Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വവർഗ വിവാഹം അമേരിക്കയിൽ ഭരണഘടനാപരമായ അവകാശമാക്കി സുപ്രീംകോടതി; സോഷ്യൽ മീഡിയയിലും തെരുവിലും ആഘോഷമാക്കി സ്വവർഗാനുരാഗികൾ

സ്വവർഗ വിവാഹം അമേരിക്കയിൽ ഭരണഘടനാപരമായ അവകാശമാക്കി സുപ്രീംകോടതി; സോഷ്യൽ മീഡിയയിലും തെരുവിലും ആഘോഷമാക്കി സ്വവർഗാനുരാഗികൾ

ന്യൂയോർക്ക്: അമേരിക്കയിൽ സ്വവർഗ വിവാഹത്തിന് സുപ്രീംകോടതി അനുമതി നൽകി. സമാന ലിംഗത്തിൽ പെട്ടവർക്ക് വിവാഹം ചെയ്യാൻ അനുവാദമുണ്ടെന്ന് അമേരിക്കൻ ഫെഡറൽ കോടതി വ്യക്തമാക്കി. ഭരണഘടന സ്വവർഗ വിവാഹത്തിന് അനുമതി നൽകുന്നുണ്ടെന്നും എല്ലാ പൗരന്മാർക്കും തുല്യ സംരക്ഷണം അനുശാസിക്കുന്നതിനാൽ സ്വവർഗ വിവാഹം തടയാനാകില്ലെന്നും സുപ്രീം കോടതി പറഞ്ഞു. കോടതി ഉത്തരവോടെ രാജ്യത്തെ എല്ലാ സ്‌റ്റേറ്റുകളിലും സ്വവർഗ വിവാഹം നിയമവിധേയമാകും.

യുവതലമുറയിൽ നിന്നാണ് സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്ന ആവശ്യം ഉയർന്നത്. അമേരിക്കയിൽ നിന്നും അനുകൂല നടപടിയുണ്ടായതിന്റെ പശ്ചാത്തലത്തിൽ ലോകമെങ്ങും ഈ ആവശ്യത്തിന് ശക്തി കൂടും. സ്വവർഗാനുരാഗികളുടെ അവകാശങ്ങൾക്കവേണ്ടി പോരാടുന്നവർക്ക് ഊർജം പകരുന്നതാണ് സുപ്രീംകോടതി വെള്ളിയാഴ്ച പുറപ്പെടുവിച്ച വിധി.

വിവാഹത്തോളം തീവ്രമായ മറ്റൊരു ബന്ധവുമില്ല എന്ന് സുപ്രധാനമായ വിധിയിൽ ജസ്റ്റിസ് ആന്റണി കെന്നഡി പ്രസ്താവിച്ചു. നേരത്തേ അമേരിക്കയിലെ 14 സ്‌റ്റേറ്റുകളിൽ സ്വവർഗവിവാഹം നിരോധിച്ചിരുന്നു. ഗേലെസ്‌ബിയൻ ദമ്പതികൾക്ക് ലൈസൻസനുവദിക്കാത്തത് ഭരണാഘടന ലംഘനമായാണ് ഇനിമുതൽ കണക്കാക്കപ്പെടുക. ഇതോടെ സ്വവർഗ ദമ്പതികൾക്ക് മറ്റു ദമ്പതികളെപോലെ തന്നെ സാമ്പത്തികസുരക്ഷയും സാമൂഹ്യപരിഗണനയും ലഭിക്കും. ആരോഗ്യ ഇൻഷൂൻസ്, റിട്ടയർമെന്റ് ആനുകൂല്യങ്ങൾ തുടങ്ങിയ ഒട്ടേറെ ആനുകൂല്യങ്ങൾക്ക് ഇവർ അർഹരാകും. നിയമപരമായി കുട്ടികളെ ദത്തെടുക്കാനുള്ള അവകാശവും ഇതിലൂടെ ഇവർക്ക് ലഭിക്കും.

ഏകദേശം നാലു ലക്ഷത്തോളം സ്വവർഗ ദമ്പതികൾ അമേരിക്കയിലുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നിയമാനുസൃതമല്ലാത്തതിനാൽ വിവാഹിതരാകാത്ത 70,000ത്തോളം പേർ അടുത്ത മൂന്നു വർഷത്തിനുള്ളിൽ വിവാഹിതരാകുമെന്നും യൂണിവേഴ്‌സിറ്റി ഓഫ്് കാലിഫോർണിയിയുടെ പഠനം ചൂണ്ടിക്കാട്ടുന്നു. വിവാഹിതരുംഅല്ലാത്തവരുമായി ഏകദേശം ഒരു മില്യൺ ദമ്പതികളാണ് അമേരിക്കയിലുള്ളത്. 2012 തന്നെ അമേരിക്കൻ പ്രസിഡൻ് ബരാക്് ഒബാമ സ്വവർഗ വിവാഹത്തെ പിന്തുണച്ചുകൊണ്ട് രംഗത്തത്തെിയിരുന്നു.

ലോക നേതാക്കളും ഗായകരും എഴുത്തുകാരുമടക്കം നിരവധി പേർ കോടതി വിധിയെ സ്വാഗതം ചെയ്തു. സമത്വത്തിലേക്കുള്ള ഒരു വലിയ കാൽവയ്പാണിതെന്ന് അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ ട്വിറ്ററിലൂടെ പ്രതികരിച്ചു. ഇനി മറ്റെല്ലാവരെയും പോലെ ഇവർക്കും വിവാഹിതരാകാമെന്നും അദ്ദേഹം കുറിച്ചു. അമേരിക്കയിൽ ജീവിക്കുന്നതിൽ അഭിമാനിക്കുന്നുവെന്നാണ് മറ്റ് ചിലരുടെ ട്വീറ്റ്. പോപ്പ് ഗായികമാരായ കാറ്റി പെറി, ട്രെയ്‌ലർ സ്വിഫ്റ്റ്, ഫേസ്‌ബുക്ക് മേധാവി മാർക്ക് സുക്കൻബർഗ് എന്നിവരും തങ്ങളുടെ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP