Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇസ്ലാമിക് സ്റ്റേറ്റിൽനിന്നു മോചിപ്പിച്ച സിറിയൻ പട്ടണത്തിൽ ഇരട്ട കാർബോംബ് ആക്രമണങ്ങൾ; 70 പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തു; സ്‌ഫോടനങ്ങൾ തുർക്കി പട്ടാളവും സിറിയൻ വിമതരും ചേർന്ന് പട്ടണത്തെ ഭീകരിൽനിന്നു മോചിപ്പിച്ചതിനു പിന്നാലെ

ഇസ്ലാമിക് സ്റ്റേറ്റിൽനിന്നു മോചിപ്പിച്ച സിറിയൻ പട്ടണത്തിൽ ഇരട്ട കാർബോംബ് ആക്രമണങ്ങൾ; 70 പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തു; സ്‌ഫോടനങ്ങൾ തുർക്കി പട്ടാളവും സിറിയൻ വിമതരും ചേർന്ന് പട്ടണത്തെ ഭീകരിൽനിന്നു മോചിപ്പിച്ചതിനു പിന്നാലെ

ഡമാസ്‌കസ്: സിറിയയിലെ ആലപ്പോ പ്രവിശ്യയിൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ നടത്തി ഇരട്ട കാർബോംബ് സ്‌ഫോടനങ്ങളിൽകുറഞ്ഞത് 70 പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തു.

അൽബാബ് നഗരത്തിൽനിന്ന് എട്ടു കിലോമീറ്റർ അകലെയുള്ള സോസിയൻ ഗ്രാമത്തിലായിരുന്നു സ്‌ഫോടനങ്ങൾ. ജനങ്ങൾ തിങ്ങിനിറഞ്ഞ സ്ഥലത്തായിരുന്നു ആദ്യ സ്‌ഫോടനം. 60 പേരാണ് കൊല്ലപ്പെട്ടത്. മണിക്കൂറുകൾക്കുശേഷം ഗ്രാമത്തിലുണ്ടായ മറ്റൊരു കാർബോംബ് സ്‌ഫോടനത്തിൽ പത്തോളം പേരും കൊല്ലപ്പെട്ടു.

ഇസ്ലാമിക് സ്റ്റേറ്റിന്റെ സിറിയയിലെ അവസാന ശക്തികേന്ദ്രങ്ങളിലൊന്നായിരുന്നു അൽബാബ്. അയൽ രാജ്യമായ തുർക്കിയിലെ പട്ടാളവും സിറിയൻ വിമതരും ചേർന്നു നടത്തിയ സംയൂക്ത ഓപറേഷനിൽ ഭീകരരെ ഇവിടെനിന്നും തുരത്തിയിരുന്നു. തുർക്കി പട്ടാളം ഇക്കാര്യം അറിയിച്ചതിനു പിന്നാലെയാണ് സ്‌ഫോടനങ്ങൾ അരങ്ങേറിയത്.

അൽബാബിനു പുറമേ ക്വബാസിൻ, അൽബസ നഗരങ്ങളിൽ മാത്രമാണ് ഇപ്പോൾ ഇസ്ലാമിക് സ്‌റ്റേറ്റിന് സ്വാധീനമുള്ള നഗരങ്ങൾ. 2016 ഓഗസ്റ്റിലാണ് തുർക്കിസേനയും സിറിയൻ വിമതരും ചേർന്ന് ഭീകരരെ തുരത്താൻ ഓപറേഷൻ ആരംഭിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP