Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇണ 'യെസ്' പറയാത്ത ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കും; ഇണയുടെ മൗനം സമ്മതമായി പരിഗണിക്കാനാവില്ല; ഉഭയസമ്മതപ്രകാരം അല്ലാതുള്ള എല്ലാ ഇണചേരലും ബലാത്സംഗമായി കണക്കാക്കാൻ സ്വീഡൻ; ബലപ്രയോഗമോ അക്രമമോ ഇല്ലെങ്കിൽപോലും ഇണയുടെ സമ്മതം നിർബന്ധം

ഇണ 'യെസ്' പറയാത്ത ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കും; ഇണയുടെ മൗനം സമ്മതമായി പരിഗണിക്കാനാവില്ല; ഉഭയസമ്മതപ്രകാരം അല്ലാതുള്ള എല്ലാ ഇണചേരലും ബലാത്സംഗമായി കണക്കാക്കാൻ സ്വീഡൻ; ബലപ്രയോഗമോ അക്രമമോ ഇല്ലെങ്കിൽപോലും ഇണയുടെ സമ്മതം നിർബന്ധം

 ഇണ യെസ് പറയാതെയുള്ള ലൈംഗിക ബന്ധങ്ങൾ ഇനി മുതൽ സ്വീഡനിൽ ബലാത്സംഗമായി കണക്കാക്കപ്പെടും.അതിന് ഭീഷണിയോ ബലപ്രയോഗമോ നടത്തണമെന്നില്ല.മൗനം സമ്മതമായി കണക്കാക്കില്ലെന്നും നിയമത്തിൽ പറയുന്നു. ഇണ ശബ്ദത്തിൽ സമ്മതം അറിയിക്കണം. ജൂലായ് ഒന്നുമുതൽ നിയമം പ്രാബല്യത്തിൽ വരും. സ്വീഡൻ നിയനിർമ്മാതാക്കൾ 258 വോട്ടിന്മേലാണ് നിയമം പാസാക്കിയത്.

നിയമം പാസാകുന്നതോടെ അക്രമം നേരിടുന്ന സാഹചര്യം ഇരയ്ക്ക് തെളിയിക്കേണ്ടി വരുന്നില്ല. എന്നാൽ മുൻപത്തെ നിയമത്തിൽ ഇത് പ്രോസിക്യൂഷന് തെളിയിരിക്കണമായിരുന്നു. പുതിയ നിയമത്തിന്റെ കടന്നുവരവോടെ അശ്രദ്ധമായി പോലും ലൈംഗിക അധിക്ഷേപം നടത്തുന്നവരെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ നാലു വർഷം വരെ തടവിന് ശിക്ഷിക്കും

ആക്റ്റിവിസ്റ്റുകൾ ഈ മാറ്റങ്ങൾ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാൽ ബലാത്സംഗം ചെയ്യുന്നവരുടെ എണ്ണത്തിൽ മാറ്റമുണ്ടാവില്ലെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഇാെ നിയമം പാസാക്കുന്ന ഏഴാമത്തെ രാജ്യമാണ് സ്വീഡൻ. ബ്രിട്ടൻ, അയർലൻഡ്, ബെൽജിയം, ലക്‌സംബർഗ്, ജർമ്മനി, സൈപ്രസ് എന്നീ രാജ്യങ്ങൾ ഇതിനകം നിയമം പാസാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP