Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബഹ്‌റിനിൽ തീവ്രവാദ ആക്രമണം: രണ്ടു പൊലീസുകാർ കൊല്ലപ്പെട്ടു

മനാമ: ഷിയാ മുസ്‌ലീങ്ങൾ തിങ്ങിപ്പാർക്കുന്ന ബഹ്‌റിനിലെ സിറ്റ്‌റ ദ്വീപിൽ നടന്ന സ്‌ഫോടനത്തിൽ രണ്ടു പൊലീസുകാർ കൊല്ലപ്പെട്ടു. ആറു പേർക്കു പരിക്കേറ്റു. നടന്നതു തീവ്രവാദി ആക്രമണമാണെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. ഷിയാ മുസ്‌ലീങ്ങളും സുരക്ഷാ സേനയും തമ്മിൽ നിരന്തരം സംഘർഷം നടക്കുന്ന സ്ഥലത്താണു സ്‌ഫോടനം നടന്നത്. ഇറാനിൽനിന്നു കടത്താൻ ശ്രമിച്ച ആയുധങ്ങൾ തങ്ങൾ പിടികൂടിയെന്ന വാർത്ത ബഹ്‌റിൻ പുറത്തുവിട്ട ശേഷമാണു സ്‌ഫോടനം നടന്നത്. ബഹ്‌റിൻ ഭരിക്കുന്നതു സുന്നി മുസ്‌ലീം വിഭാഗത്തിൽപ്പെടുന്ന രാജവംശമാണ്. ഷിയാ പോരാളികളെ ഇറാൻ സഹായിക്കുന്നുവെന്നാരോപിച്ചു കഴിഞ്ഞയാഴ്ച ടെഹ്‌റാനിലുള്ള തങ്ങളുടെ സ്ഥാനപതിയെ ബഹ്‌റിനിൽ മടക്കി വിളിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP