Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാമുകനെ തിരിച്ചുകിട്ടാൻ പ്ലാസ്റ്റിക് സർജറി നടത്തി; സൗന്ദര്യം കൂടിയതോടെ അനേകായിരം ആരാധകർ; ഒരു ചൈനീസ് സുന്ദരിയുടെ കഥ

കാമുകനെ തിരിച്ചുകിട്ടാൻ പ്ലാസ്റ്റിക് സർജറി നടത്തി; സൗന്ദര്യം കൂടിയതോടെ അനേകായിരം ആരാധകർ; ഒരു ചൈനീസ് സുന്ദരിയുടെ കഥ

ബീജിങ്: ചൈനീസ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരം ഒരു കൊച്ചു സുന്ദരിയാണ്. അങ്ങേയറ്റത്തെ സൗന്ദര്യം കൊണ്ട് ലക്ഷക്കണക്കിനാളുകളാണ് ഈ സുന്ദരിക്കു പിന്നാലെ പായുന്നത്. മധ്യ ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ നിന്നുള്ള കൗമാരക്കാരിയായ ലീ ഹീ ഡാനീ എന്ന പെൺകുട്ടിയുടെ ചിത്രം കണ്ട് മൂക്കത്ത് വിരൽ വച്ചിരിക്കുകയാണ് ചൈനക്കാർ. നഷ്ടപ്പെട്ട കാമുകനെ തിരികെ ലഭിക്കാനായാണ് അൽപ്പം സൗന്ദര്യം കൂട്ടാൻ 15കാരിയായ ലീ തീരുമാനിച്ചത്. ഒരു മേജർ പ്ലാസ്റ്റിക് സർജറി കഴിഞ്ഞിറങ്ങിയതോടെ ഈ പെൺകുട്ടിയുടെ സൗന്ദര്യം അങ്ങേയറ്റം വരെ വർധിക്കുകയും ആകർഷണീയത കൂടുകയും ചെയ്തതോടെ പിന്നെ എല്ലാവരും ഇവൾക്കു പിന്നാലെയാണ്. കാമുകന് പീന്നീട് എന്തു സംഭവിച്ചുവെന്നൊന്നും വിവരമില്ല.

ചൈനീസ് സോഷ്യൽ മീഡിയാ സൈറ്റായ വെയ്‌ബോയിൽ നാലു ലക്ഷം പേരാണ് ഈ കൊച്ചു സുന്ദരിയെ ഫോളോ ചെയ്യുന്നത്. വെയ്‌ബോയിൽ തന്റെ സൗന്ദര്യം പ്രകടമാക്കുന്ന നിരവധി ഫോട്ടോകളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് ചൈനയിൽ സൈബർ ലോകത്താകെ ചൂടേറിയ ചർച്ചയായിരിക്കുകയാണ്. ഈ ചിത്രങ്ങൾ യഥാർത്ഥമല്ലെന്നും ഡിറ്റിജറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് സൗന്ദര്യം കൂട്ടിയതാണെന്നും ചിലർ വാദിക്കുന്നുണ്ട്. ഏതായാലും ഈ പെൺകുട്ടി ചെയ്തിരിക്കുന്ന ഡബ്ൾ ഐലിഡ് സർജറി, റിനോപ്ലാസ്റ്റിയും സൗന്ദര്യം വർധിപ്പിക്കാൻ ചൈനയിൽ വ്യാപകമായി ചെയ്തു വരുന്ന പ്ലാസ്റ്റിക് സർജറികളാണ്.

മുഖം ഇംഗ്ലീഷ് അക്ഷരമായ വി ആകൃതിയിലാക്കുന്നത് ചൈനീസ് സ്ത്രീകൾക്കിടയിൽ ഏറിയിട്ടുണ്ട്. ചൈനയിലെ സൗന്ദര്യത്തിന്റെ അടയാളമാണ് വി. ചൈനയിൽ പ്ലാസ്റ്റിക് സർജറിക്ക് പ്രിയമേറിയതോടെ അയൽ രാജ്യമായ ദക്ഷിണ കൊറിയയിലെ ക്ലിനിക്കുകൾക്ക് കൊയ്ത്താണ്. ദക്ഷിണ കൊറിയയിൽ പ്രശസ്തരായ സർജന്മാരും സെലിബ്രിറ്റികളുടെ പ്രശസ്തി കാരണം ചൈനീസ് സ്ത്രീകളിൽ അധിക പേരും കൊറിയയെ ആണ് പ്ലാസ്റ്റിക് സർജറിക്കായി ആശ്രയിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP