Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യുഎസിലേക്കുള്ള താത്കാലിക തൊഴിൽ വിസ ലഭിക്കാൻ ഇനി കടമ്പകൾ ഏറെ; എച്ച് വൺ ബി വിസകൾക്ക് മാനദണ്ഡമേർപ്പെടുത്തി ട്രംപ് ഭരണകൂടം; പുതിയ മാറ്റം സെപ്റ്റംബർ മുതൽ നടപ്പിലാക്കിയേക്കും

യുഎസിലേക്കുള്ള താത്കാലിക തൊഴിൽ വിസ ലഭിക്കാൻ ഇനി കടമ്പകൾ ഏറെ; എച്ച് വൺ ബി വിസകൾക്ക് മാനദണ്ഡമേർപ്പെടുത്തി ട്രംപ് ഭരണകൂടം; പുതിയ മാറ്റം സെപ്റ്റംബർ മുതൽ നടപ്പിലാക്കിയേക്കും

മുംബൈ: യു.എസ്.എയിലേക്കുള്ള താത്കാലിക വിസയായ എച്ച 1 ബി വിസയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി ട്രംപ് ഭരണകൂടം. ഇന്ത്യയിലെ എംബസികൾക്കും ഇത് സംബന്ധിച്ച നിർദ്ദേശം നൽകി കഴിഞ്ഞു. ആവശ്യമായ പ്രാഥമിക തെളിവുകളോ രേഖകളോ ഇല്ലാത്ത അപേക്ഷകളിൽ എച്ച 1 ബി വിസകൾ അനുവദിക്കേണ്ടതില്ലെന്നാണ് പുതിയ വിസാ മാനദണ്ഡത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.

സെപ്റ്റംബർ 11 മുതൽ വിസ അപേക്ഷകളിൽ മാറ്റം കൊണ്ടുവരാനാണ് ട്രംപ് ആമിഡ് അഡ്‌മിനിസ്ട്രേഷനൊരുങ്ങുന്നത്. എച്ച1ബി ജീവനക്കാരെ സ്പോൺസർ ചെയ്യുന്ന കമ്പനികൾ ഉൾപ്പെടുന്ന വിസ അപേക്ഷകൾ കൂടുതൽ രേഖകൾ ഹാജരാക്കിയെങ്കിൽ മാത്രമേ ഇനി പ്രവേശനത്തിന സാധുത കൽപ്പിക്കപ്പെടുള്ളു. അർഹതയുണ്ടെന്ന് വിശദീകരിക്കാൻ പിന്നീടും അവസരം നൽകുമെന്നും പുതിയ നിബന്ധനയിൽ വ്യക്തമാക്കുന്നു. ചില കേസുകളിൽ താൽക്കാലിക വിസയിൽ ജോലി ചെയ്യുന്ന ജീവനക്കാരെ നാടുകടത്താനുള്ള നിയമം വരെ ഇനിയുണ്ടായേക്കുമെന്നാണ് സൂചന.

ജൂലൈ13ന് യു എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസ് ഈ പരിഷ്‌കരിച്ച നയം പുറപ്പെടിവിച്ചിരുന്നു.മുൻപത്തേക്കാൾ വിശദമായ രേഖകൾ പരിശോധിച്ച് മാത്രമേ ഇനി താത്കാലിക തൊഴിൽവിസ അനുവദിക്കു. അതിനാൽ തന്നെ വിസ അപേക്ഷയിൽ ഇത്തരം കാര്യങ്ങൾ അടങ്ങിയിട്ടില്ലെങ്കിൽ വിസ നിരസിച്ചേക്കാമെന്നും ഇമിഗ്രേഷൻ ഡോക്കിൽ മാനേജിങ് അറ്റോർണി രാജീവ് എസ് ഘന്ന പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP