Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തൊഴിലുടമയ്ക്ക് ഹസ്തദാനം കൊടുക്കാൻ വിസമ്മതിച്ച മുസ്ലിം പെൺകുട്ടിയെ ഇന്റർവ്യൂ മതിയാക്കി തിരിച്ചയച്ചു; 3426 യൂറോ നഷ്ടപരിഹാരം നൽകാൻ സ്വീഡിഷ് കോടതി

തൊഴിലുടമയ്ക്ക് ഹസ്തദാനം കൊടുക്കാൻ വിസമ്മതിച്ച മുസ്ലിം പെൺകുട്ടിയെ ഇന്റർവ്യൂ മതിയാക്കി തിരിച്ചയച്ചു; 3426  യൂറോ നഷ്ടപരിഹാരം നൽകാൻ സ്വീഡിഷ് കോടതി

മറുനാടൻ ഡെസ്‌ക്‌

സ്വീഡൻ: തൊഴിലുടമയ്ക്ക് ഹസ്തദാനം നൽകാൻ വിസമ്മതിച്ച മുസ്ലിം പെൺകുട്ടിയെ ഇന്റർവ്യു മതിയാക്കി തിരിച്ചയച്ചതായി പരാതി. ഫറാ അൽഹാജേ എന്ന 24കാരിയെയാണ് ഇന്റർവ്യൂവിനിടയ്ക്ക് മടക്കിയയച്ചത്. സംഭവത്തിൽ 3426 യുറോ നഷ്ട പരിഹാരം നൽകാൻ സ്വീഡിഷ് കോടതി ഉത്തരവിട്ടു. 2016 മെയ് മാസം സ്‌റ്റോക്ക് ഹോമിൽ വച്ചായിരുന്നു ഇന്റർവ്യൂ നടന്നത്. മതവിശ്വാസപ്രകാരമാണ് താൻ ഹസ്ത ദാനം നടത്താൻ വിസമ്മതിച്ചെന്നും യുവതി തൊഴിലുടമയോട് വെളിപ്പെടുത്തിയിരുന്നു.

പകരം മുസ്ലിം വിശ്വാസത്തിന്റെ രീതിയിൽ കൈകൾ നെഞ്ചോട് ചേർത്താണ് യുവതി ആദരവ് പ്രകടിപ്പിച്ചത്. പരിചയമില്ലാത്ത എതിർലിംഗത്തിൽ പെട്ടയാളുടെ ശരീരത്ത് സ്പർശിച്ചാൽ ആ സ്ത്രീയെ തങ്ങളുടെ കുടുംബത്തിൽ വിലക്കാറുണ്ടെന്നും യുവതി പറയുന്നു. എല്ലാവരും ഹസ്തദാനം നടത്തണമെന്നാണ് കമ്പനി നിയമമെന്ന് ഇന്റർവ്യൂവിൽ ഇവർ തന്നോട് പറഞ്ഞതെന്നും യുവതി കോടതിയിൽ പറഞ്ഞു. ഒടുവിൽ യുവതിക്ക് 3426 യുറോ നഷ്ട പരിഹാരം നൽകാൻ കോടതി ഉത്തരവിടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP