Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ടാറ്റയുടെ മനസ്സറിയാനാകാതെ ബ്രിട്ടൻ; പ്രതിഷേധക്കാർക്കൊപ്പം ചേർന്ന് കോർബിൻ; ചർച്ചകൾ നടത്തി ജാവിദ്

ടാറ്റയുടെ മനസ്സറിയാനാകാതെ ബ്രിട്ടൻ; പ്രതിഷേധക്കാർക്കൊപ്പം ചേർന്ന് കോർബിൻ; ചർച്ചകൾ നടത്തി ജാവിദ്

ബ്രിട്ടനിലെ ടാറ്റയുടെ സ്റ്റീൽ വ്യവസായം പ്രതിസന്ധിയിലാവുകയും അതു കാരണം ആയിരക്കണക്കിന് ബ്രിട്ടീഷ് തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന സാഹചര്യവുമുണ്ടായിരിക്കുകയാണല്ലോ..? എന്നാൽ ഇക്കാര്യത്തിൽ ടാറ്റ അന്തിമമായി എന്ത് തീരുമാനമാണ് എടുത്തിരിക്കുന്നതെന്നറിയാതെ ബ്രിട്ടീഷുകാർ കുഴങ്ങുകയാണിപ്പോൾ. ഇതിനിടെ പ്ലാൻുകൾ അടച്ച് പൂട്ടാനുള്ള മുൻ തീരുമാനമത്തിനെതിരെ ലേബർ നേതാവ് ജെറമി കോർബിൻ പ്രതിഷേധക്കാർക്കൊപ്പം അണിനിരന്നിട്ടുമുണ്ട്. ഇത് സംബന്ധിച്ച ചർച്ചകൾ ബിസിനസ് സെക്രട്ടറി സാജിദ് ജാവിദ് നടത്തി വരുന്നുമുണ്ട്.

ടാറ്റയുടെ ആഗോള ഉരുക്കു വ്യവസായത്തിന്റെ വാർഷികഫലങ്ങൾ പുറത്ത് വിടവെ എക്സിക്യൂട്ടീവ് ഡയറക്ടറായ കൗശിക് ചാറ്റർജി യുകെയിലെ നഷ്ടമുണ്ടാക്കുന്ന പ്ലാന്റുകൾക്കായി ലഭിച്ച ഏഴ് ബിഡുകളെക്കുറിച്ച് ബോർഡ് എടുത്ത തീരുമാനത്തെക്കുറിച്ച് കൂടുതലൊന്നും വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ പ്ലാന്റുകൾ അടച്ച് പൂട്ടാനുള്ള തീരുമാനത്തിൽ പുനപരിശോധന നടത്തുമോയെന്ന ചോദ്യത്തിന് ആ സാധ്യത അദ്ദേഹം തള്ളിക്കളയുകയും ചെയ്തിരുന്നു. പ്രസ്തുത പ്ലാന്റുകളുടെ 25 ശതമാനം ഓഹരി ഏറ്റെടുക്കാമെന്നും അവയെ സാമ്പത്തികമായി സഹായിക്കാമെന്നുള്ള വാഗ്ദാനവുമായി സർക്കാർ മുന്നോട്ട് വന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ ചോദ്യം ചോദിച്ചിരുന്നത്.

വാർഷികഫലത്തിലെ കണക്കുകളനുസരിച്ച് ടാറ്റ സ്റ്റീലിന്റെ വരുമാനത്തിൽ 6 ശതമാനം ഇടിവുണ്ടാവുകയും അത് 11.9 ബില്യൺപൗണ്ടായിത്തീരുകയും ചെയ്തിട്ടുണ്ടെന്നും വാർഷി നഷ്ടം 309 മില്യൺ പൗണ്ടാണെന്നും ചാറ്റർജി പ്രഖ്യാപിച്ചിരുന്നു. യുകെയിലെ തങ്ങളുടെ ബിസിനസിന് വേണ്ടിഎല്ലാ സാധ്യതകളും പരിശോധിക്കുമെന്നും അതിൽ പ്ലാന്റുകൾ വിൽക്കുകയെന്നതും ഉൾപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.അതിനിടെ ബിസിസന് സെക്രട്ടറി സാജിദ് ജാവിദ് തിങ്കളാഴ്ച ടാറ്റയുടെ ഡയറക്ടർമാരുമായി മണിക്കൂറുകളോളം ചർച്ച നടത്തിയിരുന്നു. ഡയറക്ടർമാരുടെ മാസാന്ത യോഗത്തിന് മുന്നോടിയായിട്ടാണ് ജാവിദ് അവരുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്. എന്നാൽ വാങ്ങാനെത്തിയവർ ടാറ്റയുടെ പെൻഷൻ സ്‌കീം ഏറ്റെടുക്കാൻ വിസമ്മതം പ്രകടിപ്പിച്ചതിനെ തുടർന്ന് പ്ലാന്റുകളെ എങ്ങനെയെങ്കിലും നിലനിർത്തുന്ന കാര്യം ടാറ്റ ആലോചിക്കുന്നുണ്ടെന്നാണ് തനിക്ക് തോന്നുന്നതെന്ന് ജാവിദ് സൂചന നൽകിയിരിക്കുന്നത്. ഈ പെൻഷൻ സ്‌കീം 500 മില്യൺ പൗണ്ട് കമ്മി നേരിടുന്നുണ്ട്.

ഈ പെൻഷൻസ്‌കീം പുനക്രമീകരിക്കുന്നതിനെ സംബന്ധിച്ച വിവാദപരമായ നിർദേശങ്ങളെ പറ്റിയുള്ള കൺസൾട്ടേഷൻ ഈ ആഴ്ച മിനിസ്റ്റർമാർ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ പ്ലാന്റുകൾ വിൽക്കുകയെന്ന ഓപ്ഷനുമായി ടാറ്റ മുന്നോട്ട് പോകില്ലെന്നാണ് വൈറ്റ് ഹാൾ ഉറവിടങ്ങളും യുകെ സ്റ്റീൽ ഇന്റസ്ട്രിയും പ്രതീക്ഷിക്കുന്നത്. വിൽപനയെക്കുറിച്ച് ചാറ്റർജി കഴിഞ്ഞ ദിവസം കൂടുതൽ വിവരങ്ങൾ പുറത്ത് വിടാതിരുന്നത് അതിനാലാണെന്നും അവർ കരുതുന്നു.ഇക്കാര്യത്തിൽ ടാറ്റ വിൽപന പോലുള്ള കടുത്ത തീരുമാനങ്ങളെടുക്കാൻ വൈകുന്നത് യുകെ സ്റ്റീൽ ഇന്റസ്ട്രിയെ സംബന്ധിച്ചിടത്തോളം പോസിറ്റീവ് സിഗ്‌നലാണെന്നാണ് ട്രേഡ് ബോഡി യുകെ സ്റ്റീൽ അഭിപ്രായപ്പെട്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP