Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊൽക്കത്തക്കാരിയായി ജീവിക്കനുള്ള മോഹത്തിന് ഇന്ത്യ അനുമതി നൽകിയില്ല; വിസ പുതുക്കാൻ മടികാണിച്ചു; തസ്ലീമാ നസ്രീൻ ഇന്ത്യ ഉപേക്ഷിച്ച് അമേരിക്കയിലെത്തി

ന്യൂയോർക്ക്: വിവാദ ബംഗ്ലാദേശി സാഹിത്യകാരി തസ്ലീമ നസ്രീൻ ഇന്ത്യയിൽ നിന്ന് താമസം മാറ്റുന്നു. അമേരിക്കയാണ് പുതിയ താവളം. അൽഖ്വെയ്ദ ബന്ധമുള്ള ബംഗ്ലാദേശിലെ മതമൗലിക ശക്തികളുടെ ഭീഷണി കണക്കിലെടുത്ത് തസ്ലീമ അമേരിക്കയിലേക്ക് താമസം മാറിയെന്ന് ന്യൂയോർക്കിലെ 'സെന്റർ ഫോർ ഇൻക്വയറി' എന്ന സംഘടന വ്യക്തമാക്കി. ഇന്ത്യ നൽകിയ വിസയുടെ കാലാവധി ഓഗസ്തിൽ തീരാനിരിക്കെയാണ് തീരുമാനം.

52കാരിയായ തസ്ലീമ കഴിഞ്ഞയാഴ്ചയാണ് ന്യൂയോർക്കിലെത്തിയത്. 'ലജ്ജ' എന്ന നോവലാണ് തസ്ലീമയെ മതമൗലികവാദികളുടെ നോട്ടപ്പുള്ളിയാക്കിയത്. വധഭീഷണിയെത്തുടർന്ന് 1994 ലാണ് അവർ ബംഗ്ലാദേശ് വിട്ടത്. സ്വീഡിഷ് പൗരത്വമുള്ള അവർ 20 വർഷമായി യു.എസ്സിലും യൂറോപ്പിലും ഇന്ത്യയിലുമായാണ് കഴിയുന്നത്.

2004 മുതൽ അവർക്ക് ഇന്ത്യ വിസ അനുവദിച്ചിട്ടുണ്ട്. ഈ ഓഗസ്ത് വരെ വിസയ്ക്ക് കാലാവധിയുണ്ട്. കൊൽക്കത്തയിൽ സ്ഥിരമായി താമസിക്കാനുള്ള ആഗ്രഹം അവർ മിക്കപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിൽ നിന്നുള്ള പ്രതികരണം അനുകൂലമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് അമേരിക്കയിലേക്കുള്ള മാറ്റം.

സ്വതന്ത്രചിന്തയും മതേതര മൂല്യങ്ങളും പ്രചരിപ്പിച്ച അവിജിത് റോയി, വഷീഖുർ റഹ്മാൻ, അനന്ത ബിജോയ് ദാസ് എന്നിവരെ അടുത്തിടെ ബംഗ്ലാദേശിൽ മൗലികവാദികൾ കൊലപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യയേക്കാൾ സുരക്ഷിതത്വം യു.എസ്സിലായിരിക്കുമെന്ന വിലയിരുത്തലിലാണ് തീരുമാനം.

തസ്ലീമയുടെ കൃതികൾക്കെതിരെ ഒരു വിഭാഗം മുസ്ലിങ്ങളിൽനിന്ന് അക്രമാസക്തമായ പ്രതിഷേധമുണ്ടായതിനെത്തുടർന്ന് 2007 ൽ അവർ കൊൽക്കത്ത വിടുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP