Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഈ സെൽഫി ഭ്രമം എവിടെ ചെന്ന് അവസാനിക്കും? സൗദിയിലും 'പെരിയപ്പ പാസ്ഡ് എവേ'; മുത്തച്ഛന്റെ മൃതദേഹത്തിനൊപ്പം കൊച്ചുമകൻ സെൽഫിയെടുത്തത് വിവാദമാകുന്നു

ഈ സെൽഫി ഭ്രമം എവിടെ ചെന്ന് അവസാനിക്കും? സൗദിയിലും 'പെരിയപ്പ പാസ്ഡ് എവേ'; മുത്തച്ഛന്റെ മൃതദേഹത്തിനൊപ്പം കൊച്ചുമകൻ സെൽഫിയെടുത്തത് വിവാദമാകുന്നു

റിയാദ്: ആശുപത്രിക്കിടക്കയിൽ മുത്തച്ഛന്റെ മൃതദേഹത്തിനൊപ്പം നിന്ന് കൊച്ചുമകൻ സെൽഫിയെടുത്തത് വിവാദത്തിൽ. സൗദി അറേബ്യയിലാണ് മുത്തച്ഛന്റെ മൃതദേഹത്തിനൊപ്പം നിന്ന് കൗമാരക്കാരൻ സെൽഫിയെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

'ഗുഡ് ബൈ ഗ്രാൻഡ് ഫാദർ' എന്ന ക്യാപ്ഷനോട് കൂടിയാണ് ചിത്രം പോസ്റ്റ് ചെയ്തത്. സമാന രീതിയിൽ ഒട്ടേറെ സെൽഫികൾ ഇന്ത്യയിലുൾപ്പെടെ മുൻപ് പ്രചരിച്ചിട്ടുണ്ടെങ്കിലും സൗദിയിൽ ഇത്തരമൊരു സംഭവം ആദ്യമാണ്. 'പെരിയപ്പ പാസ്ഡ് എവേ' എന്ന ക്യാപ്ഷനുമായി ഇന്ത്യയിൽ ഇത്തരമൊരു ചിത്രം പ്രചരിച്ചിരുന്നു. മുത്തച്ഛന്റെ ചിത്രത്തിനൊപ്പം നിന്ന് സെൽഫിയെടുത്ത് പോസ്റ്റ് ചെയ്ത ചിത്രം സോഷ്യൽ മീഡിയ ആഘോഷമാക്കുകയും ചെയ്തിരുന്നു.

ഇതിനുപിന്നാലെയാണ് സൗദിയിൽ നിന്നും ഇത്തരമൊരു ചിത്രം സോഷ്യൽ മീഡിയയിൽ എത്തിയത്. മൃതദേഹത്തിനൊപ്പം സെൽഫിയെടുക്കാൻ അവസരം നൽകിയ ആശുപത്രിയുടെ ഉത്തരവാദിത്വമില്ലായ്മയെ മദീന ആരോഗ്യ വകുപ്പ് അപലപിച്ചു. മൃതദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണ് ഇത്തരം സെൽഫിയെന്നും ഇത് സൗദിയുടെ സംസ്‌കാരത്തിന് യോജിച്ചതല്ലെന്നും പബ്‌ളിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം മേധാവി അബ്ദുൾ റസാക്ക് ഹഫേദ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ ഒരുങ്ങുകയാണ് ആരോഗ്യ വകുപ്പ്. സെൽഫി പോസ്റ്റ് ചെയ്ത കൗമാരക്കാരനെതിരെ നടപടിയെടുക്കാനും സുരക്ഷ വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കുറ്റകരമായ പ്രവൃത്തിയാണ് കൗമാരക്കാരൻ ചെയ്‌തെന്നും ശിക്ഷ ലഭിക്കുമെന്നുമാണ് വിലയിരുത്തൽ. അഭിഭാഷകനായ സൗദ് അൽ ഹർബി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP