Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ട്രേയ്ക്ക് പകരം ടേബിളിൽ നിവർന്ന് കിടക്കുന്നത് നഗ്‌ന സ്ത്രീകൾ; സിഡ്‌നിയിലെ റസ്റ്റോറന്റിൽ ഭക്ഷണം വിളമ്പുന്നത് സ്ത്രീയുടെ ശരീരത്തിൽ പെറുക്കി വച്ച ശേഷം

ട്രേയ്ക്ക് പകരം ടേബിളിൽ നിവർന്ന് കിടക്കുന്നത് നഗ്‌ന സ്ത്രീകൾ; സിഡ്‌നിയിലെ റസ്റ്റോറന്റിൽ ഭക്ഷണം വിളമ്പുന്നത് സ്ത്രീയുടെ ശരീരത്തിൽ പെറുക്കി വച്ച ശേഷം

സ്ത്രീശരീരത്തെ പലവിധത്തിൽ വിൽപനച്ചരക്കാക്കുന്ന കാലമാണിത്. വേശ്യാലയങ്ങളിലെ ചൂഷണത്തിന് പുറമെ പരസ്യരംഗത്തും സിനിമാരംഗത്തും സ്ത്രീശരീരം പലവിധത്തിൽ വിറ്റ് കാശാക്കപ്പെടുന്നുണ്ട്. ബാർഹോട്ടലുകളിൽ സ്ത്രീകളുടെ നഗ്‌നത വെളിപ്പെടുത്തിക്കൊണ്ടുള്ള മാദകനൃത്തങ്ങൾ ആരംഭിച്ചിട്ട് കാലമേറെയായി.

എന്നാൽ ബാറുകളിൽ സ്ത്രീകളുടെ നഗ്‌നശരീരത്തെ ട്രേയാക്കിക്കൊണ്ട് ഭക്ഷണം വിളമ്പുന്നതിനെപ്പറ്റി കേട്ടിട്ടുണ്ടോ...!!.എന്നാൽ സിഡ്‌നിയിലെ ബാറിൽ ഇതും സംഭവിച്ചിരിക്കുകയാണ്. ഇവിടെ ട്രേയ്ക്ക് പകരം ടേബിളിൽ നിവർന്ന് കിടക്കുന്നത് നഗ്‌നസ്ത്രീകളാണ്. ഇവിടെ ഭക്ഷണം വിളമ്പുന്നത് സ്ത്രീയുടെ ശരീരത്തിൽ പെറുക്കി വച്ചതിന് ശേഷവുമാണത്രെ...!!.

സിഡ്‌നിയിലെ ക്രൂയിസ് ബാറിലാണ് ഇന്നലെ ഈ ചൂടൻ സംഭവം അരങ്ങേറിയിരിക്കുന്നത്.ഇതിനായി മോഡലുകളായ യുവതികളെ വിളിച്ച് വരുത്തി തുണിയുരിച്ച് ടേബിളിൽ കിടത്തുകയായിരുന്നു. ഈ വിവാദ സംഭവത്തിനെതിരെ സ്ത്രീസംഘടനകളും അഭിഭാഷകരും ശക്തമായി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

ബാറിന്റെ പ്രമോന് വേണ്ടി സ്ത്രീശരീരത്തെ ഇത്ര നീചമായി ഉപയോഗിച്ച നടപടിയിൽ ജനങ്ങളും ശക്തമായ പ്രതിഷേധം ഉയർത്തിക്കഴിഞ്ഞു. ഇത് ബാറാണോ..അതോ വേശ്യാലയമാണോ...? എന്നാണവർ ചോദിക്കുന്നത്. മലർന്ന് കിടക്കുന്ന മോഡലുകൾ തങ്ങളുടെ ശരീരത്തിൽ നിന്നും ഭക്ഷ്യവിഭവങ്ങൾ എടുത്ത് അതിഥികളുടെ വായിൽ കൊടുക്കുകയും ചെയ്തിരുന്നു. ബാറിൽ വച്ച് നടന്ന ഒരു പ്രധാനപ്പെട്ട ആഘോഷത്തിനിടെയാണ് വിവാദസംഭവം അരങ്ങേറിയത്.

സിഡ്‌നിയിലെ സർക്കുലർ ക്വേയിലെ പ്രശസ്തമായ ഓവർസീസ് പാസഞ്ചർ ടെർമിനലിലെ ഒരു പ്രധാനപ്പെട്ട വെന്യൂ ആണീ ബാർ. തങ്ങളുടെ റീലോഞ്ചിനോടനുബന്ധിച്ച് ബാറുകാർ നടത്തിയ പാർട്ടിയാണ് ഇത്തരത്തിൽ വിവാദത്തിലായിരിക്കുന്നത്. സംഭവത്തെ തുടർന്ന് ബാർ ബഹിഷ്‌കരിക്കുമെന്നാണ് ആളുകൾ ഭീഷണി മുഴക്കിയിരിക്കുന്നത്. സ്ത്രീ അഭിഭാഷകയായ മെലിൻഡ താർകാർഡാണ് പ്രതിഷേധക്കാരിൽ മുൻനിരയിലുള്ളത്. സ്ത്രീശരീരത്തെ ഈ തരത്തിൽ അപമാനിച്ച ബാർ ജനം ബോയ്‌കോട്ട് ചെയ്യുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നാണ് അവർ പറയുന്നത്. ഇതിനെത്തുടർന്ന് ബാർ ഗുരുതരമായ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് കലക്ടീവ് ഷൗട്ടിന്റെ കോ ഫൗണ്ടറായ ഇവർ പറയുന്നത്.

ഇത് സ്ത്രീത്വത്തെ അപമാനിക്കുന്ന നടപടിയാണെന്നാണ് ആദം തോംസൺ ട്വീറ്റ് ച്യെതിരിക്കുന്നത്. ഇത് അസ്വീകാര്യമായ നടപടിയാണെന്നും ഇതിൽ കടുത്ത ദുഃഖവും ദേഷ്യവുമുണ്ടെന്നാണ് വിദ്യാഭ്യാസ വിഗദ്ധയാ മെലാനി ജെയിംസ് ഡെയിലി മെയിൽ ഓസ്‌ട്രേലിയയോട് വെളിപ്പെടുത്തിയിരിക്കുന്നത്. ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്ന ബാറിന്റെ നടപടി പൊറുക്കാൻ പറ്റാത്തതാണെന്നാണ് സോഷ്യൽ മീഡിയയിലൂടെ സന്നദ്ധ പ്രവർത്തക മൈക്കല ഹാലെറ്റ് പ്രതികരിച്ചിരിക്കുന്നത്.

എന്നാൽ ചിലർ ഈ നടപടിയെ അനുകൂലിച്ചും രംഗത്തെത്തിയിട്ടുണ്ട്. അവർ ഇതിന് അനുകൂലമായ പോസ്റ്റുകളുമായി സോഷ്യൽമീഡിയയിലെത്തിയിട്ടുമുണ്ട്. മോഡലുകൾ ചെയ്തത് അവരുടെ ജോലിയാണെന്നും അതിനവർക്ക് ഉചിതമായ പ്രതിഫലം നൽകിയിട്ടുണ്ടെന്നുമാണ് സോഷ്യൽമീഡിയ യൂസറായ സാന്ദ്ര ട്വീറ്റ് ചെയ്തിരിക്കുന്നത്.

താൽപര്യമില്ലാത്തവർക്ക് അത് ഉപേക്ഷിച്ച് പോകാമായിരുന്നുവെന്നും ആരും ഈ പ്രവൃത്തി ചെയ്യാൻ അവരെ നിർബന്ധിച്ചിരുന്നില്ലെന്നും അവർ പറയുന്നു. എല്ലാവരും മുതിർന്നവരായിരുന്നുവെന്നും അവർക്ക് ഈ വിഷയത്തിൽ സ്വതന്ത്രമായ തീരുമാനമെടുക്കാമായിരുന്നുവെന്നും സാന്ദ്ര പറയുന്നു. ഈ പരിപാടിയുടെ വ്യത്യസ്തമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലിട്ട് ആഘോഷമാക്കാനും ചില അതിഥികൾ മറന്നില്ല.

(തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (28.08.2015) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും മറുനാടന്റെ ഹൃദ്യമായ ഓണാശംസകൾ എഡിറ്റർ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP