Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലണ്ടനിൽ കാൽനട യാത്രക്കാർക്കും സൈക്കിൾ സവാരിക്കാർക്കും നേരെ കാർ ഇടിച്ച് കയറ്റി; നാലു പേർക്ക് പരുക്ക്; സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നും ലഭിച്ചു; കാറോടിച്ചിരുന്നത് മണിക്കൂറിൽ 50 കിലോ മീറ്റർ വേഗതയിൽ ; പിടിയിലായ 20കാരൻ തീവ്രവാദിയെന്ന് സംശയം

ലണ്ടനിൽ കാൽനട യാത്രക്കാർക്കും സൈക്കിൾ സവാരിക്കാർക്കും നേരെ കാർ ഇടിച്ച് കയറ്റി; നാലു പേർക്ക് പരുക്ക്;   സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നും ലഭിച്ചു; കാറോടിച്ചിരുന്നത് മണിക്കൂറിൽ 50 കിലോ മീറ്റർ വേഗതയിൽ ; പിടിയിലായ 20കാരൻ തീവ്രവാദിയെന്ന് സംശയം

മറുനാടൻ ഡെസ്‌ക്‌

വെസ്റ്റ്മിൻസ്റ്റർ: ജനത്തിരക്കേറിയ റോഡിൽ സൈക്കിൾ യാത്രക്കാർക്കും കാൽനട യാത്രക്കാർക്കും നേരെ ഇരുപതുകാരന്റെ വക 'കാർ ആക്രമണം'. സെന്റ് സ്റ്റീഫൻസ് എൻട്രൻസിന് സമീപമായിരുന്നു സംഭവം. വാഹനം തെറ്റായ ദിശയിലൂടെ 50 കിലോമീറ്റിലധികം സ്പീഡിൽ തങ്ങൾക്ക് നേരെ വരികയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഫോർഡ് ഫിയസ്റ്റ കാറിലായിരുന്നു ഇയാൾ ആക്രമണം നടത്തിയത്. ഇയാളെ ഉടൻ തന്നെ പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ തീവ്രവാദി സംഘത്തിൽപെട്ട ആളാണോ എന്നും സംശയിക്കുന്നുണ്ട്. വെസ്റ്റ്മിൻസ്റ്റർ പാലത്തിൽ വച്ച് ഖാലിദ് മസൂദ് എന്നയാൾ 5 പേരെ കൊലപ്പെടുത്തിയ സംഭവത്തിന് 17 മാസങ്ങൾക്ക് ശേഷമാണ് ഇത്തരത്തിൽ വീണ്ടും അക്രമണമുണ്ടാകുന്നത്. ഇയാൾ തന്നെയാണ് ട്രാഫൽഗർ സ്‌ക്വയറിലും വെസ്റ്റ്മിൻസ്റ്റർ പാലത്തിനു സമീപവും, ലാംബെത്ത് പാലത്തിന് സമീപവും ആക്രമണം നടത്തിയതെന്നാണ് സൂചന.

ഇന്നലെ രാവിലെ ഏഴരയോടെയാണ് സംഭവം. കാർ അമിത വേഗത്തിൽ ആളുകൾക്കിടയിലേക്ക് ഇടിച്ചു കയറുന്നതും ആളുകൾ നിലവിളിച്ച് ഓടുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇത് ഭീകരാക്രമണമായി തന്നെയാണ് കാണുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. ആകെ നാലു പേർക്കാണ് സംഭവത്തിൽ പരുക്കേറ്റത്. ഇതിൽ ഒരു സ്ത്രീയുടെ നില മാത്രം ഗുരുതരമാണ്. അക്രമിയുടെ കാർ പൊലീസ് പരിശോധിച്ചിരുന്നു. എന്നാൽ ഇതിൽ നിന്നും സംശയകരമായ ഒന്നും കണ്ടെടുത്തിട്ടില്ല. സംഭവം നടന്നത് പാർലമെന്റ് ഹൗസിന് സമീപമാണ്. എംപിമാർക്ക് വേനലവധിയായതിനാൽ പാർലമെന്റിൽ അധികം തിരക്ക് ഉണ്ടായിരുന്നതുമില്ല. അപടകടമുണ്ടായപ്പോൾ അടിയന്തര സേവനം ലഭ്യമാക്കിയ ഉദ്യോഗസ്ഥരെ പ്രധാന മന്ത്രി തെരേസ മെയ് അഭിനന്ദിച്ചു. അക്രമം നടന്നിടത്തും വെസ്റ്റ്മിൻസ്റ്റണിലെ മറ്റ് പ്രദേശത്തും 200 ഉദ്യോഗസ്ഥരെയാണ് ഇപ്പോൾ വിന്യസിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP