Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിറയൻ വിമതസേനയുടെ കീഴിലുള്ള കിഴക്കൻ ഗൂട്ടയിൽ സിറിയൻ സേനയുടെ കൂട്ടക്കുരുതി തുടരുന്നു; കഴിഞ്ഞ ദിവസത്തെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് 250ലധികം പേർ; സ്ഥിതി അതീവഗുരുതരമാണെന്ന് ഐക്യരാഷ്ട്രസംഘടന

സിറയൻ വിമതസേനയുടെ കീഴിലുള്ള കിഴക്കൻ ഗൂട്ടയിൽ സിറിയൻ സേനയുടെ കൂട്ടക്കുരുതി തുടരുന്നു; കഴിഞ്ഞ ദിവസത്തെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് 250ലധികം പേർ; സ്ഥിതി അതീവഗുരുതരമാണെന്ന് ഐക്യരാഷ്ട്രസംഘടന

അർബിൻ: സിറിയയിൽ സിറയൻ വിമതസേനയുടെ കീഴിലുള്ള കിഴക്കൻ ഗൂട്ടയിൽ സിറിയൻ സേനയുടെ കൂട്ടക്കുരുതി തുടരുന്നു, ഇവിടെ കഴിഞ്ഞ ദിവസം നടന്ന വ്യോമാക്രമണത്തിൽ 250ലധികം പേരാണ് കൊല്ലപ്പെട്ടത്.

സിറിയൻ സേന ഇവിടങ്ങളിൽ ശക്തമായ ആക്രമണമാണ് നടത്തുന്നത്. നിരവധി കുട്ടികളാണ് ദിവസേന ഇവിടങ്ങളിൽ കൊല്ലപ്പെടുന്നത്. ഞായറാഴ്ച മുതൽ തുടരുന്ന ആക്രമണത്തിൽ 57 ഓളം കുട്ടികളാണ് മരിച്ചത്. ഇതിൽ തന്നെ തിങ്കളാഴ്ച മാത്രം 39 കുട്ടികൾ കൊല്ലപ്പെട്ടു.

സിറയൻ വിമതസേനയുടെ കീഴിലുള്ള കിഴക്കൻ ഗൂട്ടയിൽ സിറിയൻ സേനയുടെ കൂട്ടക്കുരുതി തുടരുന്നതായി യുദ്ധനിരീക്ഷകരായ സിറിയൻ ഒബ്സർവേറ്ററി വ്യക്തമാക്കിയിട്ടുണ്ട്. വിമതരുടെ കീഴിലുള്ള അവസാന ശക്തി കേന്ദ്രമായ ഇവിടം പിടിക്കാൻ പ്രസിഡന്റ് ബഷാർ അൽ അസദിന്റെ സിറിയൻ സൈന്യം ഉടൻ കരയാക്രമണം കൂടി ആരംഭിക്കുമെന്നാണു സൂചന.

നാലു ലക്ഷത്തോളം ജനങ്ങളാണ് ഇവിടെ കുടുങ്ങിയിട്ടുള്ളത്. 2013 ഈ മേഖലയിൽ സിറിയൻ സേന രാസായുധം പ്രയോഗിച്ചിരുന്നു.മേഖലയിലെ സ്ഥിതി അതീവഗുരുതരമാണെന്ന് ഐക്യരാഷ്ട്രസംഘടന മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP