Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വിറ്റ്‌സർലണ്ടിലെ ഒരു സംസ്ഥാനത്ത് ബുർഖ നിരോധിച്ചു; നിയമം ലംഘിക്കുന്നവർക്ക് ആറരലക്ഷം രൂപ പിഴ; യൂറോപ്പ് മുഴുവൻ നിരോധനത്തിന് സാധ്യത

സ്വിറ്റ്‌സർലണ്ടിലെ ഒരു സംസ്ഥാനത്ത് ബുർഖ നിരോധിച്ചു; നിയമം ലംഘിക്കുന്നവർക്ക് ആറരലക്ഷം രൂപ പിഴ; യൂറോപ്പ് മുഴുവൻ നിരോധനത്തിന് സാധ്യത

പാരീസാക്രമണത്തിന് ശേഷം ലോകം മുഴുവൻ ഇസ്ലാമോഫോബിയ പടർന്ന് പിടിച്ചിരിക്കുകയാണല്ലോ...? മുസ്ലിം മതാചാരപ്രകാരമുള്ള വസ്ത്രങ്ങൾ ധരിക്കുന്നവരെയെല്ലാം തീവ്രവാദികളായാണ് ചിലരെല്ലാം കാണുന്നത്. അത്തരക്കാരെ വംശീയമായി അധിക്ഷേപിക്കാനും എന്തിനേറെ ആക്രമിക്കാൻ വരെ ചിലർ ഒരുങ്ങിയിരിക്കുകയാണ്. മുസ്ലിം പേടി ഇത്തരത്തിൽ മൂർധന്യത്തിലെത്തി നിൽക്കുമ്പോൾ സ്വിറ്റ്‌സർലണ്ടിലെ ഒരു സംസ്ഥാനം ഇതാ ബുർഖനിരോധനവുമായി രംഗത്തെത്തിയിരിക്കുകയാണ്. രാജ്യത്തെ ടികിനോ സ്‌റ്റേറ്റാണ് വിവാദമായ ഈ നിയമം നടപ്പിലാക്കിയിരിക്കുന്നത്.

നിയമം ലംഘിച്ച് ബുർഖ ധരിച്ചാൽ ആറരലക്ഷം രൂപയാണ് പിഴയായി നൽകേണ്ടി വരുക. ഫ്രാൻസിൽ നേരത്തെ തന്നെ ബുർഖയ്ക്ക് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. യൂറോപ്പ് മുഴുവൻ ഇത്തരത്തിലുള്ള ബുർഖ നിരോധനത്തിന് സാധ്യതയുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പാരീസാക്രമണത്തിന് ശേഷമാണ് യൂറോപ്പാകമാനം ഇപ്പോൾ ഇസ്ലാമോഫോബിയയുടെ പിടിയിലമർന്നിരിക്കുന്നത്. ബുർഖയുടെ മറവിൽ തീവ്രവാദികൾ ആക്രമണം നടത്താനെത്തുമെന്ന ആശങ്ക ശക്തമായതിനാലാണ് ഈ നിരോധനം.

പുതിയ നിരോധനമനുസിച്ച് ടികിനോയിൽ സ്ത്രീകൾ ഷോപ്പുകൾ, റസ്റ്റോറന്റുകൾ, പൊതുസ്ഥലങ്ങൾ, പൊതു കെട്ടിടങ്ങൾ, തുടങ്ങിയ ഇടങ്ങളിൽ ബുർഖ ധരിക്കാൻ പാടില്ല. 2013 സെപ്റ്റംബറിൽ നടത്തിയ റഫറണ്ടമനുസരിച്ചാണ് ഈ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഈ ജനഹിത പരിശോധനയിൽ മൂന്നിൽ രണ്ടു ഭാഗം പേരും ബുർഖയ്ക്ക് ഭ്രഷ്ട് കൽപിക്കുന്നതിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. ഈ നിരോധനം ഫെഡറൽ നിയമത്തിന്റെ ലംഘനമല്ലെന്നാണ് സ്വിസ് പാർലിമെന്റ് പറയുന്നത്. എന്നാൽ പുതിയ നിയമം എപ്പോഴാണ് നിർബന്ധമാക്കുന്നതെന്ന് വ്യക്തമായിട്ടില്ല.ഇതനുസരിച്ച് ടികിനോയിലെത്തുന്ന സന്ദർശകർക്ക് ഈ നിരോധനത്തെക്കുറിച്ച് അറിയിപ്പ് നൽകുന്നുണ്ട്.ഇതിന്റെ ഭാഗമായി വിമാനത്താവളങ്ങളിൽ ബോർഡുകൾ വയ്ക്കും. ഇവിടേക്ക് കടക്കുന്ന അതിർത്തികളിലും ഇത് സംബന്ധിച്ച പരിശോധനകളും അറിയിപ്പുകളും പ്രാവർത്തികമാക്കും.

ഫ്രാൻസിൽ ഏർപ്പെടുത്തിയ ബുർഷനിരോധനത്തെ തുടർന്ന് ഇത് ധരിക്കുന്നവർ 35 പൗണ്ട് മുതൽ 150 പൗണ്ട് വരെ പിഴയൊടുക്കേണ്ടി വരുന്നുണ്ട്.2010ലായിരുന്നു ഫ്രാൻസിന്റെ പാർലമെന്റ് ബുർഖ നിരോധനമേർപ്പെടുത്തിയിരുന്നത്. ഇത് വിവേചനമാണെന്നാരോപിച്ച് ഇസ്ലാമിക് ഗ്രൂപ്പുകൾ ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. പടിഞ്ഞാറൻ യൂറോപ്പിൽ ഏറ്റവും കൂടുതൽ മുസ്ലീങ്ങളുള്ള രാജ്യമാണ് ഫ്രാൻസ്.തങ്ങൾക്കെതിരെയുള്ള അജൻഡയാണ് ഇവിടെ നടപ്പിലാക്കാനൊരുങ്ങുന്നതെന്ന് ഇവിടുത്തെ പല മുസ്ലീങ്ങളും വിശ്വസിക്കുന്നുമുണ്ട്.എന്നാൽ കഴിഞ്ഞ വർഷം യൂറോപ്യൻ കോർട്ട് ഓഫ് ഹ്യൂമൻ റൈറ്റ്‌സ് കഴിഞ്ഞ വർഷം ഈ നിരോധനം തള്ളിക്കളഞ്ഞിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP