Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വിറ്റ്‌സർലണ്ടിൽ കുതിരകൾക്ക് മനസ്സമാധാനത്തോടെ ഉറങ്ങാൻ പറ്റുന്നില്ല; 10,000ത്തോളം സ്ത്രീകൾ കുതിരകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതായി റിപ്പോർട്ട്

സ്വിറ്റ്‌സർലണ്ടിൽ കുതിരകൾക്ക് മനസ്സമാധാനത്തോടെ ഉറങ്ങാൻ പറ്റുന്നില്ല; 10,000ത്തോളം സ്ത്രീകൾ കുതിരകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതായി റിപ്പോർട്ട്

ല രാജ്യങ്ങളിലും സ്ത്രീകൾക്ക് നേരെയുള്ള ലൈംഗിക ആക്രമണങ്ങൾ നാൾക്കു നാൾ വർധിച്ച് വരുന്നതായാണ് വിവിധ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്.ചിലയിടങ്ങളിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും സ്വന്തം വീടുകളിൽ പോലും സുരക്ഷിതമായി കിടന്നുറങ്ങാൻ പോലും പറ്റാത്ത അവസ്ഥയാണ് നിലനിൽക്കുന്നതെന്നും കാണാം. എന്നാൽ സ്വിറ്റ്‌സർലണ്ടിലെ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. സ്ത്രീകൾ കാരണം ഇവിടുത്തെ കുതിരകൾക്ക് കിടന്നുറങ്ങാൻ പറ്റാത്ത അവസ്ഥയാണത്രെ നിലനിൽക്കുന്നത്....!!!. ഇവിടെയുള്ള സ്ത്രീകളിൽ നല്ലൊരു ശതമാനവും തങ്ങളുടെ ലൈംഗിക തൃഷ്ണ കുതിരകൾക്ക് മുകളിലാണ് തീർക്കുന്നതെന്ന റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്.മൂന്ന് ദിവസം കൂടുമ്പോൾ ചുരുങ്ങിയത് ഒരുകുതിരയെങ്കിലും ലൈംഗികമായ ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്നാണ് തെളിഞ്ഞിട്ടുള്ളത്. കഴിഞ്ഞ വർഷം മാത്രം 105 പേരെ കുതിരകളെ പീഡിപ്പിച്ചതിന് പ്രോസിക്യൂട്ട് ചെയ്തിട്ടുണ്ട്.

ഇത്തരത്തിൽ കുതിരകൾ വൻതോതിൽ പ്രകൃതിവിരുദ്ധമായി ചൂഷണം ചെയ്യപ്പെടുന്നതിൽ ഇവിടുത്തെ അനിമൽ റൈറ്റ്‌സ് വർക്കർമാർ തികഞ്ഞ ഉത്കണ്ഠയിലാണ്. കഴിഞ്ഞ വർഷം മൃഗങ്ങളോടുള്ള ക്രൂരതയുമായി ബന്ധപ്പെട്ട 1709 കേസുകൾ രജിസ്ട്രർ ചെയ്തിട്ടുണ്ടെന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്.സൂറിച്ചിൽ നടത്തിയ ഒരു പത്രസമ്മേളനത്തിൽ വച്ച് അനിമൽ റൈറ്റ്‌സ് ഓർഗനൈസേഷനായ ടയർ ഇം റെച്റ്റ് ഈ ക്രൂരതയുടെ ചിത്രം കണക്കുകളിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. പലകേസുകളും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെന്നും സംഘടന ആരോപിക്കുന്നു. കുതിരയുമായി ബന്ധപ്പെട്ട ജോലികൾ ചെയ്ത് രാജ്യത്ത് ഏകദേശം ഒന്നര ലക്ഷത്തോളം പേർ ജീവിക്കുന്നുണ്ടെന്നാണ് കണക്ക്. രാജ്യത്തെ 18,000ഫാമുകളിലായി 110,000 കുതിരകളുമുണ്ട്.

മറ്റ് സ്പീഷീസിൽ പെട്ട ജീവികളോടുള്ള പീഡനവുമായി താരതമ്യപ്പെടുത്തുമ്പോൾ കുതിരകളോടുള്ള പീഡനം വളരെയേറെയാണെന്നാണ് ടയർ ഇം റെച്‌ററിന്റെ വക്താവായ ആൻഡ്രീസ് റുട്ടിമാൻ പറയുന്നത്.കുതിരകളുമായി ബന്ധപ്പെട്ട പീഡനങ്ങളിൽ 10ൽ ഒന്നും ലൈംഗികപീഡനകേസുകളാണെന്നും അദ്ദേഹം പറയുന്നു. കുതിരകൾക്ക് പുറമെ രാജ്യത്ത് നായകളെയും ലൈംഗികമായി പീഡിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു.ഇത് മൂലം പലവിധ രോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ടെന്നും റുട്ടിമാൻ മുന്നറിയിപ്പേകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP