Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

11-ാം വയസ്സിൽ ഗർഭിണിയായ പെൺകുട്ടി പ്രസവം കഴിഞ്ഞ് ആറാഴ്ച കഴിഞ്ഞപ്പോൾ സ്‌കൂളിൽ എത്തി; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മയ്ക്ക് ഗംഭീര സ്വീകരണം

11-ാം വയസ്സിൽ ഗർഭിണിയായ പെൺകുട്ടി പ്രസവം കഴിഞ്ഞ് ആറാഴ്ച കഴിഞ്ഞപ്പോൾ സ്‌കൂളിൽ എത്തി; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മയ്ക്ക് ഗംഭീര സ്വീകരണം

ളരെ ചെറുപ്പത്തിൽ ഒരു കുട്ടിയുടെ അമ്മയായാൽ പിന്നെ എത്ര പ്രസരിപ്പുള്ളവരും ധൈര്യമുള്ളവരും പിന്നെ കുട്ടിയെയും പരിചരിച്ച് എവിടെയെങ്കിലും ഒതുങ്ങിക്കൂടാനാണ് ഭൂരിഭാഗം പേരും ഇഷ്ടപ്പെടുക. അങ്ങനെ വരുമ്പോൾ 11ാം വയസിൽ അമ്മയാകുന്നത് ആർക്കും ആലോചിക്കാൻ പോലും സാധിക്കുന്ന കാര്യവുമല്ല. അത്തരമൊരു ദുര്യോഗം വന്നാൽ ആരും പിന്നീട് പുറത്തിറങ്ങാൻ പോലും തയ്യാറാവുകയുമില്ല. എന്നാൽ ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മയായ 11 വയസുകാരി സ്‌കൂൾ വിദ്യാർത്ഥിനി അങ്ങനെ ഒതുങ്ങിപ്പോകാൻ തയ്യാറായിരുന്നില്ല. പ്രസവം കഴിഞ്ഞ് ആറാഴ്ച കഴിഞ്ഞപ്പോൾ അവൾ സ്‌കൂളിൽ എത്തിയിരിക്കുകയാണ്. ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മയ്ക്ക് ഗംഭീര സ്വീകരണമാണ് സ്‌കൂളിൽ ലഭിച്ചിരിക്കുന്നത്.

പേരിന് സ്‌കൂളിൽ എത്തുക മാത്രമല്ല പഠിച്ച് നല്ല മാർക്കും വാങ്ങാൻ ഈ വിദ്യാർത്ഥിനിക്ക് സാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 13കാരനായ ബോയ്ഫ്രണ്ടിൽ നിന്നായിരുന്നു ഈ പെൺകുട്ടി പ്രൈമറിക്ലാസിൽ പഠിക്കുമ്പോൾ ഗർഭിണിയായത്. കഴിഞ്ഞ വർഷം 12 വയസുള്ളപ്പോഴാണ് അവൾ ഒരു പെൺകുഞ്ഞിന് ജന്മമേകിയത്.നോർത്ത് ലണ്ടനിലെ ഒരേ ബ്ലോക്കിലുള്ള ഫ്‌ലാറ്റുകളിലാണീ ദമ്പതികൾ ഇന്ന് കഴിയുന്നത്. അവരുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തപ്പെട്ടിട്ടില്ല. തങ്ങൾ ഇപ്പോഴും നല്ല സ്‌നേഹത്തിലാണെന്നാണ് പെൺകുട്ടി വെളിപ്പെടുത്തുന്നത്. ആൺകുട്ടിക്കിപ്പോൾ 15 വയസാണുള്ളത്. ഇവർ ദമ്പതികളായിട്ട് ഒരു വർഷത്തിലധികമായി. ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ അച്ഛനമ്മമാരാണ് ഇവരെന്ന് കരുതുന്നു.

എന്നാൽ ചെറുപ്രായത്തിൽ അമ്മയായത് തന്റെ വിദ്യാഭ്യാസത്തെ തടസപ്പെടുത്താൻ അനുവദിക്കാൻ പെൺകുട്ടി തയ്യാറായിരുന്നില്ല. അതിനാൽ പ്രസവത്തിന് ആറാഴ്ചയ്ക്ക് ശേഷം അവൾ സ്‌കൂളിലെത്തി പഠിപ്പ് തുടരുകയായിരുന്നു. ഇപ്പോൾ 13 വയസുള്ള പെൺകുട്ടി പഠനത്തിൽ മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. തന്റെ മകളെ അഗാധമായി സ്‌നേഹിക്കുന്നുണ്ടെന്നും ഈ കൊച്ചുമാതാവ് വെളിപ്പെടുത്തുന്നു. കുട്ടിയെ തന്റെ 28കാരിയായ അമ്മയെ ഏൽപിച്ചാണ് പെൺകുട്ടി ക്ലാസിലെത്തുന്നത്. പ്രസവത്തിലൂടെ പെൺകുട്ടി പക്വത കൈവരിച്ചുവെന്നാണ് ദി സൺ റിപ്പോർട്ട് ചെയ്യുന്നത്.

എന്നാൽ പെൺകുട്ടി ഇത്രയും ചെറിയ പ്രായത്തിൽ അമ്മയാകുന്നതിനോട് അച്ഛനമ്മമാർക്ക് കടുത്ത വിരോധമായിരുന്നു ആദ്യം ഉണ്ടായിരുന്നത്. തന്റെ ഹൃദയം തർന്നുവെന്നാണ് പെൺകുട്ടി പ്രസവിച്ചപ്പോൾ അവളുടെ പിതാവ് വെളിപ്പെടുത്തിയിരുന്നത്.പെൺകുട്ടി എട്ട് മാസം ഗർഭിണിയായപ്പോഴാണ് തങ്ങൾ അക്കാര്യം തിരിച്ചറിഞ്ഞതെന്നാണ് പെൺകുട്ടിയുടെ പിതാവ് എൽബിസിയോട് പറഞ്ഞിരുന്നത്. അത്തരമൊരു അവസ്ഥയിൽ കുട്ടിയെ ജനിക്കാൻ അനുവദിക്കുകയെ അവർക്ക് മുന്നിൽ വഴിയുണ്ടായിരുന്നുള്ളൂ. എല്ലാ എതിർപ്പുകളും ഉള്ളിലടക്കി പിന്നീട് അവർ പിന്തുണയേകുകയായിരുന്നു.12 വയസും മൂന്ന് മാസവുമുള്ളപ്പോഴാണ് പെൺകുട്ടി അമ്മയായത്. ഏറ്റവും പ്രായം കുറഞ്ഞ അമ്മയെന്ന ബഹുമതിയുള്ള ട്രീസ മിഡിൽടന്റെ റെക്കോർഡ് ഭേദിക്കാനും സ്‌കൂൾ വിദ്യാർത്ഥിനിക്ക് കഴിഞ്ഞു. ട്രീസയേക്കാൾ അഞ്ച് മാസം പ്രായം കുറവുള്ളപ്പോഴായിരുന്നു നമ്മുടെ സ്‌കൂൾ വിദ്യാർത്ഥിനി അമ്മയായത്.കെയർഫിലിയിലെ ഏപ്രിൽ വെബ്സ്റ്ററും നാതൻ ഫിസ്‌ബോണുമായിരുന്നു ഇതിന് മുമ്പ് ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ മാതാപിതാക്കൾ. 13 വയസുള്ളപ്പോഴായിരുന്നു ഏപ്രിൽ ബോയ്ഫ്രണ്ടിൽ നിന്നും ഗർഭിണിയായിരുന്നത്.അവരെ മറികടക്കാൻ പുതിയ ദമ്പതികൾക്ക് സാധിച്ചിരിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP