Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

13 കൊല്ലമായി അജ്ഞാതവാസം നയിക്കുന്ന താലിബാൻ നേതാവ് മുല്ല ഒമർ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാൻ; മരിച്ചത് രണ്ടോ മൂന്നോ വർഷം മുമ്പെന്നും അവകാശം; മറുപടി നൽകാതെ താലിബാൻ

13 കൊല്ലമായി അജ്ഞാതവാസം നയിക്കുന്ന താലിബാൻ നേതാവ് മുല്ല ഒമർ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാൻ; മരിച്ചത് രണ്ടോ മൂന്നോ വർഷം മുമ്പെന്നും അവകാശം; മറുപടി നൽകാതെ താലിബാൻ

കാബുൾ: താലിബാന്റെ പരമോന്നത നേതാവ് മുല്ല ഒമർ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാൻ അവകാശപ്പെട്ടു. കഴിഞ്ഞ 13 വർഷമായി പൊതു സമൂഹത്തിനു മുന്നിലെത്താതെ അജ്ഞാതവാസം നയിച്ചിരുന്ന മുല്ല ഒമർ രണ്ടോ മൂന്നോ വർഷം മുമ്പു കൊല്ലപ്പെട്ടതായാണു അവകാശവാദം.

എന്നാൽ, താലിബാൻ സംഭവത്തോടു പ്രതികരിച്ചിട്ടില്ല. അഫ്ഗാനിസ്ഥാൻ സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചാണ് ഇതു സംബന്ധിച്ച വാർത്ത ബിബിസി പുറത്തുവിട്ടത്. താലിബാന്റെ പരമോന്നത നേതാവും ആത്മീയ ആചാര്യനുമായിരുന്നു മുല്ല ഒമർ.

അഫ്ഗാൻ ഇന്റലിജൻസ് വൃത്തങ്ങളാണ് മുല്ലാ ഉമറിന്റെ മരണം വെളിപ്പെടുത്തിയത്. താലിബാൻ കേന്ദ്രങ്ങൾ ഇത് സ്ഥിരീകരിച്ചിട്ടില്ല. ഇപ്പോൾ പുറത്തുവന്ന വിവരങ്ങൾ ഒന്നകൂടി സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ വക്താവ് പിന്നീട് വിശദീകരിച്ചു. തങ്ങളുടെ പ്രസ്താവന ഉടൻ പുറത്തുവിടുമെന്നാണ് താലിബാൻ വക്താവ് ബിബിസിയെ അറിയിച്ചത്.

നേരത്തെ പലതവണ മുല്ല ഉമർ കൊല്ലപ്പെട്ടെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ, ആദ്യമായാണ് അഫ്ഗാൻ സർക്കാരിന്റെ ഔദ്യോഗിക കേന്ദ്രങ്ങൾ മുല്ല ഉമറിന്റെ മരണം സംബന്ധിച്ച വിവരങ്ങൾ അറിയിക്കുന്നത്. സ്ഥിരീകരിക്കാൻ സർക്കാർ തയ്യാറായിട്ടില്ലെന്നതിനാൽ അഭ്യൂഹത്തിന് ശക്തി കൂടിയിരിക്കുകയാണ്.

സോവിയറ്റ് യൂണിയന്റെ പിന്തുണയോടെയുള്ള നജീബുള്ള സർക്കാരിനെ അട്ടിമറിച്ച് താലിബാൻ അഫ്ഗാന്റെ നിയന്ത്രണമേറ്റെടുത്തപ്പോഴാണ് മുല്ല ഉമർ ലോകത്തിന്റെ ശ്രദ്ധയിലേക്ക് വരുന്നത്. പിന്നീട് ഉസാമ ബിൻ ലാദന്റെ അൽ ഖ്വയ്ദയുമായി മുല്ല ഉമർ സഹകരണത്തിലേർപ്പെട്ടു. അൽഖ്വയ്ദ വേൾഡ് ട്രേഡ് സെന്റർ തകർത്തതിന് പിന്നാലെ ബിൻ ലാദന് സംരക്ഷണം നൽകിയത് മുല്ല ഉമറും താലിബാനുമായിരുന്നു. ഇതിന്റെ തുടർച്ചയായി അമേരിക്കൻ സേന അഫ്ഗാനിസ്ഥാനിൽ അധിനിവേശം നടത്തുകയും താലിബാൻ ഭരണകൂടത്തെ പുറത്താക്കുകയും ചെയ്തു. അധികാരം ഒഴിയേണ്ടിവന്നെങ്കിലും മുല്ല ഉമറിനെ കണ്ടെത്താനോ പിടികൂടാനോ അമേരിക്കൻ സേനയ്‌ക്കോ, പുതുതായി വന്ന അഫ്ഗാൻ ഭരണകൂടത്തിനോ കഴിഞ്ഞിരുന്നില്ല. മുല്ല ഉമറിന്റെ അപൂർവ്വ ചിത്രങ്ങൾ മാത്രമേ ഇതുവരെ പുറത്തുവന്നിട്ടുള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP