്ത്രിത ഷെയറുകൾ

കുടുംബം, പാരമ്പര്യം, ജോലി എന്നീ ഘടകങ്ങൾ പോലെ ഒരു വ്യക്തിയുടെ സ്റ്റാറ്റസിനെ അളക്കുന്ന മറ്റൊരു മാനദണ്ഡമാണ് അയാൾ വാങ്ങുന്ന ശമ്പളം. അങ്ങനെ വരുമ്പോൾ ലോകത്തിലെ ഏറ്റവും സ്റ്റാറ്റസ് കൂടിയ വ്യക്തി ഇന്ത്യക്കാരനും ഗൂഗിൾ തലവനുമായ പിച്ചൈ സുന്ദരമായിരിക്കും. ലോകത്തിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന വ്യക്തിയായി ചെന്നൈയിൽ ജനിച്ച സുന്ദരം മാറിയിരിക്കുകയാണ്.

സുന്ദരത്തിന് ഒടുവിൽ ലഭിച്ചിരിക്കുന്നത് 2,000 കോടിയുടെ നിയന്ത്രിത ഷെയറുകളാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്തിടെ ഗൂഗിൾ സിഇഒ ആയി നിയമിതനായ ഈ 43കാരന് 273,328 ക്ലാസ് സി ഷെയറുകളാണ് ലഭിച്ചിരിക്കുന്നത്. ഇതോടെ പബ്ലിക് കമ്പനികളിലെ ഏറ്റവും ശമ്പളം പറ്റുന്ന ഡയറക്ടർമാരിലൊരാളായി അദ്ദേഹം മാറിയിരിക്കുകയാണ്.

വെള്ളിയാഴ്ച ഒരു പബ്ലിക് ഫയലിംഗിലൂടെയാണ് ഇക്കാര്യം ഗൂഗിൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഗൂഗിളിന്റെ പാരന്റ് കമ്പനിയായ ആൽഫബറ്റ് ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി മാറുകയും ചെയ്തിരിക്കുകയാണ്.

ഒരു ഗൂഗിൾ എക്‌സിക്യൂട്ടീവിന് നാളിത് വരെ നൽകിയതിൽ വച്ച് ഏറ്റവും ആദായകരമായ അവാർഡാണിതെന്നാണ് ബ്ലൂബർഗ് ഡാറ്റ വിശകലനം പറയുന്നത്. കഴിഞ്ഞ സമ്മറിലാണ് ലാറി പേജിന്റെ ഡെപ്യൂട്ടിയിൽ നിന്നും ഗൂഗിളിന്റെ സിഇഒ ആയി നിയമിതനായിരുന്നത്. സുന്ദർ പ്രസ്തുത സ്ഥാനത്ത് ചുരുങ്ങിയത് മൂന്ന് വർഷം തുടരുമെന്നും അതിനാൽ ഈ ഷെയറുകളിലൂടെ അദ്ദേഹത്തിന് 2019നും ഇപ്പോഴത്തെ സമയത്തിനുമിടയിലുള്ള ഇൻക്രിമെന്റുകൾ നേടാൻ സാധിക്കുമെന്നുമാണ് ബ്ലൂംബർഗ് പറയുന്നത്. ഇത്തരത്തിൽ രണ്ട് വർഷം കൂടുമ്പോൾ തങ്ങളുടെ നിയന്ത്രിത സ്‌റ്റോക്കുകൾ എക്‌സിക്യൂട്ടീവുകൾക്ക് നൽകുന്നത് ഗൂഗിളിൽ പതിവുള്ള കാര്യമാണ്. ബിസിനസിനെക്കുറിച്ച് അവരിൽ ഒരു ദീർഘകാല കാഴ്ചപ്പാടുണ്ടാക്കുന്നതിന്റെ ഭാഗമായാണ് കമ്പനി ഈ നീക്കം നടത്താറുള്ളത്.

ഗൂഗിളിന്റെ ക്ലൗഡ് ഓപ്പറേഷന്റെ ഡയറക്ടറായ ഡയാൻ ഗ്രീൻസിന് 42.8 മില്യൺ ഡോളറിന്റെ അവാർഡ് ലഭിച്ചിരുന്നു. സിഎഫ്ഒ ആയ റുത്ത് പോറട്ടിന് 38.3 മില്യൺ ഡോളറിന്റെ നേട്ടവും ഗൂഗിൾ ലഭ്യമാക്കിയിരുന്നു. ഫെബ്രുവരിയിൽ ആപ്പിളിനെ മറികടന്നു ലോകത്തിലെ ഏററവും മൂല്യമേറിയ പബ്ലിക് കമ്പനിയായി മാറാൻ ആൽഫബെറ്റിനു സാധിച്ചിരുന്നു. ആൽഫബെറ്റിന്റെ വരുമാനം 4.9 ബില്യൺ ഡോളറായി കുതിച്ചുയരുകയും ചെയ്തു. കഴിഞ്ഞ വർഷം ഇതേ സമയം ഇത് 4.7 ബില്യൺ ഡോളറായിരുന്നു. വിൽപന വർധിച്ചതാണിതിന് കാരണം. ഖരഗ്പൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്നും എൻജിനീയറിംഗിൽ ബിരുദം നേടിയ ശേഷമായിരുന്നു സുന്ദർ അമേരിക്കയിലേക്ക് പോയത്. തുടർന്ന് അദ്ദേഹം സ്റ്റാൻഫോർഡിൽ നിന്നും എംഎസ് സിയും യൂണിവേഴ്‌സിറ്റി ഓഫ് പെൻസിൽ വാനിയയിൽ നിന്നും എംബിഎയും നേടി. തുടർന്ന് ബിസിനസ് മാനേജ്‌മെൻര്, എൻജിനീയറിങ് എന്നിവയിൽ ജോലി ചെയ്ത ശേഷമാണ് 2004ൽ ഗൂഗിളിൽ ജോയിന്റ് ചെയ്യുന്നത്.

ഗൂഗിളിലെ ജിമെയിൽ, ഗൂഗിൾ മാപ്‌സ് എന്നിവ മെച്ചപ്പെടുന്നതിന് പുറകിൽപ്രവർത്തിച്ച പ്രമുഖരിലൊരാളാണ് സുന്ദർ. കൂടാതെ ക്രോം, ക്രോം ഒഎസ് എന്നിവയുടെ വികസനത്തിനും അദ്ദേഹം യത്‌നിച്ചു. ഡിസംബറിലാണ് സുന്ദർ തന്റെ ആദ്യത്തെ ഔദ്യോഗിക സന്ദർശനം ഇന്ത്യയിലേക്ക് നടത്തിയിരിക്കുന്നത്. മില്യൺ കണക്കിന് ഇന്ത്യക്കാർക്ക് ഇന്റർനെറ്റ് ലഭ്യമാക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം. ഇതിനായി റെയിൽവേ സ്‌റ്റേഷനുകളിലടക്കം സൗജന്യം വൈഫൈ ലഭ്യമാക്കുകയാണ് അദ്ദേഹത്തിന്റെലക്ഷ്യം. ഈ വർഷം അവസാനത്തോടെ ഇന്ത്യയിലെ 100 റെയിൽവേസ്‌റ്റേഷനുകളിൽ ഗൂഗിൾ സൗജന്യ വൈഫൈ ലഭ്യമാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരിയിൽ മുംബൈ സെൻട്രലിൽ ഇതിന് തുടക്കം കുറിച്ചിട്ടുമുണ്ട്.ഗൂഗിളിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വെല്ലുവിളിയുയർത്തുന്ന വിപണിയാണ് ഇന്ത്യ. ഇവിടുത്തെ 1.2 ബില്യൺ ആളുകളിൽ കാൽ ഭാഗം മാത്രമേ ഇന്നും ഓൺലൈനിലുള്ളൂ. ഇവരിൽ മിക്കവരും 2ജി നെറ്റ് വർക്കുകളിലൂടെ വിലകുറഞ്ഞ സ്മാർട്ട് ഫോണുകളിലൂടെയാാണ് നെറ്റ് ആക്‌സസ് ചെയ്യുന്നത്. ഇന്ത്യയിലെ ഇന്റർനെറ്റ് സൗകര്യം മെച്ചപ്പെടുത്താൻ ഗൂഗിൾ ത്വരിതഗതിയിലുള്ള നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് സുന്ദർ വ്യക്തമാക്കിയിട്ടുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP